തെന്നിന്ത്യന്‍ സൂപ്പര്‍ താരം സാമന്ത നായികയാവുന്ന “യശോദ ” ചിത്രത്തിന്റെ  ഒടിടി റിലീസ് പ്രഖ്യാപിച്ചു. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്കെത്തുന്നത്.ശ്രീദേവി മൂവീസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ശിവലങ്ക കൃഷ്ണ പ്രസാദ് നിര്‍മ്മിച്ച ചിത്രം ഹരിയും ഹരീഷും ചേര്‍ന്നാണ് സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രം ഒരു ന്യൂജെന്‍ ആക്ഷന്‍ ത്രില്ലെർ ആണ് . 2022 നവംബര്‍ 11 ന് ലോകമെമ്പാടുമുള്ള തീയറ്ററുകളില്‍ ചിത്രം  എത്തിയിരുന്നു.

ചിത്രത്തിൽ സാമന്തയെ കൂടാതെ വരലക്ഷ്മി ശരത്കുമാര്‍, ഉണ്ണി മുകുന്ദന്‍, മുരളി ശര്‍മ്മ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.മണിശര്‍മ്മ സംഗീതസംവിധാനം  ചെയിതിരിക്കുന്നത്.ഗർഭിണിയായ യശോദയെന്ന കഥാപാത്രമായാണ് സാമന്ത ചിത്രത്തില്‍ എത്തുന്നത്.എന്നാൽ ചിത്രം റിലീസ് ചെയ്തപൊൾ  മികച്ച  രീതിയിൽ ഉള്ള പ്രേക്ഷക പ്രതികരണം അയിരുന്നു ലഭിച്ചത്. ഇപ്പോൾ ഇത് തിയറ്ററുകളിൽ  റെക്കോർഡുകൾ നേടി ചിത്രം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. അഞ്ചു ഭാഷകളിൽ ആയിട്ടാണ്  ചിത്രം ഒടിടിയിൽ എത്തുക.