Connect with us

Hi, what are you looking for?

സോഷ്യൽ മീഡിയ

അച്ഛനും അപ്പൂപ്പനും ഭാര്യമാര്‍ക്കും മുന്‍ഭാര്യമാര്‍ക്കും ഒപ്പം എത്തിയത് മകളുടെ ബിരുദദാന ചടങ്ങിന്

പ്രണയവും പ്രണയതകർച്ചയും വിവാഹവും വേർപിരിയലും ഒന്നാം വിവാഹവും രണ്ടാം വിവാഹവും മൂന്നാം വിവാഹവും ഒക്കെ സിനിമ മേഖലയിൽ നിന്നുള്ളവർക്ക് അത്ര പുതുമ ഉള്ള കാര്യം ഒന്നുമല്ല. അത്തരത്തിൽ വ്യത്യസ്തമായ ബന്ധങ്ങളുടെ കഥ പറയുന്ന ഒരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്. നടനും സംവിധായകനുമായ ഫര്‍ഹാൻ അക്തറിന്റെ മൂത്ത മകള്‍ ശാക്യയുടെ ബിരുദ ദാന ചടങ്ങില്‍ നിന്നുള്ള ചിത്രമാണിത്. ഏറെ പ്രത്യേകതകള്‍ ഉണ്ട് ഈ ചിത്രത്തിന്. ഫര്‍ഹാൻ അക്തറിന്റെ ഭാര്യയും മുൻ ഭാര്യയും ഫര്‍ഹാന്റെ പിതാവായ ജാവേദിന്റെ ഭാര്യയും മുൻ ഭാര്യയുമൊക്കെ സൗഹൃദത്തോടെയും സന്തോഷത്തോടെയും ഈ ചിത്രത്തില്‍ ഒരുമിച്ചു പോസു ചെയ്യുന്നതും കാണാം. പൊതുവെ എന്തെങ്കിലും കാരണങ്ങളാല്‍ വിവാഹബന്ധം വേര്‍പ്പെടുത്തുമ്പോഴൊക്കെ എക്സും കറന്റ് പാര്‍ട്ണറും തമ്മില്‍ ശത്രുതയോ ഇഷ്ടക്കുറവോ ഒക്കെ ഉണ്ടാകാം , ഇവരെ ഒന്നിച്ച്‌ ഒരു വേദിയില്‍ വച്ച്‌ എങ്ങനെ കൈകാര്യം ചെയ്യണമെന്നുള്ള ആശങ്കയൊക്കെ സർവ സാധാരണമാണ്. എന്നാല്‍ ഇതിനെയെല്ലാം മറികടന്ന് ഏറെ സ്നേഹത്തോടെയും സൗഹൃദത്തോടെയും അഭിമാനത്തോടെയും കഴിയുന്ന ഒരു കുടുംബത്തെയാണ് ഈ ചിത്രത്തില്‍ കാണാനാവുക.ശാക്യയ്ക്ക് ഒപ്പം ഫര്‍ഹാൻ, ഫര്‍ഹാന്റെ മുൻഭാര്യയും ശാക്യയുടെ അമ്മയുമായ അധുന ഭാബാനി, ഫര്‍ഹാന്റെ ഇപ്പോഴത്തെ ഭാര്യ ഷിബാനി ദണ്ഡേക്കര്‍, ഫര്‍ഹാന്റെ പിതാവായ ജാവേദ് അക്തര്‍, ജാവേദിന്റെ മുൻഭാര്യയും ഫര്‍ഹാന്റെ അമ്മയുമായ ഹണി ഇറാനി, ജാവേദ് അകത്റിന്റെ ഭാര്യ ഷബാന ആസ്മി എന്നിവരെയും കാണാം. എന്തായാലും, യുകെയിലെ ലങ്കാസ്റ്റര്‍ യൂണിവേഴ്സിറ്റിയില്‍ നടന്ന ബിരുദദാന ചടങ്ങ് വേറിട്ടൊരു കുടുംബസംഗമത്തിനു കൂടി വേദിയാവുകയായിരുന്നു.ഫര്‍ഹാനും അധുന ഭാബാനിയ്ക്കും ശാക്യയെ കൂടാതെ അകിര അക്തര്‍ എന്നൊരു മകള്‍ കൂടിയുണ്ട്.

