വധു വരന്‍റെ തോളിലേക്ക് തന്‍റെ കാലുകള്‍ എടുത്ത് വയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. വധുവിന്‍റെ ഭാരവും വരന്‍റെ ഇറുകിയ വസ്ത്രങ്ങളും ഈ ഉദ്യമം ഏറെ നേരം നീട്ടി കൊണ്ട് പോകുന്നു.വ്യത്യസ്തത ആഗ്രഹിക്കുവരാണ് പൊതുവേ നമ്മൾ മലയാളികൾ. ഈ വ്യത്യസ്തതകള്‍ പലപ്പോഴും നമ്മുടെ ആഘോഷങ്ങളിൽ ഒക്കെ പ്രകടമാകാറുണ്ട്. അത്തരത്തിൽ ഉള്ള ഫോട്ടോകളും വീഡിയോകളും ഒക്കെ പലരും സോഷ്യൽ മീഡിയ വഴി ഒക്കെ പങ്കു വെയ്ക്കാറുമുണ്ട്. ഇത്തരത്തില്‍ പങ്കു വെയ്ക്കുന്ന വിചിത്രമായ ഷൂട്ടുകള്‍ ഒക്കെ സോഷ്യൽ മീഡിയ ഏറ്റെടുക്കാറുമുണ്ട്. അത്തരത്തില്‍ ഒരു പ്രീ വെഡ്ഡിംഗിന്റെ വീഡിയോയാണ് കഴിഞ്ഞ ദിവസം ട്വിറ്ററില്‍ വ്യാപകമായി പ്രചരിക്കപ്പെട്ടത്. വ്യത്യസ്ത രീതിയില്‍ ഫോട്ടോ എടുക്കുന്നതിനായി വരനും വധുവും ശ്രമിക്കുന്ന രസകരമായ ദൃശ്യങ്ങളാണ് ഈ വീഡിയോയില്‍ കാണുന്നത്.

ഒരു റബര്‍ തോട്ടത്തില്‍ വച്ചാണ് വീഡിയോ ഷൂട്ട് ചെയ്തിരിക്കുന്നത്. വീഡിയോ പങ്കുവച്ച്‌ കൊണ്ട് ഇങ്ങനെ കുറിച്ചിരിക്കുന്നത് ’ “അണ്ടര്‍ടേക്കര്‍” പ്രീവെഡ്ഡിംഗ് ഷൂട്ട് എന്നാണ്. വീഡിയോ മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.പിങ്ക് നിറത്തിലുള്ള ഗൗണ്‍ ധരിച്ച വധുവും കാഷ്വലായി നീല ജീന്‍സും പിങ്ക് ബനിയനും ധരിച്ച വരനുമാണ് വീഡിയോയിലെ താരങ്ങള്‍. മുഖാമുഖം നോക്കിനില്‍ക്കുന്ന വരനെയും വധുവിനേയും ആദ്യം കാണാം പിന്നീട് വരന്‍ വധുവിന്‍റെ മുന്നില്‍ കുത്തിയിരിക്കുകയും വധു വരന്‍റെ തോളിലേക്ക് തന്‍റെ കാലുകള്‍ എടുത്ത് വയ്ക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നതും വീഡിയോ ദൃശ്യങ്ങളിൽ കാണാം. വധുവിന്‍റെ ഭാരവും വരന്‍റെ ഇറുകിയ വസ്ത്രങ്ങളും ഈ ഉദ്യമം ഏറെ നേരം നീട്ടി കൊണ്ട് പോകുന്നു. ഈ സമയമത്രയും മലയാള സിനിമയിലെ ചില ഡയലോഗുകള്‍, പ്രത്യേകിച്ചും സുരാജ് വെഞ്ഞാറമൂടിന്‍റെ സിനിമകളിലെ ചില തമാശാ ഡയലോഗുകളാണ് കേള്‍ക്കാന്‍ കഴിയുക. പരിശ്രമങ്ങള്‍ക്കൊടുവില്‍ ക്യാമറാ അസിസ്റ്റന്‍റിന്‍റെ സഹായത്തോടെ വരന്‍ ഒരു വിധത്തില്‍ വധുവിനെ തോളില്‍ കയറ്റുന്നു. പിന്നെ വീഡിയോയില്‍ ഒരു ഇമേജാണ് പ്രത്യക്ഷപ്പെടുന്നത്. വരന്‍റെ തോളില്‍ കാല്‍ തൂക്കിയിട്ട് വധു തലകീഴായി കിടക്കുന്ന ചിത്രം. ഇത്തരത്തിലുളള ഒരു ഫോട്ടോയ്ക്ക് വേണ്ടിയുളള കഷ്ടപ്പാടാണ് ആ വീഡിയോയില്‍ കാണുന്നത്. ഇത്തരത്തിൽ ഉള്ള വീഡിയോകൾ പലപ്പോഴും വിമർശങ്ങളും നേരിടാറുണ്ട്. അതുപോലെ തന്നെ ഈ വീഡിയോയ്ക്ക് വരുന്ന കമെന്റുകളിലും വ്യത്യസ്തതയാർന്ന കമെന്റുകൾ കാണാൻ കഴിയും.