Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

അമ്മയുടെ കയ്യിലിരുന്ന്‌ കുസൃതി കാട്ടി വാമിക ;വിരാട് കോഹിലിയുടയും, അനുഷ്കയുടയും മകൾ ആദ്യമായി ക്യാമറക്കുമുന്നിൽ

ഇന്ത്യയിലെ ഏറ്റവും കൂടുതൽ ആരാധകരുള്ള ദമ്പതികളാണ് വിരാട് കോഹ്‌ലിയും,അനുഷ്‍ക ശർമ്മയും. 2017 ഡിസംബർ 11നെ ആയിരുന്നു   ഇരുവരുടയുംവിവാഹം. കഴിഞ്ഞ വര്ഷം ജനുവരിയിലാണ് ഇവർക്ക് ഒരു മകൾ പിറന്നത്. എന്നാൽ മകൾക്കു ഒരു വയസ്സ് ആയിട്ടും മകളെ പാപ്പരാസികളുടെ ക്യാമറ കണ്ണിൽ നിന്നും ഒളിപ്പിച്ചാണ് വിരാടും ,അനുഷ്‌കയും കൊണ്ട് നടന്നത്. ഇരുവരുടയും കുടുമ്ബതിന് പിന്നാലെ ആണ് ഈ പാപ്പരാസികൾ. എങ്കിലും അവർ തങ്ങളുടെ മകളുടെ ഫോട്ടോ എടുക്കാൻ ശ്രെമികുമ്പോൾ മകളുടെ മുഖം മറച്ചു പിടിക്കുമായിരുന്നു ഈ മാതാപിതാക്കൾ. വമിക എന്നാണ് മകൾക്കു പേരിട്ടിരിക്കുന്നത്. ഇപ്പോൾ മകളുടെ മുഖം കാണിച്ചുകൊണ്ടുള്ള വീഡിയോ ഇരുവരും പുറത്തു വിട്ടിരിക്കുകയാണ്.

ഞായറാഴ്‌ചന്യൂലാൻഡ്സ് കേപ്ടൗണിലെ ഗ്രൗണ്ടിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ഏകദിന മത്സരം കാണാൻ വിരാടിനൊപ്പം അനുഷ്കയും വാമികയും എത്തിയിരുന്നു.ഇതിനിടെ ആണ് സൂപ്പർസ്‌പോർട് ക്യാമറ ​ഗ്രൗണ്ടിന്റെ ഹോസ്പിറ്റാലിറ്റിബോക്സിന്റെ ബാൽക്കണിയിൽ മകളെ പിടിച്ചുകൊണ്ടു നിൽക്കുന്ന അനുഷ്കയുടെ വീഡിയോകൾ പകർത്തിയത്. അങ്ങനെ മകളുടെ മുഖം ഇരുവരുടയും ആരധകർ കണ്ടു. മകളുടെ ഈ ചിത്രങ്ങൾ വൈറൽ ആകുകയും ചെയ്തു. അച്ഛൻ വിരാടിനെ പോലെയാണ് മകൾ എന്ന് ആരാധക വൃന്ദം ഒന്നടങ്കം വീഡിയോ കണ്ടു പറയുന്നു. ദക്ഷിണാഫ്രിക്കയുമായുള്ള ഏകദിന മത്സരത്തിൽ വിരാട് കോഹ്ലി അർധസെഞ്ച്വറി നേടുകയും ചെയ്തിരുന്നു

ശേഷം വമിക അമ്മയുടെ കയ്യിലിരുന് കുസൃതികൾ കാണിക്കുകയും ഒപ്പം  വിരാട് മകൾക്കു ഉമ്മ നൽകുന്ന ദൃശ്യങ്ങളും പകർത്തി. ക്യാമറക്കു പിന്നിൽ മകളെ ഒളിപ്പിച്ചതിനു വിമർശനങ്ങളും ഇരുവർക്കും നേരിടേണ്ടി വന്നു. ഇന്ത്യയിൽ എത്തുമ്പോൾ മകളുടെ മുഖം മറച്ച് പിടിക്കുന്ന നിങ്ങൾ‌ പാശ്ചാത്യ രാജ്യങ്ങളിൽ എത്തുമ്പോൾ മടി കൂടാതെ മകളേയും കൊണ്ട് ക്യാമറയ്ക്ക് മുമ്പിൽ എത്തുന്നതിന് പിന്നിലെ കാരണം എന്താണ്’ എന്നാണ് വാമികയുടെ വൈറൽ വീഡിയോയ്ക്ക് താഴെ വരുന്ന പ്രധാന കമന്റുകൾ.മകളെ ഗർഭിണി ആയിര ന്നപ്പോൾ അനുഷ്ക ശീർഷസനത്തിൽ നിൽക്കുന്ന ഫോട്ടോകളും വൈറൽ ആയിരുന്നു.മകളുടെമുഖം കാണിച്ചുകൊണ്ടുള്ള ഫോട്ടോ പോലും  ഒന്നാം പിറന്നാളിന് ഇരുവരും കാണിച്ചിരുന്നില്ല.

 

Advertisement. Scroll to continue reading.

 

 

Advertisement. Scroll to continue reading.

 

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

അനുഷ്‌ക-വിരാട് ദമ്പതികള്‍ക്ക് ഏറെ ആരാധകരാണുള്ളത്. ഏറെക്കാലത്തെ പ്രണയത്തിനൊടുവില്‍ 2017 ലായിരുന്നു ഇരുവരുടേയും വിവാഹം നടന്നത്. തുടര്‍ന്ന് 2021ല്‍ ഇരുവരുടെയും ജീവിതത്തിലേയ്ക്ക് ഒരു കുഞ്ഞുമാലാഖയുമെത്തി. ഇന്ന് കോഹ് ലിയുടെയും അനുഷ്‌കയുടെയും ലോകം മകള്‍ വമികയാണ്....

Advertisement