പലതരത്തിലുള്ള സൗഹൃദങ്ങൾ നമ്മൾ കണ്ടിട്ടുണ്ട്. സൗഹൃദങ്ങൾ നിരുപാധികവുമാണ്. മനുഷ്യരും മൃഗങ്ങൾക്കായുള്ള അപൂർവമായ സൗഹൃദ കാഴ്ചകളും കഥകളുമൊക്കെ നമ്മൾ കണ്ടിട്ടുണ്ട്. അത്തരത്തിൽ കാഴ്ചക്കാർക്കാകെ കൗതുകം പകർന്നിരുക്കുകയാണ് കെഎസ്ആര്‍ടിസി ഡ്രൈവറും ഒരു കാക്കയും തമ്മിലുള്ള അപൂര്‍വ ബന്ധം. സാധാരണയായി കൈയിലെ പലഹാരം കൊത്തിപ്പരിചൊടുന്ന കള്ളന്മാരായാണ് കാക്കകളെ കഥകളിലും കവിതകളിലുമൊക്കെ അവതരിപ്പിച്ചിട്ടുള്ളത്. എന്നാൽ ബുദ്ധിമാന്മാരായ കാക്കകളുടെ കഥകളും കേട്ടിട്ടുണ്ട് നമ്മൾ. എന്നാലിവിടെ യാത്രക്കാരെയും സഹപ്രവർത്തകരെയും അത്ഭുതപ്പെടുത്തുകയാണ് പത്തനംതിട്ട റാന്നി കെഎസ്ആര്‍ടിസി ഓപ്പറേറ്റിംഗ് സെന്‍ററിലെ ഡ്രൈവറം കാക്കയും തമ്മിലുള്ള കൂട്ട. ഇടക്കുളം സ്വദേശിയും ആങ്ങമുഴി- എറണാകുളം ബസിലെ ഡ്രൈവറുമായ പ്രസാദിനെ തേടിയാണ് എറണാകുളം സൗത്ത് ഡിപ്പോയിലെത്തുമ്പോള്‍ ഉറ്റ ചങ്ങാതിയായ ഒരു കാക്ക കാത്തിരിക്കുന്നത്. ബസ് , സ്റ്റാന്റിലെത്തിയാലുടൻ ഈ കാക്ക പറന്നു വന്നു ഡ്രൈവർ പ്രസാദിനരികിൽ ഇരിപ്പുറപ്പിക്കും. കാക്കയോട് പ്രസാദ് കുശലം പറച്ചിലും ആരംഭിക്കും. പ്രസാദ് പറയുന്നതിനൊപ്പിച്ച കാക്കമ്മയും ശബ്ദമുണ്ടാക്കും. രണ്ടാളും ഇങ്ങനെ സൗഹൃദവും ഭക്ഷണവും പങ്കിട്ട പ്രസാദ് സ്റ്റാൻഡിൽ നിന്നും മടങ്ങുന്നത് വരെ കാക്കമ്മ കൂടെയുണ്ടാകും.
അൽപനേരം വിശ്രമിക്കാമെന്നു കരുതിയാലും പ്രസാദിന്റെ അടുത്ത വന്നിരിക്കും കാക്കമ്മ. അപരിചതർ ആരെങ്കിലും ബസിലേക്ക് വന്നാൽ കാക്ക അടുത്തുള്ള മരക്കൊമ്പിലേക്ക് പരന്നിരുന്നു കലപില ശബ്ദം ഉണ്ടാക്കി പ്രസാദന്റെ ശ്രെധ ആകര്ഷിക്കും. എര്ണാകുലാം സൗത്ത് സ്റ്റാണ്ടിലേക്കുള്ള വരവിനൈറ്റ് പ്രസാദ് വഴിയിൽ നിന്നും കാക്കയ്ക്കായി എന്തെങ്കിലുമൊക്കെ കറൂത്തും . പൂരിയും ചപ്പാത്തിയുമൊക്കെയാണ് കാക്കയുടെ ഇഷ്ട വിഭവം എന്നാണ് പ്രസാദ് പറയുന്നത്. എന്തെങ്കിലും കൊണ്ട് വന്നില്ലായെങ്കിൽ കാക്കമ്മ പിണങ്ങുകയും ചെയ്യും. ചിലപ്പോലോക്കെ ചങ്ങാതിയുടെ പരിഭവം കാണാനായി പ്രസാദ് ഒന്നും കൊണ്ട് വന്നില്ലായെന്നു അഭിനയിക്കും. അപ്പോഴേക്കും കാക്ക പിണങ്ങി പറക്കും. അല്പം ദൂരെ മാറിയിരിക്കുന്ന കാക്കയെ ഭക്ഷണം കാട്ടി പ്രസാദ് വിളിക്കും. പിണങ്ങിയിരിക്കുന്ന കാക്ക ആദ്യമൊന്നു മടിച്ചാണെങ്കിലും പ്രസാദിന്റെ സ്നേഹപൂര്വമുള്ള വിളിയിൽ ഇങ്ങു വരും . കൈയിലെ പലഹര കൊതി പറന്നകലും. പ്രസാദിന്റെ ബസ് സ്റ്റാൻഡ് വിട്ടു പോകും വരെ കാക്കമ്മയും അവിടെയൊക്കെ കാണും .
