ഭാഗ്യത്തിന് പൊറോട്ടക്ക് ഒന്നും പറ്റിയില്ല. ഇങ്ങനെ ഒരു ക്യാപ്ഷനോടെ സോഷ്യൽ മീഡിയയിൽ ഇട്ട പോസ്റ്റാണ് ഇപ്പോൾ ട്രെൻഡ് ആകുന്നത്. സോഷ്യൽ മീഡിയയിൽ കാണുന്ന പല വിഡിയോകൾ നമ്മെ ചിരിപ്പിച്ച ഒരു വഴിക്കാക്കും. എത്ര ടെൻഷനിൽ നിന്നാലും ഇത്തരം ഒരു ചെറിയ വീഡിയോ മതിയാകും നമ്മുടെ ടെൻഷൻ മാറ്റാൻ. അത്തരം വിഡിയോകൾ എത്ര അവർത്തി കണ്ടാലും മതിയാകുകയുമില്ല . കൂട്ടുകാർ കൂടുമ്പോഴാണ് അത്തരം വിഡിയോകൾ കൂടുതലും ഉണ്ടാകുന്നത്. ഇവിടെ കുര്ച്ചു കൂട്ടുകാർ ഫുഡ് അടിക്കാൻ കേറിയതാണ്. നല്ല ചൂട് പൊറോട്ടയും ചിക്കൻ ഫ്രെയ്‌യും. കഴിച്ചുകൊണ്ടിരുന്നപ്പോൾ പ്ലേറ്റിലേക്ക് മൊബൈൽ ഫോൺ വീണു പ്ലേറ്റ് പൊട്ടി. ദോഷം പറയരുതല്ലോ പൊറോട്ടക്ക് ഒന്നും പറ്റിയില്ല. ഹോട്ടലിലെ ചേട്ടൻ പ്ലേറ്റ് ഒക്കെ എടുക്കാൻ വന്നു. ഫോട്ടോ എടുത്തതാണോ എന്നൊക്കെ ചോദിക്കുന്നുണ്ട്. പ്ലേറ്റ് പൊട്ടിയതൊന്നും സാരമില്ല എന്നും ചേട്ടൻ പറയുന്നു. അപ്പോഴേക്കും കൂടെയിരുന്നു കൂട്ടുകാരനാകട്ടെ ചിരിച്ചു ചിരിച്ചു താഴെ വീണു. അവിടെക്കിടന്നും ചിരി. ചിരിച്ചു ചുമച്ചു ആളൊരു വഴിക്കായി. പിന്നെ ആളിന്റെ ചിരി കണ്ടതായി മറ്റുള്ളവരുടെ ചിരി. ഇശൽ കണ്ണൂർ എന്ന ഇസ്റ്റ പേജിൽ ആണ് ഈ വീഡിയോ വന്നിരിക്കുന്നത്. ഇശൽ കണ്ണൂർ എന്നത് ഒരു കൂട്ടം ഗായകരുടെ കൂട്ടായ്മാ ആണ്. ഇതിലെ ഗായകനായ നിഷാൽ ആണ് പ്ലേറ്റ് പൊട്ടിച്ച താരം .

വീഡിയോക്ക് കിട്ടുന്ന കമന്റുകൾ ഒക്കെ രസകരമാണ്. ഇവരുടെ മറ്റു കൂട്ടുകാരൊക്കെ കമന്റ് ചെയ്യുന്നുണ്ട്. ഇതിവന്റെ സ്ഥിരം പരിപാടി ആണെന്നാണ് ഒരാൾ പറയുന്നത്. കട്ടിൽ പൊട്ടിച്ചത് ഓർമ്മയുണ്ടോ എന്ന് കൂട്ടുകാരൻ കാന്റിൽ ചോദിക്കുമ്പോൾ നിങ്ങൾ നിർബന്ധിച്ചു പറഞ്ഞിരുതിയതല്ലേ എന്നാണു മറുപടി. ഈ പഹയന്മാർ ചിറിപ്പിച്ചു കൊലും എന്നാണു ഒരാൾ പറഞ്ഞത്. ചിരിച്ചു ചിരിച്ചു വയറു ഉളുക്കി എന്ന് മറ്റൊരാൾ കമന്റ് ചെയ്തു. കൂടെയിരുന്നു ചിരിക്കുന്ന കൂട്ടുകാരന്റെ ചിരി ആണ് സഹിക്കാൻ വയ്യാത്ത എന്നാണ് ഭൂരിഭാഗം പേരും കമന്റ് ചെയ്തിരിക്കുന്നത്. അത് തന്നെയാണ് ഈ വീഡിയോയുടെ ഹൈ ലൈറ്റും. ടെലിവിഷൻ അവതാരകൻ രാജ കലെഷൊക്കെ ഈ വീഡിയോക്ക് കമന്റ് നൽകിയിട്ടുണ്ട്. ചിരിച്ചും ചിരിപ്പിച്ചും ഈ കൂട്ടുകാർ നേടിയത് ഏഴു മില്യൺ വ്യൂസ് ആണ്. ഒപ്പം ഒരു മില്യൺ ഷെയറുകളും .