നമ്മുടെയൊക്കെ നാട്ടിലെ പരിപാടികളിൽ ഗാനമേളകൾ സംഘടിപ്പിക്കാറുണ്ട്. പണ്ടൊക്കെ ഉത്സവകാലത് മാത്രമായിരുന്നെങ്കിൽ ഇപ്പോ അങ്ങനെ പ്രത്യേകിച്ച് സമയം ഇല്ല, കല്യാണങ്ങളിലുമൊക്കെ നമുക്ക് ഗാനമേളകളിലൂടെ അടിപൊളി പട്ടു കേൾക്കാൻ സാധിക്കും. സിനിമ പാട്ടുകളുടെ ലൈവ് പെർഫോമൻസ് വേറെ വൈബാണല്ലോ. റാന്നിയിലെ ഒരു കല്യാണ വീട്ടിലും ചന്തം ചാർത്തി ചടങ്ങിനിടെ ഒരു ഗാനമേള. അവതരിപ്പിക്കുന്നത് റാന്നിയിലെ തന്നെ പ്രശസ്തമായ അഞ്ചാനീ വോയിസ് .

പാട്ടൊക്കെ പാടി പാടി ഇടക്ക് എ ആർ റഹ്‌മാന്റെ ഒരു അടിപൊളി പാട്ടു വന്നു. കാതലാണ് സിനിമയിൽ മനോയും സ്വർണലതയും പാടി തകർത്ത സ്‌ക്രീനിൽ പ്രഭുദേവയെന്ന നൃത്ത മാന്ത്രികന്റെ മാസ്മരിക പ്രകടനം. ആ പാട്ടു എവിടെ എപ്പോൾ കേട്ടാലും നമ്മൾ അറിയാതെ ആ ഓളത്തിൽ ആയിപ്പോകും .ബാബുച്ചേട്ടനും അനഗ്നെ ആയിപോയി. മതിമറന്നു ഡാൻസ് ചെയ്തു പ്രായമോ സമയമോ ഒന്നും ഒരാഘോഷത്തിനും തടസ്സമല്ലെന്ന് കാണിച്ചു തരികയാണ് റാന്നിക്കാരനായ ബാബു ചേട്ടൻ. പാട്ടിനു മുന്നേ അന്നൗൻസ് പറയുന്നത് കേൾക്കാം ആര് ഡാൻസ് ചെയ്തില്ലെലും ഞങ്ങടെ ബാബു ചേട്ടൻ ഡാൻസ് ചെയ്യുമെന്ന്. ചെയ്തു.ബാബുച്ചേട്ടന്റെ ഡാൻസ് വൈറലുമായി. സോഷ്യൽ മീഡിയയിലെങ്ങും ബാബുച്ചേട്ടൻ തന്നെ.