Connect with us

Hi, what are you looking for?

സോഷ്യൽ മീഡിയ

രാത്രി കാമുകനെ കാണണം ; ഗ്രാമത്തിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച് യുവതി

രാത്രി കാമുകനെ കണ്ടുമുട്ടാനായി ഗ്രാമത്തിലെ മുഴുവന്‍ വൈദ്യുതി ബന്ധവും യുവതി വിച്ഛേദിക്കുന്നത് പതിവായിരുന്നു. ബിഹാറിലെ പ്രീതി എന്ന പെണ്‍കുട്ടിയാണ് കാമുകന്‍ രാജ്കുമാറിനെ കാണാനായി ഗ്രാമത്തിലെ മുഴുവന്‍ വൈദ്യുതി ബന്ധവും വിച്ഛേദിച്ചത്.പ്രേമത്തിൽ ആയിരിക്കുമ്പോൾ കമിതാക്കൾക്ക് പരസ്പരം കണ്ടു മുട്ടാനൊക്കെ വല്യ പാടായിരിക്കും. അതിന്നായി കുറച്ചൊക്കെ റിസ്കുകൾ എടുക്കേണ്ടിയും വരും. അത്തരത്തിൽ റിസ്ക് എടുത്ത ഒരു കാമുകിയുടെ വാർത്ത ആണിപ്പോൾ പാട്നയിൽ നിന്നും പുറത്തു വരുന്നത്. രാത്രി കാമുകനെ കണ്ടുമുട്ടാനായി ഗ്രാമത്തിലെ മുഴുവന്‍ വൈദ്യുതി ബന്ധവും യുവതി വിച്ഛേദിച്ചു. എന്നാൽ ഇതറിഞ്ഞ നാട്ടുകാർ ഇരുവരേയും കൈയ്യോടെ പിടികൂടി വിവാഹം നടത്തി. രാത്രി കാമുകനെ കണ്ടുമുട്ടാനായി ഗ്രാമത്തിലെ മുഴുവന്‍ വൈദ്യുതി ബന്ധവും യുവതി വിച്ഛേദിക്കുന്നത് പതിവായിരുന്നു. ബിഹാറിലെ ബേട്ടിയയില്‍ നടന്ന സംഭവത്തില്‍, പ്രീതി എന്ന പെണ്‍കുട്ടിയാണ് കാമുകന്‍ രാജ്കുമാറിനെ കാണാനായി ഗ്രാമത്തിലെ മുഴുവന്‍ വൈദ്യുതി ബന്ധവും വിച്ഛേദിച്ചത്.

Advertisement. Scroll to continue reading.

എന്നാല്‍, ഇരുവരെയും ഗ്രാമവാസികള്‍ കൈയ്യോടെ പിടികൂടുകയായിരുന്നു.തുടര്‍ച്ചയായി ഗ്രാമത്തില്‍ വൈദ്യുതി മുടങ്ങുന്നത് ഗ്രാമവാസികളെ ബുദ്ധിമുട്ടിലാക്കിയിരുന്നു. തുടര്‍ന്ന് നാട്ടുകാര്‍ പലതവണ വൈദ്യുതി വകുപ്പില്‍ പരാതിപ്പെട്ടു. എന്നാല്‍, ഫലമുണ്ടാകാത്തതിനെ തുടര്‍ന്ന് ഗ്രാമവാസികള്‍ തന്നെ കാരണം കണ്ടെത്താൻ ഇറങ്ങി തിരിച്ചു. ഇത്തരത്തില്‍ വൈദ്യുതി വിച്ഛേദിക്കപ്പെട്ട ഒരു ദിവസം നാട്ടുകാര്‍ രാജ്കുമാറിനെയും പ്രീതിയെയും ഒരുമിച്ച്‌ പിടികൂടി. തുടര്‍ന്ന്, ഇരുവരെയും ചോദ്യം ചെയ്തപ്പോഴാണ് വൈദ്യുതി വിച്ഛേദിക്കപ്പെടുന്നതിന്റെ പിന്നിലെ യഥാര്‍ത്ഥ കാരണം പുറത്തായത്.വൈദ്യുതി ബന്ധം വിച്ഛേദിച്ചതിനെ തുടര്‍ന്ന് നാട്ടുകാര്‍ യുവാവിനെ ചോദ്യം ചെയ്യുന്നതും മര്‍ദിക്കുന്നതുമായ ദൃശ്യങ്ങള്‍ നേരത്തെ സോഷ്യല്‍ മീഡിയയിലൂടെ പുറത്തു വന്നിരുന്നു. നാട്ടുകാരുടെ മര്‍ദ്ദനത്തില്‍ നിന്ന് യുവാവിനെ രക്ഷിക്കാന്‍ കാമുകി ശ്രമിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. ഇതിന് പിന്നാലെ, ഇരുവരുടെയും ഗ്രാമത്തില്‍ നിന്നുളളവര്‍ മുന്‍കൈ എടുത്ത് അടുത്തുളള ക്ഷേത്രത്തില്‍ വച്ച്‌ രാജ്കുമാറിന്റെയും പ്രീതിയുടെയും വിവാഹം നടത്തി കൊടുത്തു.

