സാമൂഹിക മാധ്യമങ്ങൾ വഴി പങ്കു വെയ്ക്കപ്പെടുന്ന വീഡിയോകളിൽ ചിലതൊക്കെ ബോധപൂർവം പകർത്തുന്നതാണ്. മറ്റു ചിലതൊക്കെ യാദൃശ്ചികമായി ആരെങ്കിലുമൊക്കെ പകർത്തി പങ്കു വെയ്ക്കുന്നതാകാം. അത്തരത്തിൽ പങ്കു വെച്ചെത്തുന്ന വീഡിയോകളിൽ ചിലതൊക്കെ ഏറെ ജനശ്രദ്ധയും നേടാറുണ്ട്. അത്തരത്തിൽ ഒരു വീഡിയോ കാണാം. വധുവിനെ കണ്ട വരന്റെ മുഖത്തെ മധുരിതമായ മുഖഭാവം കാണുന്ന വീഡിയോ വൈറലാവുകയാണ്. വിവാഹത്തിന് വേദിയിലേക്കെത്തുന്ന വധുവിന്റെ പ്രവേശനം മുതല്‍ ദമ്പതികളുടെയും കുടുംബാംഗങ്ങളുടെയും സര്‍പ്രൈസ് ഡാൻസ് പെര്‍ഫോമൻസ് വരെ, വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ എത്തി നിമിഷങ്ങള്‍ക്കകം വൈറലാകാറുണ്ട്. വിദേശ രാജ്യങ്ങളിൽ നിന്നൊക്കെയാണ് വിവാഹ വേദിയിൽ നിന്നുള്ള ഇത്തരത്തിലുള്ള വികാര നിർഭരമായ നിമിഷങ്ങളുടെ ദൃശ്യങ്ങളിൽ ഇത്തരത്തിൽ പകർത്തി പങ്കു വെയ്ക്കപ്പെടാറുള്ളത്. എന്നാൽ നമ്മുടെ നാട്ടിലും ഇത്തരത്തിലുള്ള സ്നേഹമുള്ള മനുഷ്യർ ഉണ്ടെന്നു കൂടി കാണിച്ചു തരികയാണ് വിവാഹ വേദിയിലെ ഈ സുന്ദരമായ വീഡിയോ ദൃശ്യങ്ങൾ. നുമൈർ കുൽക്കർണി എന്ന വരനും ദേവിന ഓഗലെ എന്ന വധുവുമാണ് ഈ വീഡിയോ ദൃശ്യങ്ങളിൽ ഉള്ളത്. ഈ മാസം ഒൻപതിനായിരുന്നു ഇരുവരുടെയും വിവാഹം. പ്രചരിക്കുന്ന ഈ വീഡിയോയില്‍ കാണുന്നത് ഇങ്ങനെയാണ്. വിവാഹ വേദിയില്‍ വരൻ വധുവിനെ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ആ സമയം വധു സുന്ദരമായി അലങ്കരിച്ച പൂപ്പന്തിലിനു താഴെ കുടുംബാംഗങ്ങള്‍ക്കൊപ്പം നടന്നു വരികയാണ്. കൂട്ടത്തില്‍ അവളെ തിരഞ്ഞെങ്കിലും ആദ്യം കണ്ടില്ല. എന്നാല്‍ ആദ്യമായി അവളിലേക്ക് അവന്റെ കണ്ണുകളുടെ നോട്ടം എത്തിയപ്പോള്‍ തന്നെ ഒരു പ്രണയകാവ്യം പോലെ മധുരിതമായ ഭാവങ്ങള്‍ വരന്റെ മുഖത്ത് മിന്നി മായുന്നുണ്ടായിരുന്നു. ചുമപ്പ് നിറത്തിലുള്ള പട്ടു സാരി ധരിച്ച് സ്വർണാഭരണങ്ങളൊക്കെ അണിഞ്ഞ് അതിസുന്ദരിയായി എത്തിയ വധുവിനെ നോക്കി സുന്ദരിയായിരിക്കുന്നു എന്ന് കൈകൊണ്ടൊരു ആംഗ്യവും കാണിക്കുന്നുണ്ട് വരൻ.
വൈകാരികമായ ആ രംഗങ്ങള്‍ വീഡിയോ ഗ്രാഫര്‍ മനോഹരമായി ഒപ്പിയെടുക്കുകയും ചെയ്‌തിട്ടുണ്ട്. ആ സന്തോഷത്തില്‍ അവന്റെ കണ്ണുകള്‍ നനയുന്നുണ്ടാരുന്നു. ഏതൊക്കെ ഈ വീഡിയോ ദൃശ്യങ്ങളിലൂടെ കാണാൻ കഴിയും. തന്റെ ഇണയോടുള്ള തന്റെ പെണ്ണിനോടുള്ള സ്നേഹത്തിന്റെ ആഴവും ജീവിതത്തിലെ പവിത്രവും മനോഹരവുമായ ആ നിമിഷത്തിന്റെ പ്രാധാന്യവും എല്ലാം തന്നെ ആ സെക്കന്റുകള്‍ മാത്രമുള്ള വീഡിയോയില്‍ പ്രകടമായിരുന്നു. വേദിയിലേക്ക് കൈ പിടിച്ച് കയറ്റിയ ഉടൻ വധു ചെയ്തത് അവന്റെ നിറഞ്ഞ കണ്ണുകള്‍ തുടയ്ക്കുക എന്നതായിരുന്നു. ഏറെ ഹൃദയ സ്പര്‍ശിയായ ഈ വീഡിയോ ഇതിനോടകം നിരവധി പേര്‍ കണ്ടുകഴിഞ്ഞു. വരനും വധുവും പരസ്പരം പങ്കിടുന്ന ശുദ്ധമായ പ്രണയത്തിന്റെ ഹൃദയം തൊടുന്ന ഈ വീഡിയോ പകര്‍ത്തി പങ്കു വെച്ച വീഡിയോ ഗ്രാഫറയെും വീഡിയോ കാണുന്നവർ അഭിനന്ദിക്കുകയാണ്. ഇരുവര്‍ക്കും നല്ല ജീവിതം ആശംസിക്കാനും അവര്‍ മറക്കുന്നില്ല. രണ്ട് ദിവസം മുമ്പ് എംസി ഭാവിഷ് ആർ ഭാട്ടിജയുടെ ആങ്കർ ബോൽബോൽ എന്ന ഇൻസ്റ്റഗ്രാം അകൗണ്ടിലാണ് ഈ മനോഹരമായ വീഡിയോ പോസ്റ്റ് ചെയ്‌തിരിക്കുന്നത്. പ്രണയത്തിന്റെ ഭാഷയില്‍, കണ്ണുകളാണ് ഏറ്റവും സത്യസന്ധനായ കഥാകൃത്ത്, ദേവിനയുടെയും നുമൈറിന്റെയും കണ്ണുകളില്‍ അത് കാണാനായി- എന്നായിരുന്നു ഒപ്പമുള്ള കുറിപ്പ്.