2006 ൽ ലാൽ ജോസ സംവിധാനം ചെയ്ത് ക്ലാസ് മേറ്റ്സ് എന്ന സിനിമ ആശയം കൊണ്ടും ഗാനങ്ങൾ കൊണ്ടുമൊക്കെ തരംഗം തീർത്തതാണ്. ക്‌ളാസ്സ്‌മേറ്റ്സ് എന്ന ചിത്രത്തിലെ എല്ലാ ഗാനങ്ങളും ഇപ്പോഴും നമ്മൾ മൂളിക്കൊണ്ടു നടക്കാറുണ്ട്. കാത്തിരുന്ന പെണ്ണല്ലേ എന്ന ഗാനത്തി നിടയ്ക്കുള്ള മനോഹരി രാധേ രാധേ എന്ന വരികളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയിരിക്കുന്നത് . നന്ദഗോവിടം ഭജൻസ് എന്ന ഭജൻ സംഘം അവതരിപ്പിച്ച ഒരു ഫിലിമി ഭജൻ മിക്സ ആണ് വൈറലായത്. വളരെ മനോഹരമായാണ് നന്ദഗോവിന്ദം ഭജൻസ് പട്ടു അവതരിപ്പിച്ചിരിക്കുന്നത്. എന്തായാലും സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുകയാണ് കാണാതെയും ഗായകരെയും. ഒന്നങ്ങോട്ടോ ഇങ്ങോട്ടോ തെറ്റിയാൽ തീർന്നു കാത്തിരുന്ന പെണ്ണല്ലേ എന്ന് പാടിപ്പോകുമെന്നും, സിനിമയിലേക്കാളും പോളിയാണ് ഭജന എന്നുമൊക്കെയാണ് കമന്റുകൾ. ഇത് മാത്രമല്ല നിരവധി ഫിലിമി ഭജൻ ഗാനങ്ങൾ ഇവർ പാടിയിട്ടുണ്ട്. അതിൽ ഒന്നാണ് ഗ്രാമഫോണിലെ പൈക്കുറുമ്പിയെ മേയ്ക്കും എന്ന ഗാനവും മഹാവീരിയറിലെ രാധേ രാധേ എന്ന ഗാനവും മിക്സ് ചെയ്തിട്ടുള്ള ഭജൻ.
സ്വദേശത്തും വിദേശത്തുമായി നിരവധി വേദവേദികളിലായി പഭജന അവതരിപ്പിച്ചിട്ട സംഘമാണ് നന്ദഗോവിന്ദം ഭജൻസ്. . പന്ത്രണ്ട് വര്ഷങ്ങളായി നിരവധി വേദികളിൽ അവതരിപ്പിച്ചുട്ടുള്ള പാട്ടാണ് മനോഹരി രാധേ രാധേ എന്നുള്ളത്ന്നണ് നന്ദഗോവിന്ദം ഭജൻസ് പറയുന്നത്. നവീൻ മോഹൻ പ്രവീൺ ആനന്ദ് എന്നിവരാണ് ഭജന നയിക്കുന്നത്. റിയാലിറ്റി ഷോകളിൽ സ്രെധേയനായ ശ്രീ ദര്ശന് സന്തോഷ് ആണ് കീ വായിക്കുന്നത്. എന്തായാലും സോഷ്യൽ മീഡിയയിൽ ഒരു തരംഗമാണ് നന്ദഗോവിന്ദം ഭജൻസ് തീർത്തിരിക്കുന്നത് .
