മുടി ഇഷ്ട്ടമില്ലാത്തവർ അപൂർവ്വമായിരിക്കും.നമ്മൾ അവയെ എണ്ണയും,താളിയും,ഷാംപൂവും ഒക്കെ തേച്ച് അത്രയധികം വൃത്തിയാക്കി പരിപാലിക്കും.വിവിധ ഫാഷനുകളിൽ വെട്ടി ചീകിയൊതുക്കി വിവിധ ട്രീത്മെന്റ്റ് ഒക്കെ ചെയ്ത സ്റ്റൈലായി നടക്കും.എന്നാൽ നമുക്ക് വിളമ്പിയ ഭക്ഷണത്തിൽ മുടി കണ്ടാലോ,ഓക്കാനം വരും.ചിലപ്പോൾ ശർദ്ദിച്ചേക്കാം.അപ്പോൾ എന്താണ് സംഭവിക്കുക;നമ്മൾ ആ ഭക്ഷണത്തേയും,അത് ഉണ്ടാക്കിയവരേയും അൽപ്പ നേരത്തേയ്ക്കെങ്കിലും വല്ലാതെ ദേഷ്യപ്പെട്ട് വെറുത്തുപോകും.മേൽപ്പറഞ്ഞവയിൽ പെടാത്തവരും ഏറെയുണ്ട്. പക്ഷെ ഹോട്ടലിലെ ഭക്ഷണത്തിൽ നിന്നും മുടി കിട്ടിയാലോ . ഭക്ഷണം അവിടെ ഉപേക്ഷിച്ചു ഹോട്ടലിലെ ജീവനക്കാരോടോ ഉടമയോടോ ഒക്കെ ഇക്കാര്യം അവതരിപ്പിക്കും. അവർ ഭക്ഷണം മാറ്റിതരും ഒരു പക്ഷെ മുടി കിട്ടിയ ആൾ കഴിച്ച ഭക്ഷണത്തിന്റെ പൈസ കൊടുതിക്കാതെ പോകുകയും ചെയ്യും. മുടി എന്നത് മാറ്റി പാഠ, പുഴു , പഴുതാര എന്നുവേണ്ട ഹോട്ടൽ ഭക്ഷണത്തിൽ നിന്നു ഏലിയെ വരെ കിട്ടിയ വാർത്തകൾ നമ്മൾ കണ്ടിട്ടുണ്ട്. ഈ സമയത്തൊക്കെ റൗണ്ടറും കസ്റ്റമറും തമ്മിൽ ചില തർക്കങ്ങളിലേക്കും അത് പിന്നീട് സംഘര്ഷത്തിലേക്കും ഒക്കെ പോയിട്ടുമുണ്ട്. ഇത്തരം സീനുകളിലൊക്കെ നമ്മൾ സിനിമയിലും കണ്ടിട്ടുണ്ട്. പാറ്റയെ ഒക്കെ കൈയിൽ കൊണ്ട് പോയി, ഭക്ഷണമേ കഴിച്ചു തീരാറാകുമ്പോൾ ആ പാറ്റയെ ഭക്ഷണത്തിലേക്ക് ഇട്ടു പൈസ കൊടുക്കാതെ സ്‌കൂട്ട ആകുന്നു. അല്ലെങ്കിൽ തലയിലെ മുടി പറച്ചിട്ട് പൈസ കൊടുക്കാതെ പോകുന്നു.
അന്നൊക്കെ നമ്മൾ ഇത് കണ്ട ചിരിച്ചിട്ടുണ്ടാകും. പക്ഷെ ഹോട്ടൽ മുതലായുടെയോ ജീവനക്കാരുടെയോ ഭാഗത്തു നിന്ന് ചിന്തിച്ചിട്ടുണ്ടോ. സിനിമയിൽ മാത്രമല്ല നമ്മുടെ നിത്യ ജീവിതത്തിലും ഉണ്ട് അത്തരക്കാർ. കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയിൽ പ്രചരിച്ച ഒരു വീഡിയോ ഉണ്ട്. ഒരു മധ്യവയസ്‌കൻ ഒരു ഹോട്ടലിലിൽ ഇരുന്നു ബോണ്ടയും ചായയും കഴിക്കുകയാണ്. ബോണ്ട ഏറെക്കുറെ അകത്താക്കി കഴിഞ്ഞു. അപ്പോഴാണ് ആളുടെ ഇടതു കൈ മിന്നൽ വേഗത്തിൽ തലയിലേക്ക് പോയി മുടി വലിച്ചു പറിച്ചെടുക്കുന്ന തിരികെ വന്നു ബോണ്ടയിൽ നിക്ഷേപിക്കുന്നു. അതിനു ശേഷ ഹോട്ടൽ ജീവനക്കാരനെ വിളിച്ചു ബോണ്ടയിൽ മുടി ഉണ്ട് എന്ന് ആക്ഷേപിക്കുന്നു. കേവലം പത്തു രൂപയുടെ ഒരു ബോണ്ടകയാണോ ഇദ്ദേഹമിത് ചെയ്തതെന്ന് ചോദിച്ചാൽ സംശയിക്കേണ്ടി വരും. സംഭവത്തിന്റെ വസ്‌തുത സിസിടിവി ദൃശ്യങ്ങളിൽ നിന്നുമാണ് മനസിലായത്. പക്ഷെ കുറച്ചു നേരത്തേക്കെങ്കിലുംപൊതു സമൂഹത്തിനു മുന്നിൽ ഇല്ലാതായത് ആ കടയുടെയും കടയുടമയുടെയും സർവോപരി അവിടുത്തെ ജീവനക്കാരുടെയും ആത്മാർത്ഥത ആണ്. വലിയ രീതിയിലാണ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത് . വീഡിയോ കണ്ടവയെല്ലാം ഭക്ഷണം കഴിക്കാൻ വന്നയാളെ വിമർശിക്കുകയും ചെയ്തു.
