ലേഡി സൂപ്പർ സ്റ്റാർ ആയ നയൻതാരയും, വിഘ്‌നേഷ് ശിവനും ഏഴ് വര്ഷത്തെ പ്രണയത്തിനൊടുവിൽ ഇന്ന് രാവിലെ വിവാഹിതരായി. മഹാബലിപുരത്തുള്ള ഷേറാട്ടൺ ഗ്രാൻഡ് ഹോട്ടലിൽ വെച്ചാണ് വിവാഹം നടന്നത്. രാവിലെ മുതൽ തന്നെ വിവാഹ ഒരുക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു. സിനിമ മേഖലയിൽ നിന്നുള്ള അടുത്ത സുഹൃത്തുക്കളും, ബന്ധുക്കളും മാത്രമാണ് ചടങ്ങിന് പങ്കെടുക്കുന്നത്. വിവാഹത്തിന് മണിക്കൂറുകൾ ബാക്കി നിൽക്കേ വിക്കി തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കു വെച്ച് കുറിപ്പ് വൈറൽ ആകുകയും ചെയ്യ്തു. ഇങ്ങനെ ആയിരുന്നു കുറിപ്പ്.. എന്റെ തങ്കമേ ഏതാനും മണിക്കൂറിനുള്ളിൽ നീ ആ ഇടനാഴിയിലോടെ നടന്നു വരുന്നത് കാണാനുള്ള ആവേശത്തിലാണ് ഞാൻ. എല്ലാ നന്മകൾക്കു വേണ്ടി ദൈവത്തിനോട് നന്ദി പറയുന്നു. ഞങ്ങള് എല്ലവരുടയും മുന്നിൽ ഒരു പുതിയ അധ്യയനം തുടങ്ങുകയാണ് എന്നാണ് കുറിപ്പ്.


രജനി കാന്ത്, വിജയ സേതുപതി, ദിലീപ്, വിജയ്, സാമന്ത, ചിരംജീവി, ആര്യ തുടങ്ങിയ താരനിരകൾ ഉണ്ടവുമെന്നാണ് റിപ്പോർട്ട്. വിവാഹ ചടങ്ങുകൾ എല്ലാം തന്നെ ഏറ്റെടുക്കുന്നത് ഓ ടി ടി പ്ലാറ്റഫോമായ നെറ്റ്ഫ്ലിക്സ് ആണ്. വിവാഹ ചടങ്ങുകൾ ഒരു ഡോക്യുമെന്ററി പോലെയാണ് നടത്തുന്നത്. ഇതിന്റെ പിന്നിൽ സംവിധായകൻ ഗൗതം മേനോൻ ആണ് എന്നും പറയുന്നു.


ആദ്യം വിവാഹം തിരുപ്പതിയിൽ വെച്ചായിരുന്നു വിവാഹം തീരുമാനിച്ചത് എന്നാൽ പിന്നീട് മഹാബലി പുരത്തെ റിസോർട്ടിൽ വെച്ച നടത്താൻ തീരുമാനിച്ചത്.. നാനും റൗഡി താൻ എന്ന ചിത്രത്തിൽ വെച്ചാണ് ഇരുവരും പ്രണയിക്കുന്നതും ഇപ്പോൾ ഈ വിവാഹത്തിൽ കലാശിക്കാനും കാരണം. ഇരുവരുടയും വിവാഹത്തെ അനുബന്ദ്ധിച്ചു ഒരുപാടു ട്രോളുകളും എത്തുന്നുണ്ട്, ചില കമ്മെന്റുകളും. നയൻസ് നേരത്തെ ചിമ്പുവും, പ്രഭു ദേവുമായി പ്രണയത്തിൽ ആണെന്നുള്ള വാർത്തകൾ വന്നിരുന്നു ഇപ്പോൾ ഈ വാർത്തകൾ വെച്ച് ഇരുവരും നയൻസിന്റെ വിവാഹത്തിന് എത്തില്ല എന്നാണ് പറയുന്നതും.