ക്യാഷ് ഓണ്‍ ഡെലിവറിയായി താങ്കളുടെ മുൻ കാമുകന് ഫുഡ് അയക്കുന്നത് നിര്‍ത്തുക. ഇത് മൂന്നാം തവണയാണ്, അദ്ദേഹം പണം നല്‍കാൻ വിസ്സമ്മതിക്കുന്നു എന്നാണ് സൊമാറ്റോ ട്വിറ്റർ അകൗണ്ടില്‍ കുറിച്ചിരിക്കുന്നത്.ഓൺലൈനിലൂടെ ഭക്ഷണം ഓർഡർ ചെയ്യുന്ന കാര്യത്തിൽ ഇന്ത്യക്കാരും ഒട്ടും പിന്നിൽ അല്ല. ഓൺലൈൻ ഭക്ഷണ ഡെലിവറി കമ്പനികൾക്ക് ഒക്കെ വൻ സ്വീകാര്യതയാണ് നമ്മുടെ നാട്ടിൽ ഉള്ളത്. ഭക്ഷണം ഡെലിവറി ചെയ്യുന്ന കാര്യത്തില്‍ മാത്രമല്ല സാമൂഹ്യ മാധ്യമങ്ങളിലെ ഇടപെടലുകളിലൂടെയും ഫുഡ് ഡെലിവറി ആപ്പുകൾ സജീവമാണ്. ഇത്തരത്തിലുള്ള ചില വൈറല്‍ കുറിപ്പുകളുമായി ഫുഡ് ഡെലിവറി ആപ്പായ സൊമാറ്റോ ഉപഭോക്താക്കളുടെ ശ്രദ്ധ നേടാറുണ്ട്. ഇപ്പോള്‍ വൈറൽ ആകുന്ന കുറിപ്പ് എന്തെന്നാൽ യുവതിയായ ഉപഭോക്താവിനോട് ഭക്ഷണം ഇനിയും ഇങ്ങനെ ഓര്‍ഡര്‍ ചെയ്യല്ലേ എന്നുള്ള സൊമാറ്റോയുടെ അഭ്യര്‍ത്ഥനയാണ് സാമൂഹിക മാധ്യമങ്ങള്‍ ഇപ്പോൾ ഏറ്റെടുത്തിട്ടുള്ളത്. ഭോപ്പാൽ സ്വദേശിയായ അങ്കിതയോടാണ് സൊമാറ്റോയുടെ ഈ അഭ്യര്‍ത്ഥന.
ക്യാഷ് ഓണ്‍ ഡെലിവറിയായി താങ്കളുടെ മുൻ കാമുകന് ഫുഡ് അയക്കുന്നത് നിര്‍ത്തുക. ഇത് മൂന്നാം തവണയാണ്, അദ്ദേഹം പണം നല്‍കാൻ വിസ്സമ്മതിക്കുന്നു എന്നാണ് സൊമാറ്റോ ട്വിറ്റർ അകൗണ്ടില്‍ കുറിച്ചിരിക്കുന്നത്. എന്നാൽ ഈ കുറിപ്പിലെ അങ്കിതയുടെ ആധികാരികതയെ സംബന്ധിച്ച് ഉപഭോക്താക്കൾക്കിടയിൽ സംശയം ജനിപ്പിക്കുന്നുണ്ട്. അങ്കിത എന്നൊരാള്‍ ഉണ്ടോ, അതോ സാങ്കല്‍പ്പികമായ ഒരു തമാശയ്ക്ക് സൊമാറ്റോ കുറിപ്പ് പോസ്റ്റ് ചെയ്തതാണോ എന്നൊന്നും വ്യക്തമല്ല. പക്ഷേ, സാമൂഹിക മാധ്യമങ്ങള്‍ ഈ കുറിപ്പ് ഏറ്റെടുത്തു കഴിഞ്ഞു. ഇത് കൊള്ളാമല്ലോ, അങ്കിത ഒരു പുതിയ ഐഡിയ കാട്ടി തന്നു എന്നാണ് ഒരാള്‍ കുറിച്ചിരിക്കുന്നത്. അല്‍പ്പം കൂടെ കടന്ന് ഭക്ഷണം കൂടാതെ അടി കൂടെ ഡെലിവര്‍ ചെയ്യുന്ന സംവിധാനം സൊമാറ്റോ കൊണ്ട് വരണമെന്ന് തമാശയായി ആവശ്യപ്പെടുന്നവരുമുണ്ട്. എന്തായാലും അങ്കിത സോഷ്യല്‍ മീഡിയയില്‍ തരംഗമായി കഴിഞ്ഞിരിക്കുകയാണ്. ഇനി ഈ ബുദ്ധി ആരൊക്കെ പ്രയോഗിക്കും എന്ന് മാത്രമേ അറിയാനുള്ളൂ. രസകരമായ ഇത്തരത്തിലുള്ള സംഭവങ്ങൾ ഒക്കെ പങ്കു വെയ്ക്കപ്പെടുമ്പോൾ വൻ സ്വീകാര്യത തന്നെയാണ് ജനങ്ങൾക്കിടയിൽ ഉണ്ടാകുന്നത്. ഇത്തരത്തിലുള്ള സംഭവങ്ങൾ ഒക്കെ തെന്നെയാണ് ഈ അപ്പുകളെയും ഇടയ്ക്ക് എങ്കിലും ജനങ്ങൾക്ക് ഇടയിൽ ശ്രദ്ധേയമാക്കുന്നത്.
