നമ്മൾ മലയാളികൾ പൊതുവേ ഭക്ഷണ പ്രിയരാണ്. പ്രേത്യേകിച്ച് മധുര പലഹാരങ്ങളോടൊക്കെ നമുക്ക് വലിയ ഇഷ്‌ടവുമായിരിക്കും. പുതിയ രുചി കൂട്ടുകൾ രുചിക്കാൻ മാത്രമായി യാത്ര പോകുന്നവരും നിരവധിയാണ്. ഭക്ഷണവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രചരിക്കുന്നത്. അത്തരമൊരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ പ്രചരിക്കുന്നത്. മിക്ക വീഡിയോകൾക്കും വൻ സ്വീകാര്യതയാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. എന്നാൽ പല വിചിത്രമായ പാചക പരീക്ഷണങ്ങളും നല്ല വിമര്‍ശനങ്ങളും നേരിടാറുമുണ്ട്.എന്നാല്‍ ഇവിടെ ഇതാ ഏവരുടെയും ഇഷ്ട വിഭവമായ ഐസ് സ്റ്റിക്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് കാണിക്കുന്ന ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോൾ ദ്രുതഗതിയിൽ വൈറലായി കൊണ്ടിരിക്കുന്നത്.നമ്മുടെയൊക്കെ കുട്ടിക്കാലത്തൊക്കെ നാം ഐസ് സ്റ്റിക്ക് അഥവാ ഐസ് ഫ്രൂട്ട് ഒരുപാട് കഴിച്ചിട്ടുണ്ടാകും. പണ്ട്ഇ വളരെ കുറച്ചു ഫ്ലേവറുകളിൽ മാത്രം ലഭിച്ചിരുന്ന ഐസ് സ്റ്റിക്ക് ഇന്ന് പല ഫ്ലേവറുകളില്‍ വിപണിയില്‍ ലഭ്യമാണ്.

മംഗോ , ആപ്പിൾ , ഗ്രീൻ ആപ്പിൾ, ഓറഞ്ച്, സ്ട്രോബെറി തുടങ്ങി പല രുചികളില്‍ ഐസ് സ്റ്റിക്കുകള്‍ ഇന്ന് ലഭിക്കും. ഇവിടെയിതാ ഒരു ഫാക്ടറിയില്‍ ഓറഞ്ച് ഐസ് സ്റ്റിക്ക് ഉണ്ടാക്കുന്നത് എങ്ങനെയെന്ന് കാണിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ഇന്‍സ്റ്റഗ്രാമിലൂടെ ആണ് ഈ വീഡിയോ പ്രചരിക്കുന്നത്.ഒരു ഫാക്ടറിയില്‍ ഓറഞ്ച് ഐസ് സ്റ്റിക്കുകളുടെ മുഴുവൻ നിര്‍മ്മാണവും എങ്ങനെയാണ് എന്നാണ് വീഡിയോയില്‍ കാണിക്കുന്നത്. സ്റ്റിക്കില്‍ ലായനി കലര്‍ത്തുന്നത് മുതല്‍ ലോലി മരവിപ്പിക്കുന്നത് വരെയും അത് പായ്ക്ക് ചെയ്യുന്നതും മാര്‍ക്കറ്റില്‍ വില്‍ക്കുന്നത് വരെയും വീഡിയോയില്‍ കാണിക്കുന്നുണ്ട്. വീഡിയോ വൈറലായതോടെ നിരവധി പേരാണ് ലൈക്കും കമന്‍റുകളും ചെയ്തത്.കൃത്യമ നിറം കലര്‍ത്തിയാണ് ഇത് ഉണ്ടാക്കുന്നത് എന്ന് അറിഞ്ഞ് പലരും അത്ഭുതപ്പെട്ടു. ഇനി ഒരിക്കലും ഇത് വാങ്ങി കഴിക്കില്ല എന്നും പറഞ്ഞവരുണ്ട്. ഇത് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല എന്നും പലരും കമന്‍റ് ചെയ്തു. ഇത്തരത്തിൽ ഉള്ള എത്ര വാർത്തകൾ പുറത്തു വന്നാലും ആളുകൾ പിന്നീടും ആരോഗ്യത്തെക്കാൾ ഉപരിയായി രുചിയും നിറവും മണവും മാത്രമേ ഗൗനിക്കൂ എന്നതാണ് മറ്റൊരു വാസ്തവം.