രണ്ടു ദിവസത്തിന് മുൻപായിരുന്നു ഹൃദയം ചിത്രത്തിന്റെ നിർമാതാവ് വിശാഖ് സുബ്രമണ്യത്തിന്റെ വിവാഹം. ഈ വിവാഹത്തിൽ നിരവധി താരങ്ങൾ പങ്കെടുത്തിരുന്നു എന്നാൽ ഈ വിവാഹത്തിൽ പ്രണവ് മാത്രം പങ്കെടുത്തിരുന്നില്ല, എന്താണ് പ്രണവ് പങ്കെടുക്കാഞ്ഞത് എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടി നൽകുകയാണ് വിശാഖ് സുബ്രമണ്യം. ഹൃദയം സിനിമയുടെ അണിയറ പ്രവർത്തകർ മുഴുവൻ ആ വിവാഹ വേദിയെ ധന്യമാക്കിയിരുന്നു എന്നാൽ ചിത്രത്തിലെ നായകൻ മാത്രം ഇല്ല.


മോഹൻലാലും ഭാര്യ സുചിത്രയും വിവാഹച്ചടങ്ങിലും പിന്നീട് നടന്ന റിസപ്ഷനിലും സജീവ സാന്നിധ്യമായിരുന്നു.എങ്കിലും പ്രണവ് എവിടെ? ആ രാധകരുടെ  ചോദ്യത്തിന് ഉത്തരം നല്കുകയാണ് വിശാഖ്. പ്രണവ് ഒരു യാത്രയിലാണ്. വിവാഹനിശ്ചയത്തിന് അവൻ എത്തിയിരുന്നു. തായ്‌ലൻഡിൽ നിന്നും അതിൽ പങ്കെടുക്കാനായി മാത്രം അവൻ എത്തിയിരുന്നു, അന്ന് തന്നോട് അവൻ പറഞ്ഞു ഈ വര്ഷം മുഴുവൻ ഞാൻ യാത്രയിൽ ആയിരകിക്കും, അതുപോലെ അടുത്ത വര്ഷം മാത്രം താൻ അഭിനയത്തിന് സന്നദ്ധയാകുകയുള്ളു എന്ന് പ്രണവ് പറഞ്ഞു.
വിശാഖ് സുബ്രമണ്യം നിർമിച്ചു വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യ്ത ചിത്രം ആയിരുന്നു ഹൃദയം, ഇതിൽ കേന്ദ്ര കഥാപാത്രമായി എത്തിയത് ദർശനയും, പ്രണവമോഹൻലാലും, കല്യാണി പ്രിയദർശനും ആയിരുന്നു. കഴിഞ്ഞ ദിവസം നടന്ന വിശാഖിന്റെയും ,അദ്വയതയുടെ വിവാഹം ആയിരുന്നു,ആ വിവാഹവേദിയെ ഇളക്കിമറിക്കുന്ന രീതിയിൽ ആയിരുന്നു ഓരോ താരങ്ങളും.