ഒരാൾക്കെന്തെങ്കിലും അതിനി ചെറുതാണെങ്കിലും ഒരു സഹായം ചെയ്താൽ മനസിന്‌ വലിയൊരു സന്തോഷം ലഭിക്കുമല്ലേ?? എന്നാൽ പലപ്പോഴും എനിക്കതിനുള്ള സാഹചര്യം ഇല്ലല്ലോ അതിനുള്ള പണം ഇല്ലല്ലോ എന്നൊക്കെയായിരിക്കും നമ്മൾ ആദ്യം ചിന്തിക്കുന്നത്.എന്നാൽ നമ്മളുടെ ചുറ്റും ഒന്ന് ശ്രദ്ധിച്ചാൽ ഇതൊന്നും ഇല്ലെങ്കിലും അതിനുള്ള അവസരം ഉണ്ടന്നുള്ളതിനുള്ള തെളിവായിട്ടൊരു വീഡിയോ സോഷ്യൽ മീഡിയ ശ്രെധ നേടിക്കൊണ്ടിരിക്കുകയാണ്.

കൂടുതൽ ആൾക്കാരും തെരുവിൽ കഴിയുന്ന സ്ഥലങ്ങളാണ് നോർത്ത് ഇന്ത്യൻ സംസ്ഥാനങ്ങളിൽ കൂടുതലും.ഈ തണുപ്പ് കാലത്ത് അവരുടെ തെരുവിലെ ജീവിതം അല്പം ദുഷ്കരം തന്നെയാണ്. അവർക്കായി ഒരു പാർപ്പിടം നൽകുക എന്നത് പെട്ടെന്ന് കണ്ടെത്താൻ കഴിയുന്ന ഒരു പരിഹാരം അല്ല. എന്നാൽ ആ തണുപ്പിനോട് പൊരുതാൻ ഉള്ള സൗകര്യം കണ്ടെത്താൻ കഴിയും.അങ്ങനെ ഈ ന്യൂ ഇയറിൽ തെരുവിൽ കഴിയുന്ന പാവങ്ങൾക്ക് ബ്ലാങ്കെറ്റുകൾ വാങ്ങി നൽകിയിരിക്കുകയാണ് ഒരു കൂട്ടം യുവാക്കൾ.ട്രൂ തിങ്ക്സ് എന്ന ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ നിന്നാണ് ഈ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

‘നിങ്ങളാണ് ദൈവം’  ‘ഒരു നൂറു വര്ഷം ഇതുപോലെ പാവങ്ങളെ സഹായിക്കാൻ നിങ്ങള്ക്ക് കഴിയട്ടെ ”നിങ്ങളെ  കണ്ടു പഠിക്കട്ടെ യുവാക്കൾ ‘തുടങ്ങിയുള്ള കമന്റുകളാണ് വീഡിയോയുടെ താഴെ വന്നു നിറയുന്നത്.