മലയാളികളുടെ സ്വന്തം ലാലേട്ടനെ പരിചയപ്പെടുത്തേണ്ട കാര്യം ഇല്ലല്ലോ , അദ്ദേഹത്തിന്റെ സിനിമകൾ കണ്ടു രോമാഞ്ചം കൊള്ളുന്ന മലയാളികൾക്ക് ഇപ്പോൾ ലാലേട്ടൻ ഒരു പ്രഖ്യാപനം നടത്തുകയാണ്. അത് എന്താണ് എന്നുള്ള കാരണം അന്വേഷിക്കുകയാണ് ആരധകർ ഓരോരുത്തരും. ആഗസ്റ്റ് 15  തീയതി വൈകിട്ട്  6  നെ  പ്രശസ്ത നിർമാതാവ് ആന്റണി പെരുമ്പാവൂർ തന്റെ ട്വിറ്റർ പേജിലൂടെ  ഒരു അറിയിപ്പ് നടത്തി. അത് ഇങ്ങനെ ആയിരുന്നു ഓഗസ്റ്റ് 17  നെ ഒരു പ്രഖ്യാപനം ഉണ്ടാകും.

ഈ ഒരു ആന്റണിയുടെ അറിയിപ്പ് മലപ്പടക്കത്തിന് തിരി കൊളുത്തിയതുപോലെ സോഷ്യൽ മീഡിയിൽ ഉടനീളം  പ്രതികരണങ്ങൾ ആണ് എത്തുന്നത്. എന്തായലും അത് ഒരു ലാലേട്ടന്റെ ചിത്രം തന്നെ ആയിരിക്കും, എന്നാൽ അത് ദൃശ്യം 3  യെ പറ്റി ആണോ,അതോ ബറോസിന്റെ റിലീസ് തീയതിയെ പറ്റിയാണോ,അതോ എംമ്പുരാന്റെ ഷൂട്ടിങ് വിശേഷത്തെ പറ്റിയാണോ  എന്നുള്ള പല ചിന്താഗതികൾ ആണ് പ്രേഷകർക്ക് ഉള്ളത്. റാമിന്റെ ചിത്രീകരണം ഒരുഅറ്റത്തു  പുരോഗമിക്കുന്നുണ്ട്.

ഇതൊക്കെയാണോ ഈ പ്രഖ്യാപനത്തിന്റെ സ്ഥിതി ഗതികൾ എന്നുള്ള സംശയത്തിലാണ് ഓരോ ആരാധകരും. മോഹൻലാൽ അഭിനയിച്ച പുലിമുരുകൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വൈശാഖ്  സംവിധനം ചെയ്യുന്ന മോൺസ്റ്റർ എന്ന ചിത്രത്തിന്റെ റിലീസ് പ്രഖ്യാപനം  ഉടൻ ഉണ്ടാകും എന്നുള്ള വാർത്തകൾ പുറത്തു വരുന്നുണ്ട്. കൂടാതെ താരത്തിന്റെ പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം ആണോ വരാൻ  പോകുന്നത് എന്നുള്ള ആശങ്കയും ആരാധകർക്ക് ഉണ്ട്. എന്തായലും പ്രേഷകർക്കു ഒരു കാര്യം മനസിലാകുന്നുണ്ട്, ഇനിയും നല്ല നല്ല ചലച്ചിത്രങ്ങൾ ഈ താരരാജാവിന്റെ ഉണ്ടാകും അതുകാണാനുള്ള വ്യഗ്രതയോട് ആണ് ആരാധകരും.