നടൻ ജോജി ജോൺ മലയാള സിനിമയിലേക്ക് എത്തിയിട്ട് അധിക കാലം ഒന്നും ആയില്ല വളരെ കുറച്ച് വേഷങ്ങൾ മാത്രമേ ചെയ്തിട്ടുള്ളു എങ്കിലും ചെയ്ത വേഷങ്ങൾ ഒക്കെ ശ്രദ്ധേയമായിരുന്നു. ജോജി സൗദി വെള്ളയ്ക്ക തുടങ്ങിയ ചിത്രങ്ങളിൽ ഒക്കെ മികച്ച പ്രകടനം ആണ് ജോജി ജോൺ കാഴ്ച വെച്ചത്. ഇപ്പോൾ ഇതാ നടന്‍ ജോജി ജോണിന്റ മാതാപിതാക്കളുടെ സേവ് ദ ഡേറ്റ് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറുകയാണ്. സിനിമയെ വെല്ലുന്ന ദൃശ്യാവിഷ്‌കാരണം ആണെന്നാണ് ആരാധകരുടെ അഭിപ്രയം. വിവാഹവാര്‍ഷികത്തോട് അനുബന്ധിച്ച് മക്കളും മരുമക്കളും പേരക്കുട്ടികളും ചേര്‍ന്നാണ് ഈ വീഡിയോ ഒരുക്കിയിരിക്കുന്നത്.ജോണ്‍- ലൂസമ്മ ദമ്പതികളുടെ വിവാഹവാര്‍ഷികമാണ് ഇന്ന് മുണ്ടക്കയത്തെ ഓള്‍ഡ് ഫെറോന പള്ളിയില്‍ വെച്ചാണ് ആഘോഷചടങ്ങുകൾ നടക്കുന്നത്. അതിന്റെ ഭാഗമായാണ് ‘സേവ് ദ ഡേറ്റ്’ വീഡിയോ ഒരുക്കിയത്. നടന്റെ ജോജി സ്റ്റുഡിയോസ് എന്ന യൂട്യൂബ് ചാനലിലൂടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ കണ്ട ആരാധകര്‍ സിനിമയെ വെല്ലുന്ന പ്രകടനമാണ് ഇരുവരും നടത്തിയതെന്നാണ് കമന്റ് ചെയ്യുന്നത്.
ഏക് ലഡ്കി കോ ദേഖാ തോ’ എന്ന ബോളിവുഡ് ഹിറ്റ് ഗാനത്തിന്റെ അകമ്പടിയോടെയാണ് 83കാരനായ ജോണും 73 കാരിയായ ലൂസമ്മയും വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ജീപ് ഓടിച്ചു വരുന്ന ജോണിനെ കാത്തിരിക്കുന്ന ലൂസമ്മയില്‍ നിന്നാണ് വീഡിയോ ആരംഭിക്കുന്നത്. ജോജി ജോണ്‍, ജോമോന്‍ ജോണ്‍, ജിജി ജോണ്‍, ജിന്‍സി ബെന്നി എന്നിവര്‍ മക്കളാണ്.ഏറെക്കാലമായി മലയാള സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിക്കുന്ന ജോജി ജോണ്‍, ഫഹദ് ഫാസിലിനെ കേന്ദ്രകഥാപാത്രമാക്കി ദിലീഷ് പോത്തന്‍ സംവിധാനം ചെയ്ത ജോജി എന്ന ചിത്രത്തിലൂടെയാണ് പ്രേക്ഷകരുടെ ഇടയില്‍ ശ്രദ്ധേയനാകുന്നത്.നിര്‍ത്തിയങ്ങ് അപമാനിക്കുവാന്നേ’ എന്ന ഒറ്റ ഡയലോഗ് മതി ജോജിയെ ഓര്‍ക്കാന്‍.മമ്മൂട്ടി- ജ്യോതിക ചിത്രം കാതല്‍, ശ്രീനിവാസന്റെ ‘കുറുക്കന്‍’ തുടങ്ങിയ ഏഴോളം ചിത്രങ്ങള്‍ ജോജിയുടേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്. ഇതില്‍ ‘കുറുക്കന്‍’ സിനിമയില്‍ പൊലീസ് വേഷത്തിലാണ് ജോജി എത്തുന്നത്.
