കഴിഞ്ഞ ദിവസത്തെ പ്ലസ് ടു പരീക്ഷയുടെ ഇംഗ്ലീഷ് ചോദ്യ പേപ്പറിനെക്കുറിച്ചു വ്യാപക പ്രതിഷേധം . വി എച് എസ് ഇ രണ്ടാം വർഷ ചോദ്യ ബാങ്കിൽ നിന്നും അതേപടി പകർത്തി എടുത്ത 13 ഓളം ചോദ്യങ്ങൾ ആയിരുന്നു ചോദ്യ പേപ്പറിൽ ഉണ്ടായിരുന്നത് . പ്ലസ് ടു വിദ്യാർത്ഥികളെ ഇത് കാര്യമായി തന്നെ ബാധിച്ചു .
അദ്ധ്യാപകരുടെ ക്ലസ്റ്റർ മീറ്റിങ്ങിൽ തീരുമാനിച്ച കാര്യങ്ങൾക്ക് എതിരായിട്ട് ആണ് ചോദ്യ പേപ്പർ തയ്യാറാക്കിയത് . മോഡൽ പരീക്ഷയിലെ ചോദ്യ ഘടനയിൽ നിന്നും വ്യത്യസ്തമായാണ് ചോദ്യങ്ങൾ പുറത്തിറക്കിയത് . ശരാശരി നിലവാരത്തിൽ പഠിക്കുന്ന കുട്ടികൾക്ക് പോലും എഴുതാൻ കഴിയാത്ത വിധത്തിലായിരുന്നു ചോദ്യങ്ങൾ . കവിതാ വിഭാഗത്തിലെ വരികൾ ഗദ്യ രൂപത്തിലും ക്രമം തെറ്റിച്ചും നൽകി .
ഗ്രാമർ ചോദ്യങ്ങൾക്കു മതിയായ നിർദേശങ്ങൾ ഇല്ലായിരുന്നു എന്നതും അദ്യാപകർ ചൂണ്ടിക്കാട്ടി . മൂല്യനിർണയം ലളിതമാക്കിയില്ലെങ്കിൽ പാസ് മാർക് പോലും കുട്ടികൾക്ക് ലഭിക്കില്ല . ചോദ്യ ഘടനയിൽ പിഴവ് സംഭവിച്ചത് പരീക്ഷ വിഭാഗത്തിന്റെ ഗുരുതര വീഴ്ചയാണെന്നും ആരോപണം ഉയരുന്നു . പാസ്സ്‌മാർക്ക് കിട്ടും എന്ന് കരുതി എഴുതിയിട്ടുള്ള കുട്ടികൾക്ക് ഇത് കാര്യമായ തിരിച്ചടി തന്നെ ആയിരിക്കും .
