ടെലിവിഷൻ ആരാധകരുടെ പ്രിയങ്കരനാണ് വിവേക് ഗോപൻ. ദീപ്തിയുടെ സൂരജേട്ടൻ എന്ന് പറയുന്നതാകയും പ്രേക്ഷകർക്ക് പ്രിയം. പരസ്പരം സീരിയലിലെ അഭിനയത്തിലൂടെയാണ് മലയാളം ടെലിവിഷൻ പ്രേക്ഷകർക്ക് വിവേക് സൂരജേട്ടനായി മാറുന്നത്. ബിഗ് ബോസ് സീസൺ 3 മത്സരാർത്ഥി മണിക്കുട്ടന് പൂർണ്ണ പിന്തുണയുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ  സുഹൃത്തുകൂടിയായ വിവേക് . വീഡിയോയിലൂടെയാണ് പ്രിയ സുഹൃത്തിന് വിവേക് ആശംസകൾ അറിയിക്കുന്നത്.

വിവേകിന്റെ വാക്കുകളിലേക്ക് “എന്റെ പ്രിയ സുഹൃത്തും എന്റെ എല്ലാം എല്ലാം ആയ എന്റെ ചക്കരകുട്ടൻ മണിക്കുട്ടൻ, ഇത്തവണത്തെ ബിഗ് ബോസിലെ സ്ട്രോങ്ങ് മത്സരാര്ഥിയാണ്. അവൻ വളരെ സ്ട്രോങ്ങ് ആയി മുൻപോട്ട് പോയ്കൊണ്ടിരിക്കുകയാണ് എന്ന് അറിയാം.മണിക്കുട്ടനെ എനിക്ക് ഒരുപാട് വർഷങ്ങളായിട്ട് അറിയാം. എന്റെ പ്രിയ സുഹൃത്തുക്കളിൽ ഏറ്റവും അടുത്ത സുഹൃത്താണ് മണിക്കുട്ടൻ. മണിക്കുട്ടനെ ആദ്യം ഞാൻ പരിചയപ്പെടുന്നത് സിസിഎൽ വച്ചിട്ടാണ്. ഒരുമിച്ചുണ്ടുറങ്ങി എന്നെപോലെയുള്ള ബന്ധമാണ്.  ആ മണിക്കുട്ടൻ ഇപ്പോൾ ബിഗ് ബോസിൽ വളരെ ശക്തമായി തന്നെ മുൻപോട്ട് പോയ്കൊണ്ടിരിക്കുകയാണ്.ഇനിയും ഇനിയും ഇതേപോലെ ശക്തിയിൽ മുൻപോട്ട് പോകട്ടെ. അവന് എല്ലാവിധ ഐശ്വര്യങ്ങളും അനുഗ്രഹങ്ങളും ഉണ്ടാകട്ടെ. അവൻ ബിഗ് ബോസിൽ വിജയിച്ചു വരും എന്ന പ്രതീക്ഷയിൽ എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ . ജയിച്ചു വന്നിട്ട് വേണം ഉഗ്രൻ പാർട്ടി നടത്താൻ”

ഫാൻ പേജുകളിലൂടെയും ആർമി പേജുകളിലൂടെയും മണിക്കുട്ടന് പിന്തുണയുമായി മുൻപേതന്നെ  താരങ്ങളും സുഹൃത്തുക്കളും രംഗത്ത് വന്നിരുന്നു.  ഒട്ടനവധി നടീ നടന്മാർ മണിക്കുട്ടന് പിന്തുണയുമായി രംഗത്ത് എത്തിയിരുന്നു. അതിൽ ശിൽപ്പ ബാല, ശരണ്യ മോഹൻ, മണിക്കുട്ടന്റെ പ്രിയ സുഹൃത്ത് അരവിന്ദ് കൃഷ്ണൻ, നടൻ വിനു മോഹൻ, റിയാസ് ഖാൻ, നടൻ സുധീർ എന്നിവർ പങ്കിട്ട പോസ്റ്റുകൾ ഏറെ വൈറലായിരുന്നു.