ചില ഇടങ്ങളിലെ രുചികള്‍ കൊണ്ട് ആ സ്ഥലം ഏറെ പ്രസിദ്ധമാകും. ചിലപ്പോള്‍ ചില ഹോട്ടലുകളിലെ രുചികള്‍ ഒരിക്കലും മറക്കാന്‍ സാധിക്കില്ല. ഒരു ചായയുടെ രുചിയിൽ ആ കട തന്നെ അന്വേഷിച്ചു പോകുന്നവരും ഉണ്ട് നമ്മുടെ കൂട്ടത്തിൽ. അതുകൊണ്ട് തന്നെ നിരവധി ചായക്കഥകളുണ്ട്. ലോകത്തിലെ പല നിർണായക തീരുമാനങ്ങളും പല ചായ സത്കാരങ്ങളിൽ നിന്നും ഉരുത്തിരിഞ്ഞു വന്നിട്ടുമുണ്ടെന്നാണ് ചരിത്രം. ഇങ്ങനെ പറഞ്ഞാൽ തീരാത്തത്ര ചായക്കഥകൾ . റോഡ് വക്കില്‍, ബസ് സ്റ്റാന്‍റില്‍ട്രെയിനില്‍, റെയില്‍വേ സ്റ്റേഷനില്‍ എന്ന് വേണ്ട ഗ്രാമ പ്രദേശത്തിൽ ഉൾപ്പെടെ ചായക്കട ഇല്ലാത്ത സ്ഥലം ചുരുക്കമാണ്. എന്നാൽ വ്യത്യസ്തമായൊരു ചായക്കടയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചാ വിഷയമായത്. പഞ്ചാബിലെ അമത്സറിലെ ഒരു ചായക്കട .പക്ഷെ ഇവിടത്തെ ചായകൊണ്ടല്ല പ്രസിദ്ധം ആയിരിക്കുന്നത്. മറിച്ച് ഈ കട തന്നെയാണ്.ആനന്ദ് മഹീന്ദ്രയാണ് തന്റെ ട്വിറ്റര്‍ പേജിലൂടെ ഈ ഒരു കട ഇപ്പോൾ വീണ്ടും ചർച്ചയാക്കിയത്. അമത്സറിലെ പ്രശസ്തമായ ‘ടെമ്പിള്‍ ഓഫ് ടീ സര്‍വീസ്’ -ന്റെ ഹൃദയസ്പര്‍ശിയായ വീഡിയോ ആണ് അദ്ദേഹം തന്റെ പേജിൽ പങ്കുവെച്ചത്. മുഴുവനായും ആല്‍മരം കൊണ്ട് മൂടപ്പെട്ട ഒരു ചായക്കട ആണിത്. ഇവിടെ ചായ വിളമ്പുന്നത് 80 വയസ്സുള്ള വൃദ്ധനായ ഒരു സിഖുകാരനും.അജിത് സിംഗ് എന്നാണ് ആ വൃദ്ധനായ ചായക്കടക്കാരന്റെ പേര്. 40 വര്‍ഷത്തിന് മുന്‍പ് ഒരു ചെറിയ ചായക്കട ആണിദ്ദേഹം തുറന്നത്. പിന്നീട്ആല്‍മരം ഈ ചായക്കടയെ മൂടിക്കൊണ്ടിരിക്കുകയാണ്.ചായക്കടയിലേക്ക് പ്രവേശിക്കുന്നവര്‍ ശ്രദ്ധിചു വേണം കയറാൻ. മരത്തിന്റെ വേരുകള്‍ക്കിടയിലൂടെ വേണം ചായക്കടയിലേക്ക് കയറാന്‍. മാത്രമല്ല ഇവിടെ ചായയ്ക്ക് പ്രത്യേക തുകയില്ല. പകരം, ചായ കുടിച്ചവര്‍ക്ക് ഇഷ്ടമുള്ളത് കടക്കാരന് നല്‍കാം എന്ന് മാത്രം.
മരത്തിന്റെ അടിയിലെ തന്റെ ചെറിയ കടയില്‍ ഇരുന്ന് അദ്ദേഹം സംസാരിക്കുന്നു. ചായയുണ്ടാക്കാനുള്ള കെറ്റിലുകളും പാത്രങ്ങളും അദ്ദേഹത്തിന് ചുറ്റും നിരന്നിരുന്നു. കല്‍ക്കരി സ്റ്റൗവില്‍ വലിയ പാത്രങ്ങളില്‍ ചായ തിളയ്ക്കുന്നതും വീഡിയോയില്‍ കാണാം. ആ ചായ അദ്ദേഹം ഗ്ലാസുകളിലേക്ക് ഒഴിച്ചു. ‘എന്തിനാണ് സൗജന്യമായി ചായ നല്‍കുന്നതെന്ന്’ വീഡിയോ എടുക്കുന്നയാള്‍ ചോദിച്ചപ്പോള്‍, ‘നിസ്വാര്‍ത്ഥമായ സേവനം ചെയ്യാന്‍ അവസരം ലഭിക്കുന്നതിനാലാണ്’ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി. “അമൃത്സറിൽ കാണാൻ ഒരുപാട് കാഴ്ചകളുണ്ട്. എന്നാൽ അടുത്ത തവണ നഗരം സന്ദർശിക്കുമ്പോൾ, സുവർണ്ണ ക്ഷേത്രം സന്ദർശിക്കുന്നതിനോടൊപ്പം ബാബ 40 വർഷത്തിലേറെയായി നടത്തുന്ന ഈ ‘ടെമ്പിൾ ഓഫ് ടീ സർവീസ്’ സന്ദർശിക്കുന്നതിനും ശ്രമിക്കും. നമ്മുടെ ഹൃദയങ്ങളാണ് ഏറ്റവും വലിയ ക്ഷേത്രങ്ങൾ,” വീഡിയോ പങ്കിട്ടുകൊണ്ട് ആനന്ദ് മഹിന്ദ്ര എഴുതി. പിന്നാലെ വീഡിയോ വൈറലായി.
