പിതാവിന്റെ പാത പിന്തുടര്‍ന്നാണ് ലിയോണ ലിഷോയ് അഭിനയ രംഗത്തേക്ക് എത്തുന്നത്.

വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ മികച്ച കഥാപാത്രങ്ങളെ താരം വെള്ളിത്തിരയില്‍ അവതരിപ്പിച്ചിട്ടുണ്ട്.

ലഭിച്ച കഥാപാത്രങ്ങൾ ചേറുതെന്നോ വലുതെന്നോ വേർതിരിവില്ലാതെ ആണ് താരം ഓരോന്നിനെയും ക്യാമറക്കു മുന്നിൽ എത്തിച്ചിട്ടുള്ളത്.

പ്രശസ്ത സിനിമാ സീരിയൽ അഭിനേതാവ് ലിഷോയുടെ മകളാണ് ലിയോണ.

കലികാലം എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയ ജീവിതത്തിലേക്ക് കടന്നുവരുന്നത്

ജവാൻ ഓഫ് വെള്ളിമല എന്ന ചിത്രത്തിലെ താരത്തിന്റെ കഥാപാത്രം വളരെയധികം ശ്രദ്ധിക്കപ്പെടുകയും ഉണ്ടായി

അതിരൻ, കിടു, മായാനദി, ആൻ മരിയ കലിപ്പിലാണ്, ക്യൂൻ എന്നീ ചിത്രങ്ങളിൽ വേഷങ്ങൾ കൈകാര്യം ചെയ്യുവാൻ താരത്തിന് അവസരം ലഭിച്ചു

എൻ കാതൽ മഴ എന്ന ചിത്രത്തിലൂടെ  തമിഴിലും  അഭിനയിച്ചു 

ബാലു ലവ് നന്ദിനി എന്ന സിനിമയിലൂടെ കന്നഡയിലേക്ക് താരം അരങ്ങേറി.