മരണത്തിൽ നിന്നുപോലും കയറി വന്നു പോകും മനസിലാക്കി നമ്മളുടെ കൂടെ കുറച്ചു ആളുകൾ ഉണ്ടെങ്കിൽ. എത്ര മൂർച്ഛിച്ച അസുഖങ്ങൾ ആണെങ്കിലും പ്രിയപെട്ടവരുടെ സാമിപ്യം നമ്മൾക്ക് വലിയൊരു ആശ്വാസം പകരാറുണ്ട്.മരണം പോലും മാറി നിന്നുപോകും ചില സ്നേഹങ്ങൾക്കുമുന്നിൽ.

അതിനുള്ള തെളിവാണ് അനന്ദു തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ട് വഴി പങ്കുവെച്ചിരിക്കുന്നത്. ഒരു വര്ഷം മുൻപ് നടന്നു പോകുന്ന വഴിയിൽ മരക്കൊമ്പ് വീണു തലയോട്ടി പൊട്ടിയിരുന്നു.പിന്നീട്  അങ്ങോട്ട് കുറെ നാളത്തേക്ക് ആശുപത്രി വാസം ആയിരുന്നു എഴുനേല്ക്കാനോ തനിയെ ആഹാരം കഴിക്കാനോ പറ്റാത്ത സമയങ്ങൾ ആയിരുന്നു അതൊക്കെ മരണം തന്നെ മുന്നിൽ കണ്ട ആ നേരത്തു കുടുംബവും ആശുപത്രി ജീവനക്കാർ ഡോക്ടേഴ്സ് നഴ്സുമാർ തുടങ്ങിയവർ അനന്ദുവിന്‌ നൽകിയ ആത്മവിശ്വാസം ചെറുതല്ലായിരുന്നു.

ആ സപ്പോർട് വെറുതെ ആയില്ല പതിയെ ആഹാരം കഴിക്കാൻ തുടങ്ങി പിടിച്ചു പിടിച്ചു നടക്കാൻ തുടങ്ങി അങ്ങനെ എല്ലാ രീതിയിലും ആരോഗ്യം വീണ്ടെടുത്ത വന്നിരിക്കുകയാണ് അനന്ദു. ആ തിരിച്ചുവരവിൽ കിട്ടിയ സന്തോഷം അത്ര ചെറുതല്ല. അനന്തുവിൻറെ ഈ അനുഭവങ്ങൾ ആരോഗ്യപരമായി ബുദ്ധിമുട്ടുന്നവർക്ക് ഒരു പ്രചോദനം തന്നെയാണ്.