൧!സ്നേഹങ്ങൾ പ്രെകടിപ്പിക്കാനായി വ്യെത്യസ്ഥ തരം മാർഗങ്ങൾ എല്ലാവരും സ്വീകരിക്കാറുണ്ട്.എന്നാൽ മറ്റെല്ലാം നിന്നും വ്യെത്യസ്ത മായ ഒരു വീഡിയോ ആണ് സമൂഹ മാധ്യമങ്ങളിൽ ശ്രെദ്ധ നേടുന്നത്.ഇപ്പോൾ നെറ്റിയിൽ ഭർത്താവിന്റെ പേര് ടാറ്റൂ ചെയ്തിരിക്കുകയാണ് ബെംഗലൂരു സ്വദേശിയായ യുവതി. ബെംഗലൂരു ആസ്ഥനമായി പ്രവർത്തിക്കുന്ന ടാറ്റൂ പാർലറായ കിങ് മേക്കർ ടാറ്റു സ്റ്റുഡിയോയാണ് ഹൃദ്യമായ ഈ വിഡിയോ സാമൂഹ്യമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നത്.

കസേരയിലിരിക്കുന്ന ഒരു യുവതിയുടെ നെറ്റിയിൽ അവരുടെ ഭർത്താവിന്റെ പേരായ സതീഷ്’ എന്ന് ടാറ്റൂ ചെയ്യുന്നതിൽ നിന്നാണ് വിഡിയോ തുടങ്ങുന്നത്.ടാറ്റൂ മാസ്റ്റർ ആദ്യം ഈ പേര് ഒരു പേപ്പറിൽ എഴുതി അക്ഷരങ്ങളുടെ വലിപ്പം ശരിയാണോ എന്ന് നെറ്റിയിൽ വച്ച് പരിശോധിച്ചു. ശേഷമാണ് ടാറ്റൂ ചെയ്യുന്നത്.

ഈ ഒരു വീഡിയോ എതിരെ നിരവധി വിമർശനങ്ങൾ നിറഞ്ഞ കമ്മെന്റുകളാണ് വന്നുകൊണ്ടിരിക്കുന്നത്.യഥാർഥ പ്രണയം’ എന്ന കുറിപ്പോടെയാണ് വിഡിയോ പങ്കുവച്ചത്.ഇത് അൽപം കടന്നു പോയി.ഇത് എന്താണ് ബസിന്റെ ബോർഡാണോ എന്നൊക്കെയാണ് കമെന്റുകൾ വരുന്നത്.