പാമ്പേഴ്സ് ഡയപ്പറിൽ ആണ് ഇറച്ചി കറി നിറച്ച പ്ലാസ്റ്റിക് കവർ ഭദ്രമായി പൊതിഞ്ഞു വെച്ചിരിക്കുന്നത്. കൊടുത്തയച്ചത് ഗൾഫിലേക്ക് . സോഷ്യൽ മീഡിയയിൽ വൈറൽ ആയി വീഡിയോ നമ്മൾ മലയാളികൾക്ക് ഭക്ഷണത്തോട് ഭയങ്കര പ്രിയമാണ്. പ്രേത്യേകിച്ച് ഇറച്ചിയും മീനും മലയാളികളുടെ ഇഷ്‌ട വിഭവങ്ങളിൽ ഒന്നാണ്. ദൂര സ്ഥലങ്ങളിലേക്ക് യാത്ര പോകുമ്പോഴോ ജോലിയ്ക്കു പോകുമ്പോഴോ. പഠിക്കാൻ ആയി മറ്റും ഹോസ്റ്റലിലേക്ക് ഒക്കെ പോകുമ്പോൾ നമ്മളൊക്കെ നമ്മുടെ വീടുകളിൽ നിന്നും തിന്നാൻ ആയിട്ട് അച്ചാറും ഉപ്പേരികളും ഹൽവയും ചമ്മന്തിപൊടിയും മെൻ അച്ചാറും ഉണക്കമീനും മീൻ വറുത്തതും ഇറച്ചി വറുത്തതും കറികളും തുടങ്ങി ഒരുപാട് സാധനങ്ങൾ കൊണ്ട് പോകാറുണ്ട്. കൊണ്ട് പോകുമ്പോഴോ പൊതിയോ അടപ്പോ തുറന്നു ഭക്ഷണം പാഴായി പോകാൻ പാടില്ല. തണുപ്പ് തട്ടി ഭക്ഷണം ചീത്ത ആകാൻ പാടില്ലാ എണ്ണ പലഹാരങ്ങളിൽ നിന്നുള്ള എണ്ണ ഇറങ്ങാൻ പാടില്ല അങ്ങനെ കുറേ കാര്യങ്ങൾ ഒക്കെ ശ്രദ്ധിക്കണം.
വ്യത്യസ്തമായ രീതിയിൽ ആകും നമ്മൾ ഈ ഭക്ഷണ സാധനങ്ങൾ ഒക്കെ പൊതിഞ്ഞു വെയ്ക്കുന്നത്. പേപ്പറും പോളിത്തീൻ കവറും പ്ലാസ്റ്റിക് കണ്ടെയ്നറുകളും ഒക്കെ നമ്മൾ ഇതിനായി ഉപയോഗിക്കാറുണ്ട്. എന്നാൽ ഇപ്പോൾ ഗൾഫിലേക്ക് ഇറച്ചി കറി കൊണ്ട് പോയ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നത്. ഇറച്ചി കറി കൊണ്ട് പോയിരിക്കുന്നത് ഇലയിലും പേപ്പറിലും പാത്രത്തിലും ഒന്നുമല്ല. പിന്നെയോ സാക്ഷാൽ പാമ്പേഴ്സിലും. നിങ്ങൾക്ക് അതിശയം തോന്നുണ്ടാകും അല്ലേ പാമ്പേർസിലോ എന്ന്. അതേ കുഞ്ഞുങ്ങൾക്ക് വേണ്ടിയുള്ള ഉപയോഗിക്കുന്ന പാമ്പേഴ്സ് ഡയപ്പറിൽ ആണ് ഇറച്ചി കറി നിറച്ച പ്ലാസ്റ്റിക് കവർ ഭദ്രമായി പൊതിഞ്ഞു വെച്ചിരിക്കുന്നത്. കറിയോ കറിയിൽ നിന്നുള്ള എണ്ണയോ പുറത്തേക്ക് പടരാതെ പാമ്പേഴ്സ് ഭദ്രമായി തന്നെ ഇറച്ചി കറി നാട്ടിൽ നിന്നും ഗൾഫിലേക്ക് എത്തിച്ചിട്ടുണ്ട്. ഈ ഐഡിയ ആരുടേതാണെന്ന് ഒന്നും അറിയില്ല. മുഹമ്മദ്ഏ സാജിദ്താ എന്നയാളാണ് ഈ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കു വെച്ചിരിക്കുന്നത്. ഏതായലും ഈ വീഡിയോ ഇപ്പൊൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആയികൊണ്ടിരിക്കുകയാണ്. ഒന്നര ദശലക്ഷത്തോളം പേരാണ് ഇതുവരെ ഈ വീഡിയോ കണ്ടു കഴിഞ്ഞത്. നിരവധി പേരാണ് ഈ വീഡിയോയ്ക്ക്ക് താഴെ കമെന്റുകളുമായി എത്തുന്നത്. കമെന്റുകളിൽ ഏറെയും വളരെ രസകരമായ കമെന്റുകളാണ്. അപ്പോൾ ഇനി കറികളും മറ്റും പാക്ക് ചെയ്യുമ്പോൾ പാമ്പേഴ്സ് ട്രിക്ക് കൂടി പരീക്ഷിച്ചു നോക്കാം.