മോളിവുഡ് സിനിമാ ലോകത്തിലെ എക്കാലത്തെയും മികച്ച ലേഡി സൂപ്പര്‍ സ്റ്റാറാണ് മഞ്ജു വാര്യര്‍. വിവാഹത്തിന് ശേഷം സിനിമയില്‍ നിന്ന് വിട്ടു നിന്ന മഞ്ജു അതിന് ശേഷം വളരെ ഗംഭീര തിരിച്ചുവരവാണ് നടത്തിയത്. കുറഞ്ഞ കാലയളവ് കൊണ്ട് നിരവധി ചിത്രങ്ങളില്‍ വളരെ വ്യത്യസ്തമായ കഥാപാത്രങ്ങളെ താരം അവതരിപ്പിച്ചു. ചിത്രങ്ങള്‍ ഓരോന്നായി ഇറങ്ങുമ്പോഴും വളരെ ഗംഭീര മേക്കോവറാണ് താരം നടത്തുന്നത്. ഏറ്റവും അവസാനം പുറത്തിറങ്ങിയ ചതുര്‍മുഖം എന്ന സൂപ്പർ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി എത്തിയ മഞ്ജുവിന്റെ ലുക്ക് സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിൽ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

manju
ഇപ്പോഴിതാ ഒരു പ്രമുഖ മാധ്യമത്തിന് നല്‍കിയ ഒരു അഭിമുഖത്തില്‍ സോഷ്യല്‍ മീഡിയയ്ക്ക് വന്ന മാറ്റത്തെ കുറിച്ച് പറയുകയാണ് മഞ്ജു വാര്യര്‍. ആരംഭകാലത്തെ അപേക്ഷിച്ച് സോഷ്യല്‍ മീഡിയക്ക് വളരെ മാറ്റം വന്നിരിക്കുന്നു എന്നാണ് മഞ്ജു വ്യക്തമാകുന്നത്. എന്ത് അഭിപ്രായം പറഞ്ഞാലും അത് വളൊച്ചൊടിക്കുന്നു. അതിനാല്‍ പറയാനുദ്ദേശിക്കുന്നത് പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുകയാണ്. നിലവില്‍ സിനിമയുടെ പ്രമോഷന് വേണ്ടി മാത്രമാണ് സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നതെന്നും മഞ്ജു വ്യക്തമാക്കി.

manju2
എന്നാൽ അതേസയം ചതുര്‍മുഖമാണ് ഏറ്റവും അവസാനമായി റിലീസ് ചെയ്ത മഞ്ജു വാര്യര്‍ ചിത്രം. നിലവിലെ കൊവിഡ് സാഹചര്യത്തില്‍ തിയറ്ററില്‍ നിന്ന് ചിത്രം പിന്‍വലിച്ചിരിക്കുകയാണ്. സണ്ണി വെയ്‌നും മഞ്ജു വാര്യരും ആദ്യമായി ഒന്നിച്ച ചിത്രമാണ് ചതുര്‍മുഖം. സിനിമ രഞ്ജിത്ത് കമല ശങ്കറും, സലില്‍ വിയുമ ചേര്‍ന്നാണ് സംവിധാനം ചെയ്തത്.
