കാരണം സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്ന ഈ വീഡിയോയിലെ മോമോസ് കച്ചവടക്കാരൻ ഒരു ഇംഗ്ലീഷ് അധ്യാപകനാണ്. ക്ലാസ്സിൽ കുട്ടികള്‍ക്ക് പാഠഭാഗങ്ങള്‍ വിവരിച്ചു കൊടുക്കുന്ന അതേ വ്യക്തതയോടെയാണ് അദ്ദേഹം താന്‍ തയ്യാറാക്കിയ മോമോസിനെക്കുറിച്ചും വിശദീകരിക്കുന്നത്.വിവിധ തരത്തിലുള്ള ഭക്ഷണങ്ങൾ നിർമിക്കുന്ന വീഡിയോകൾ ഒക്കെ സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കു വെയ്ക്കപ്പെടാറുണ്ട്. അത്തരത്തിൽ ഒരു വീഡിയോ ആണ് ലൈഫ് വിത്ത് ദർപ്പൺ എന്ന ഇൻസ്റ്റാഗ്രാം അകൗണ്ടിൽ പങ്കു വെച്ചിരിക്കുന്നത്. പങ്കു വെച്ചിരിക്കുന്ന ഈ വീഡിയോയിലെ ദൃശ്യങ്ങൾ കാണാതെ വീഡിയോയിലെ ഓഡിയോ മാത്രം കേട്ടാല്‍ മോമോസിനെക്കുറിച്ച് വിവരിക്കുന്ന ഒരു ഇംഗ്ലീഷ് ക്ലാസിലിരുന്ന ഫീല്‍ കിട്ടുമെന്നാണ് സോഷ്യൽ മീഡിയ ഒന്നടങ്കം പറയുന്നത്. കാരണം സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്ന ഈ വീഡിയോയിലെ മോമോസ് കച്ചവടക്കാരൻ ഒരു ഇംഗ്ലീഷ് അധ്യാപകനാണ്. ക്ലാസ്സിൽ കുട്ടികള്‍ക്ക് പാഠഭാഗങ്ങള്‍ വിവരിച്ചു കൊടുക്കുന്ന അതേ വ്യക്തതയോടെയാണ് അദ്ദേഹം താന്‍ തയ്യാറാക്കിയ മോമോസിനെക്കുറിച്ചും വിശദീകരിക്കുന്നത്. വഴിയരികില്‍ മൊമോസ് വില്‍ക്കുകയാണ് ഈ ഇംഗ്ലീഷ് അധ്യാപകൻ. വീട്ടിലുണ്ടാക്കിയ മോമോസ് കഴിച്ചു നോക്കൂ. നിങ്ങള്‍ക്ക് ഉറപ്പായും ഇതിന്റെ രുചി ഇഷ്ടപ്പെടും. നല്ല വൃത്തിയായി തയ്യാറാക്കിയതാണ്, ഒരു തവണ പരീക്ഷിച്ചു നോക്കൂ.
കഴിക്കുന്ന ആ നിമിഷം ചേരുവകളുടെ രുചിയും അകത്തെ ഫില്ലിങ്ങും എന്താണെന്നറിയും. ഞാന്‍ പറഞ്ഞതു പോലെ മോമോസിന്റെ പുറത്തെ ലെയറിനുള്ള മാവും ഞാന്‍ തന്നെയാണ് തയ്യാറാക്കിയത്. അത് വളരെ നേര്‍ത്തതുമാണ്’, അദ്ദേഹം ഇംഗ്ലീഷിലാണ് ഇതൊക്കെ വിവരിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.അധ്യാപകന്റെ മോമോസ് വിൽപ്പനയുടെ വിവരണത്തെ അഭിനന്ദിച്ചു കൊണ്ടാണ് വീഡിയോക്ക് വരുന്ന കമന്റുകളേറെയും. ഗ്രമാറ്റിക്കലി തയ്യാറാക്കിയ മൊമോസ് എന്നടക്കം രസകരമായ കമന്റുകള്‍ ഒരുപാടുപേർ പങ്കു വെക്കുന്നുണ്ട്. വൃത്തിയെക്കുറിച്ച് പരാമര്‍ശിച്ചതും ഹോംമേയ്‌ഡ് കണ്‍സപ്റ്റും പലരുടെയും കൈയടി നേടുകയാണ്. പതിനഞ്ച് ദശലക്ഷത്തോളം പേരാണ് ഈ വീഡിയോ ഇതുവരെയായി കണ്ടു കഴിഞ്ഞത്.
