പ്രണവ് മോഹൻലാലിനെ കെട്ടണം എന്ന് പറഞ്ഞു രംഗത്തെത്തിയ നടി ആയിരുന്നു നടി ഗായത്രി സുരേഷ്. ഇതിന്റെ പേരിൽ നിരവധി ട്രോൾ പൂരം ആയിരുന്നു നടിക്കു ലഭിച്ചത്. ഇപ്പോൾ തന്റെ വിവാഹവുമായി ബന്ധപെട്ടു ഒരാഗ്രഹം പറഞ്ഞെത്തിയിരിക്കുകയാണ് താരം. മലയാള സിനിമയിലെ സൂപ്പർ ഹീറോ ആയ നിവിൻ പോളിയുടെ വൈബ് ഉള്ള ആളിന് കെട്ടണം എന്നാണ് തന്റെ ആഗ്രഹം. വളരെ കോമഡിആണ് നിവിൻ ഗായത്രി പറയുന്നു.
താനും ,നിവിനും ഒന്നിച്ചു അഭിനയിച്ച ‘സഖാവ്’ എന്ന സിനിമയുടെ ലൊക്കേഷൻ വിശേഷങ്ങളും തുറന്നു പറഞ്ഞു. ഗായത്രി ‘എസ്കേപ്പ്’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ചില യൂട്യൂബ് ചാനലുകള്‍ക്ക് നല്കിയ അഭിമുഖത്തിലാണ് താരം നിവിനെ കുറിച്ച് തുറന്നു പറഞ്ഞത്.
നിവിന്‍ ഭയങ്കര കോമഡിയാണ്. അടിപൊളി മനുഷ്യനാണ്. കണ്ടാല്‍ തന്നെ അറിയാം നിവിന്‍ നല്ലൊരു മനുഷ്യനാണെന്ന്. പ്രണവിനെ കൂടാതെ മറ്റൊരാളോട് ക്രഷ് തോന്നിയിട്ടുണ്ടോ എന്ന് ചോദിച്ചാല്‍, നിവിന്‍ എന്നാകും എന്റെ ഉത്തരം. നിവിന്‍ പോളിയുടെ ലവ് ആക്ഷന്‍ ഡ്രാമ എന്ന സിനിമയിലെ കഥാപാത്രത്തെ വളരെ ഇഷ്ടമാണ്. ആ വൈബ് ഉള്ള ഒരാളെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ട്. എനിക്ക് നിയമത്തില്‍ വിശ്വാസം ഉണ്ട്. അതുകൊണ്ട് ലിവിങ് റിലേഷനെക്കാള്‍ വിവാഹ ജീവിതത്തോടാണ് താല്‍പ്പര്യം ഗായത്രി പറയുന്നു.