മലയാള സിനിമയിലെ സൂപർ സ്റ്റാർ ആയ മോഹൻലാലിൻറെ മെയ്‌വഴക്കവും, അഭ്യാസമുറകളും ഏറെ പ്രശസ്തമാണ്.താരത്തിനെ മാത്രമല്ല താരത്തിന്റെ കുടുംബവും പ്രേക്ഷകർക്ക്‌ കൂടുതൽ പ്രിയപെട്ടതാണ്. സിനിമയിൽ സജീവമായി പതിറ്റാണ്ടുകൾ പിന്നിട്ടു താരം നൂറോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അച്ഛന്റെ പാത പിന്തുടർന്നാണ് മകൻ പ്രണവും അഭിനയ രംഗത്തു എത്തിയത്. മകൻ സിനിമയിൽ എത്തിയെങ്കിലും മകൾ വിസ്മയ സിനിമയിലേക്ക് എത്തിയിരുന്നില്ല.എന്നാൽ നല്ലൊരു എഴുത്തുകാരിയാണെന്നു തെളിയിച്ചിരുന്നു.താര പുത്രിയുടെ ‘Grains of Stardust’ ഒരുപാടു പ്രശംസ പിടിച്ചു പറ്റിയിരുന്നു.  സോഷ്യൽമീഡിയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും, വീഡിയോകളും പങ്കു വെക്കാറുണ്ടായിരുന്നു അവ വൈറൽ ആകുകയും ചെയ്യ്തിട്ടുണ്ട്.ഇപ്പോൾ വിസ്‌മയ തന്റെ കുങ്ഫു മുറകൾ അഭ്യസിക്കുന്ന വീഡിയോമായി എത്തിയിരിക്കുകയാണ്.


തായ്‌ലന്റിൽ നിന്നുള്ള വീഡിയോ ആണ് പങ്കു വെച്ചത്. തായ്‌ലൻഡിലെ പൈ യിലേക്ക് പോയതും അവിടെ വെച്ച കുങ്ഫു ട്രെയിനിങ് നടത്തിയ വീഡിയോ ആണ് വിസ്‌മയ പങ്കു വെച്ചത്. ഏറ്റവും അവസാനം വിസ്‌മയ പങ്കു വെച്ച വീഡിയോ പൈയിലുള്ള പെറ്റ്സ് മിഷൻ എന്ന സ്ഥലത്തുള്ള ഒരു മൃഗ സംരക്ഷണ കേന്ദ്രത്തിൽ നിന്നുള്ളതുമാണ്. അവിടെ മൃഗങ്ങളുടെ സംരക്ഷണതയും പുനരധിവസിപ്പിക്കുകയും ചെയ്യുന്നു അതെല്ലാം എനിക്ക് ഇഷ്ട്ടപെട്ട എന്നാണ് താരം പറയുന്നു.


കുറച്ചു ആഴ്ച താമസിക്കാൻ ആയിരുന്നു ഇഷ്ട്ടം എന്നാൽ അവിടെ കുങ്ഫു ആസ്വദിക്കാൻ തുടങ്ങി, അവിടെ താമസം നീട്ടികൊണ്ടു പോകാൻ തുടങ്ങി, ഞാൻ പൈയിനെ ഞാൻ പ്രണയിക്കാൻ തുടങ്ങി. അവിടെ ഉള്ള മലനിരകളിലെ മനോഹരമായ കാഴ്ച്ചകളെ ഞാൻ ആസ്വദിക്കാൻ തുടങ്ങി. ഞാൻ ചെയ്യ്തതിൽ എനിക്ക് വളരെ സന്തോഷം ഉണ്ട്,കുങ്ങ്ഫു ചെയ്യുന്നതിനോട് താല്പര്യം തോന്നി, മാസ്റ്ററിനെയും അദ്ദേഹത്തിന്റെ ടീമിനും നന്ദി വിസ്‌മയ കുറിച്ച്