ബാല താരമായി വന്നു സിനിമയിൽ പിന്നീട് നായികയായി മാറിയ നടിയാണ് നിരഞ്ജന അനൂപ്. രഞ്ജിത്ത് സംവിധാനം ചെയ്യ്തു മോഹൻലാൽ നായകനായ ലോഹം എന്ന ചിത്രം ആയിരുന്നു നടിയുടെ ആദ്യ സിനിമ. രഞ്ജിത്തിന്റെ ബന്ധുവായിരുന്നു നിരഞ്ജന തനിക്കു അഭിനയ മോഹം ഉണ്ടെന്നു വെളിപ്പെടുത്തുകയും പിന്നിട സിനിമയിൽ എത്തുകയും ചെയ്യ്തു. ഒരു അഭിമുഖത്തിൽ ആണ് നിരഞ്ജന ഈ കാര്യം വെളിപ്പെടുത്തിയത്.

പിന്നീട് രഞ്ജിത്തിന്റെ തന്നെ പുത്തൻ പണത്തിൽ അഭിനയിച്ച നിരഞ്ജന ഗൂഢാലോചന എന്ന സിനിമയിൽ നായികാ തുല്യമായ റോളിൽ അഭിനയിച്ചു. സൈറ ഭാനുവിലെ അരുന്ധതി എന്ന കഥാപാത്രം താരത്തിന് കൂടുതൽ പ്രേക്ഷക പ്രീതി നേടി കൊടുത്തു.ചതുർമുഖം,ബി ടെക് , കല വിപ്ലവം പ്രണയം ,എന്നി ചിത്രങ്ങളിൽ നിരഞ്ജന അഭിനയിച്ചു.

ലോഹത്തിലെ ആ കുസൃതി കുട്ടിയിൽ നിന്ന് നിരഞ്ജന ഒരുപാട് മാറിക്കഴിഞ്ഞു. ഇൻസ്റ്റാഗ്രാമിൽ വളരെ അധികം സജീവമാണ് നിരഞ്ജന.സോഷ്യൽ മീഡിയിൽ സജീവമായ താരം തന്റെ വിശേഷങ്ങളും ,ചിത്രങ്ങളും പങ്കു വെക്കാറുണ്ട് . വെള്ള കുർത്തി ധരിച്ചുള്ള നിരഞ്ജനയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയിൽ  വൈറലാവുന്നത്. ഷാനി ഷാകിയാണ് നിരഞ്ജന ചിത്രങ്ങൾ എടുത്തിരിക്കുന്നത്.