Advertisement. Scroll to continue reading.

മകള്‍ക്കൊപ്പം ഫര്‍ഹാനും അധുനയും പോസ് ചെയ്ത ചിത്രങ്ങളും ശ്രദ്ധ നേടുകയാണ്. തന്റെ മുത്തച്ഛനും മുത്തശ്ശിയുമായ ജാവേദ് അക്തര്‍, ഹണി ഇറാനി എന്നിവര്‍ക്കൊപ്പവും ശാക്യ അക്തര്‍ ചിത്രങ്ങള്‍ക്കായി പോസ് ചെയ്തു.2000ല്‍ ആണ് ഫര്‍ഹാനും ഹെയര്‍സ്റ്റൈലിസ്റ്റായ അധുനയും വിവാഹിതരായത്. 2017ല്‍ ഇരുവരും വിവാഹമോചനം നേടി. കഴിഞ്ഞ വര്‍ഷമാണ് ഫര്‍ഹാൻ നടി ഷിബാനി ദണ്ഡേക്കറിനെ വിവാഹം കഴിച്ചത്.അതേസമയം, 1972ലാണ് തിരക്കഥാകൃത്തും ഗാനരചയിതാവുമായ ജാവേദ് അക്തര്‍ സഹ തിരക്കഥാകൃത്ത് ഹണി ഇറാനിയെ വിവാഹം കഴിച്ചത്. ഈ ബന്ധത്തില്‍ ഫര്‍ഹാൻ അക്തറിനെ കൂടാതെ സോയ അക്തര്‍ എന്നൊരു മകള്‍ കൂടിയുണ്ട്. 1985ല്‍ ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് ജാവേദ് അക്തര്‍ നടി ഷബാന ആസ്മിയെ വിവാഹം കഴിക്കുകയായിരുന്നു.

You May Also Like

സോഷ്യൽ മീഡിയ

വര്‍ഷങ്ങള്‍ക്ക് മുമ്പാണ് രാമചന്ദ്ര സാഹുവിന്റെയും സുലേഖയുടെയും പ്രണയം ആരംഭിക്കുന്നത്. ഏഴ് കൊല്ലം മുമ്പാണ് 76കാരനായ രാമചന്ദ്ര സാഹു 47കാരിയായ സുലേഖയെ കാണുന്നത്. പ്രണയിക്കാനും പ്രണയിക്കപ്പെടാനും പ്രായം ഒരു മാനദണ്ഡമേയല്ല. അതിനു ഉത്തമ ഉദാഹരണമായ...

സോഷ്യൽ മീഡിയ

മുകള്‍ ഭാഗത്തു നിന്ന് പാറക്കഷണം ഉള്‍പ്പെടെ താഴേക്ക് വീണെങ്കിലും ഷമീറിന്‍റെ ദേഹത്ത് ഇടിച്ചു നിന്നതിനാല്‍ വിനോദിന്‍റെ തലയില്‍ പതിച്ചില്ല.ചില വാർത്തകൾ ഒക്കെ ചങ്കിടിപ്പോടെ മാത്രമേ കേൾക്കാൻ കഴിയൂ. അത്തരത്തിൽ ഉള്ള വാർത്തകൾക്ക് ഇപ്പോൾ...

സോഷ്യൽ മീഡിയ

കുഞ്ഞുങ്ങളുടെ ഉള്ളിലെ ഭയവും സംഘര്‍ഷങ്ങളും പരിഭവങ്ങളും ഒഴിവാക്കി ചിരി പടർത്താൻ കേരള പൊലീസ് ആരംഭിച്ച ഓണ്‍ലൈൻ കൗണ്‍സലിംഗ് പദ്ധതിയാണ് ചിരി. കൊല്ലം ജില്ലയിലും ഈ പദ്ധതി ശ്രദ്ധേയമാവുകയാണ്. 2020ല്‍ കൊവിഡ് കാലത്ത് ആരംഭിച്ച...

Advertisement