Advertisement. Scroll to continue reading.

You May Also Like

സോഷ്യൽ മീഡിയ

വിമാന യാത്ര എന്നത് പലർക്കും നിത്യ സംഭവം ആയിരിക്കും. വല്ലപ്പോഴും യാത്ര ചെയ്യുന്നവർക്കൊഴിച്ചു, ഈ സ്ഥിരം യാത്രക്കാർ വിമാന യാത്ര ഒരു ബോറൻ പരിപാടി ആണെന്നാണ് പറയുന്നത്. പക്ഷെ ചിലപ്പോഴൊക്കെ വിമാനത്തിലെ ജോലിക്കാർ...

കേരള വാർത്തകൾ

കോമ സ്റ്റേജിലെത്തിയ പെൺ കുട്ടിയെയാണ് എസ്.എ.ടി. ആശുപത്രിയിലേയും മെഡിക്കല്‍ കോളേജിലേയും ഡോക്ടര്‍മാര്‍ വിദഗ്ധ ചികിത്സ നല്‍കി രക്ഷപ്പെടുത്തിയത്. മദ്യ ലഹരിയില്‍ മാതാപിതാക്കള്‍ വലിച്ചെറിഞ്ഞ കുഞ്ഞ് ഇന്ന് ആശുപത്രി വിടും. 16 ദിവസത്തെ ചികിത്സയ്ക്ക്...

സോഷ്യൽ മീഡിയ

ഓഡ്ഡ്‌ലി ടെറിഫയിങ് എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ഈ വീഡിയോ ഇപ്പോൾ പങ്കു വച്ചിരിക്കുന്നത്. ഒരു ഞണ്ടിന് സമീപമുണ്ടായിരുന്ന വിചിത്രമായ കറുത്ത പശ പോലെയുള്ള ഘടനയോട് കൂടിയ ഒരു ജീവി, ഞണ്ടിനെ വിഴുങ്ങാനുള്ള ശ്രമിക്കുന്നതാണ്...

സോഷ്യൽ മീഡിയ

അത്യാധുനിക സൈനിക ആയുധങ്ങള്‍, തോക്കുകള്‍, മറ്റ് സാമഗ്രികള്‍ എന്നിവയുടെ സമഗ്രമായ മൂന്ന് ദിവസത്തെ പ്രദര്‍ശനമാണ് സംഘടിപ്പിച്ചിരിയ്ക്കുന്നത്.24 വർഷം മുമ്പ് നമ്മുടെ സൈനികർ തങ്ങളുടെ ജീവൻ ബലിയർപ്പിച്ച് കാണിച്ച ധീരതയുടെ ഉത്തമോദാഹരണമാണ് കാർഗിൽ യുദ്ധ...

Advertisement