Connect with us

Hi, what are you looking for?

സോഷ്യൽ മീഡിയ

റെയിൽവേ ട്രാക്കിലെ മീനാ കുമാരിയുടെ ഡാൻസ്; അമ്മയും മോളും പോലീസ് പിടിയിൽ

റെയില്‍വെ പ്ലാറ്റ്ഫോമില്‍ നിന്ന് നൃത്തം ചെയ്യുന്ന മറ്റൊരു വീഡിയോയും ഇതിലുണ്ട്. ഈ വീഡിയോയിൽ നൃത്തം ചെയ്യുമ്പോള്‍ ട്രെയിന്‍ അവിടേക്ക് വരുന്നതും കാണാം.സോഷ്യൽ മീഡിയയിലെ റീല്‍സിന് റീച്ച് കിട്ടാൻ എന്ത് സാഹസികത കാണിക്കാനും മടിക്കാത്തവരുണ്ട്. തങ്ങളുടെ വീഡിയോക്ക് പരമാവധി കാഴ്ചക്കാരുണ്ടാവുക എന്നത് മാത്രമാണ് ഇത്തരക്കാരുടെ ലക്ഷ്യം. ഇത്തരത്തില്‍ റെയില്‍വെ ട്രാക്കില്‍ വച്ച്‌ എടുത്ത ഒരു വീഡിയോ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്നത്. എന്നാൽ ഈ ഡാൻസ് റീല്‍സ് ചെയ്‌ത യൂ ട്യൂബര്‍ മീന സിംഗ് എന്ന യുവതിക്കും വീഡിയോ പകർത്തിയ മകള്‍ക്കും കിട്ടിയത് എട്ടിന്‍റെ പണിയാണ്. വൈറലായ വീഡിയോ ശ്രദ്ധയിൽപെട്ട പൊലീസ് ഇവരെ അറസ്റ്റ് ചെയ്തിരിക്കുകയാണ്.ആഗ്ര ഫോര്‍ട്ട് റെയില്‍വെ സ്റ്റേഷനിലാണ് സംഭവം നടന്നത്.

Advertisement. Scroll to continue reading.

‘ഹിന്ദി സിനിമാ ഗാനം ആലപിച്ച്‌ പാളത്തിലൂടെ യുവതി നടന്നു നീങ്ങുന്നതാണ് വീഡിയോ ദൃശ്യങ്ങളിലുള്ളത്. ട്രാക്കിലൂടെ പതിയെ നടന്ന് മുട്ടുകുത്തുന്നതും വീഡിയോയില്‍ കാണാം. മീന സിംഗിന് യൂ ട്യൂബില്‍ 47,000ത്തിലധികം സബ്സ്ക്രൈബേഴ്സ് ഉണ്ട്. ട്രാക്കില്‍ നിന്നുള്ള വീഡിയോയ്‌ക്കൊപ്പം, റെയില്‍വേ പരിസരത്ത് നിന്നുള്ള കുറച്ച്‌ വീഡിയോകളും മീനയുടെ യൂട്യൂബ് ചാനലില്‍ അപ്‌ലോഡ് ചെയ്തിട്ടുണ്ട്.റെയില്‍വെ പ്ലാറ്റ്ഫോമില്‍ നിന്ന് നൃത്തം ചെയ്യുന്ന മറ്റൊരു വീഡിയോയും ഇതിലുണ്ട്. ഈ വീഡിയോയിൽ നൃത്തം ചെയ്യുമ്പോള്‍ ട്രെയിന്‍ അവിടേക്ക് വരുന്നതും കാണാം. റെയില്‍വേ പരിസരത്ത് ഷൂട്ടിംഗ് നടത്താൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥരുടെ മുൻകൂര്‍ അനുമതി ആവശ്യമാണ്. തീവണ്ടിയുടെ മുകള്‍ഭാഗം, റെയില്‍വേ ട്രാക്കുകള്‍ തുടങ്ങിയ ജീവന് ഭീഷണിയുള്ള സ്ഥലങ്ങളില്‍ ചിത്രീകരണം കര്‍ശനമായി നിരോധിച്ചിട്ടുണ്ട്.

Advertisement. Scroll to continue reading.

You May Also Like

സോഷ്യൽ മീഡിയ

നമ്മുടെയൊക്കെ നാട്ടിലെ പരിപാടികളിൽ ഗാനമേളകൾ സംഘടിപ്പിക്കാറുണ്ട്. പണ്ടൊക്കെ ഉത്സവകാലത് മാത്രമായിരുന്നെങ്കിൽ ഇപ്പോ അങ്ങനെ പ്രത്യേകിച്ച് സമയം ഇല്ല, കല്യാണങ്ങളിലുമൊക്കെ നമുക്ക് ഗാനമേളകളിലൂടെ അടിപൊളി പട്ടു കേൾക്കാൻ സാധിക്കും. സിനിമ പാട്ടുകളുടെ ലൈവ് പെർഫോമൻസ്...

കേരള വാർത്തകൾ

പറവൂര്‍ ബസ് സ്റ്റാന്‍ഡില്‍ തകര്‍പ്പന്‍ ഡാന്‍സ് ചെയ്യുന്ന യുവാവാണ് സൈബറിടത്തില്‍ വൈറലായിരിക്കുന്നത്. പൊതുജനത്തിന് മുന്നില്‍ യാതൊരു സങ്കോചവുമില്ലാതെ, ഡാന്‍സ് കളിയ്ക്കുന്നത് അമല്‍ ജോണ്‍ എന്നയാളാണ്. ഇന്‍സ്റ്റാഗ്രാമിലൂടെ ഡാന്‍സ്, സിനിമാസ്റ്റിക് വീഡിയോ ചെയ്ത് ശ്രദ്ധേയനാണ്...

Advertisement