കുടുംബപ്രേക്ഷകരുടെ പ്രിയ താര ദമ്പതികളായ വിഷ്ണു സന്തോഷും, അനുശ്രീയും ഒളിച്ചോടി വിവാഹം കഴിച്ചതും ഇപ്പോൾ ബന്ധം വേര്പെടുത്തുന്നു രീതിയിലുള്ള വാർത്തകൾ സോഷ്യൽ മീഡിയിൽ എല്ലാം തന്നെ വൈറൽ ആയിരുന്നു, എന്നാൽ ഇപ്പോൾ വിഷ്ണു സന്തോഷ് പങ്കുവെച്ച ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. ഇനിയും ഒരിക്കലും താൻ അനുശ്രീയെ ഭാര്യ ആയി അംഗീകരിക്കില്ല എന്നാണ് വിഷ്ണു പറയുന്നത്.

വിഷ്ണുവിന്റെ ഈ വീഡിയോ പുറത്തിറങ്ങിയതിനു ശേഷം സോഷ്യൽ മീഡിയ ഇതിനോട് പ്രതികരിച്ചെത്തിയിരിക്കുകയാണ്. മുൻപ് അനുശ്രീ വേർപിരിയലിന് കുറിച്ച് പറഞ്ഞപ്പോൾ അന്ന് സോഷ്യൽ മീഡിയ പറഞ്ഞത് ഇതിനെതിരെ വിഷ്ണു പ്രതികരിക്കണം എന്നായിരുന്നു. ന്നാല്‍ ഇപ്പോള്‍ സുഹൃത്തിന്റെ യൂട്യൂബ് ചാനലിലൂടെ വിഷ്ണു നടത്തിയ പ്രതികരണം വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിയൊരുക്കിയിരിക്കുകയാണ്.തന്റെ നാല് സുഹൃത്തുക്കള്‍ക്ക് ഒപ്പമിരുന്നാണ് തനിക്കും അനുശ്രീയ്ക്കും ഇടയില്‍ സംഭവിച്ചത് എന്താണ് എന്ന് വിഷ്ണു പറയുന്നത്. പ്രശ്‌നങ്ങളൊന്നും ഉണ്ടായിരുന്നില്ല, വഴക്കിട്ടിരുന്നില്ല. താനും അനുശ്രീയും പിരിയാന്‍ കാരണം അനുശ്രീയുടെ അമ്മയാണ് തുടങ്ങിയ കാര്യങ്ങളാണ് വിഷ്ണു പറഞ്ഞത്.

എന്നാൽ ഇതെലാം കേട്ടിട്ട് സുഹൃത്തുക്കൾ ചിരിക്കുകയും ട്രോളുകൾ പറയുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം, കുടുംബ ജീവിതത്തെ കുറിച്ച് ഗൗരവുമായി വിഷ്ണു ഇതുവരെയു൦ കണ്ടിട്ടില്ല, അതുപോലെ ആ സുഹൃത്തുക്കൾ എന്തായാലും വിഷ്ണുവിന്റെ ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ ആഗ്രഹിക്കുന്നവർ അല്ല, അവർ യഥാർത്ഥ സുഹൃത്തുക്കൾ അല്ല. കുടുംബജീവിതം തമാശയാക്കിയ വൈഷ്ണവിനെ  വെറുതെയല്ല അനുശ്രീ ഇട്ടേച്ചു പോയതെന്നും സോഷ്യൽ മീഡിയ പറയുന്നു, ദൈവമേ ഇത് വണ്‍ മില്യണ്‍ അടിക്കണേ എന്ന പ്രാര്‍ത്ഥനയോടെയാണ് സുഹൃത്ത് വന്നിരിക്കുന്നത്. ഇത്രയ്ക്ക് തമാശയാണോ വേര്‍പിരിയല്‍ എന്നാണ് വീഡിയോ കണ്ട് ചിലർ ചോദിക്കുന്നത്.