ലവ്  ആക്ഷൻ  ഡ്രാമ  യെന്ന  ചിത്രം  നിർമിച്ചു കൊണ്ട്  സിനിമ മേഖലയിൽ   എത്തിയ നിർമാതാവ് ആണ് വിശാഖ് സുബ്രമണ്യം . ഇപ്പോൾ   താരം  ഒരു സന്തോഷ വാർത്ത പങ്കുവെച്ചെത്തിയിരിക്കുകയാണ്.  നിർമാതാവിന്റെ വിവാഹ നിശ്ച്ചയം  കഴിഞ്ഞു, വധു യുവ സംരംഭകയായ  അദ്വൈത ശ്രീകാന്താണ് . വിശാഖ്  മെറി ലാൻഡ് സ്റ്റുഡിയോസിന്റെ  സ്ഥാപകനായ പി സുബ്രഹ്മണ്യത്തിന്റെ  ചെറുമകൻ ആണ്.

സിനിമ മേഖലയിൽ എത്തിയ വിശാഖ് വിനീത് ശ്രീനിവാസൻ,  പ്രണവ് മോഹൻലാൽ  സിനിമയായ  ഹൃദയം  എന്ന ചിത്രം കൊണ്ട് തന്നെ മെറി ലാൻഡ് സ്റ്റുഡിയോസിന്റെ  ഒരു തിരിച്ചുവരവ് തന്നെ നടത്തിയിരുന്നു. വിശാഖിന് റെ മാതാ പിതാക്കൾ ശ്രീവിശാഖ്   ന്യൂ തീയിട്ടറുകളുടെ ഉടമകൾ ആയ എസ്‌  മുരുകൻ , സുജ മുരുകൻ എന്നിവരാണ്. വിശാഖിന്റെ  വധു അദ്വൈത ശ്രീകാന്ത്  തിരുവനന്തപുരത്തുള്ള ബ്ലെൻഡ് റെസ്റ്റോബാർ  നടത്തിവരുകയാണ്.എസ്എഫ്എസ് ഹോംസിന്റെ എക്സിക്യൂട്ടീവ് ചെയർമാനായ കെ ശ്രീകാന്ത് ,രമ ശ്രീകാന്ത് ദമ്പതികളുടെ മകളാണ് അദ്വൈത ശ്രീകാന്ത്.
ഇരുവരുടയും വിവാഹനിശ്ചയം ഞായറാഴ്ച് ആയിരുന്നു. ചടങ്ങിന് സിനിമ മേഖലയിൽ നിന്നും, രാഷ്ട്രീയ മേഖലയിൽ നിന്നും, ബിസ്സിനെസ്സ് മേഖലയിൽ നിന്നുമുള്ള  നിരവധി പേര്  പങ്കെടുത്തിരുന്നു. സുചിത്ര മോഹൻലാൽ , പ്രണവ് മോഹൻലാൽ, മേനക സുരേഷ, മണിയൻപിള്ള രാജു, ആസിഫ് അലി, കല്യാണി പ്രിയദർശൻ,  അജു വർഗീസ് , വിനീത് ശ്രീനിവാസൻ, അഹാന കൃഷണ തുടങ്ങി മലയാളത്തിലെ പ്രമുഖ താരങ്ങളും പങ്കെടുത്തിരുന്നു.