Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

കൊണ്ടും കൊടുത്തും 14 വർഷങ്ങൾ -വിധുപ്രതാപ്

എല്ലാ വിശേഷങ്ങളും സ്വല്പമെങ്കിലും നർമം ചാലിക്കാതെ ഷെയർ ചെയ്യാത്ത മാതൃക ദമ്പതികൾ ആണ് വിധു പ്രതാപും ഭാര്യ ദീപ്തി വിധു പ്രതാപും. 14 ആം വിവാഹ വാർഷികം ആഘോഷിച്ചുകൊണ്ട് പങ്കുവെച്ച വിഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രെദ്ധ നേടുന്നത്. ഇവർക്ക് മറക്കാൻ കഴിയാത്ത ഒരു ദിവസമാണ് ഇതെന്നാണ് പറയുന്നത്. സോഷ്യൽ മീഡിയയിൽ കുറിച്ചതും അങ്ങനെ.

വാക്കുകളിങ്ങനെ, കൊണ്ടും കൊടുത്തും അങ്ങനെ 14 വർഷങ്ങൾ. തരാനും വാങ്ങാനും ഇനിയും കൂടെയുണ്ടാകും. 2008 ഓഗസ്റ്റ് 20 നായിരുന്നു ഇവരുടെ വിവാഹം. സോഷ്യൽ മീഡിയ ഒന്നും അത്ര സുലഭം അല്ലാത്ത കാലത്ത് നടന്ന കല്ല്യാണത്തിന്റെ വീഡിയോ ഇവർ രസകരമായി അവതരിപ്പിച്ചിരുന്നു. സ്വന്തം യൂട്യൂബ് ചാനലിലൂടെ രസകരമായ പല സംഭവങ്ങളും ഇവർ പങ്കുവയ്ക്കാറുണ്ട്. വിഡിയോകൾ എല്ലാം പ്രേക്ഷകർക്ക് വളരെയധികം പ്രിയപ്പെട്ടതാണ്.

ഇവരുടെ പുതിയ സന്തോഷം വളരെ പെട്ടെന്ന് തന്നെ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. വിവാഹശേഷം ഇരുവർക്കും കുഞ്ഞുങ്ങളില്ല എന്നതാണ് ദമ്പതിമാരെ കുറിച്ച് ഓർക്കുമ്പോൾ പ്രേക്ഷകർക്ക് വേദനയുണ്ടാക്കുന്ന കാര്യം. എന്നാൽ പ്രേക്ഷകർക്കുള്ള വിഷമം ഞങ്ങൾക്കില്ലെന്ന് ഇരുവരും പലപ്പോഴും പറഞ്ഞിട്ടുണ്ട് .

ഞങ്ങൾ രണ്ടുപേരും അടിച്ചുപൊളിച്ച് ആണ് ജീവിക്കുന്നത്. ജീവിതത്തിലെ കുഞ്ഞു കാര്യങ്ങൾ പോലും ഞങ്ങളെ വളരെയധികം സന്തോഷിപ്പിക്കുന്നുണ്ട്. ഈ കുഞ്ഞു കുഞ്ഞു സന്തോഷങ്ങൾ തന്നെ ജീവിതാവസാനം വരെ ദൈവം നൽകിയാൽ മതി എന്നുള്ള നിലപാടാണ് ഇരുവർക്കുമുള്ളത്.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

പരസ്പരം സീരിലിലെ ദീപ്തി ഐപിഎസ് എന്ന ഒറ്റ കഥാപാത്രം മതി മലയാളികള്‍ക്ക് ഗായത്രി അരുണിനെ ഓര്‍മിക്കാന്‍. അഭിനയത്തോട് ചെറുപ്പം മുതലേ ഇഷ്ടമുള്ള ഗായത്രിക്ക് പത്രത്തില്‍ ജോലി ചെയ്ത് വരുകെയാണ് പരസ്പരം എന്ന സീരിയലിലേക്ക്...

Advertisement