Connect with us

Hi, what are you looking for?

സോഷ്യൽ മീഡിയ

നടു റോഡിൽ ജന്മദിനം ആഘോഷിച്ച് യുവാക്കൾ; പെരുവഴിയിലായി യാത്രക്കാർ 

നമ്മുടെ ജന്മദിനം നമുക്ക് സവിശേഷമായ ഒന്നാണ്‌. ജീവിതത്തിലെ വേറെ ഏത് പ്രധാനപ്പെട്ട ദിനം നമ്മൾ അഘോഷിച്ചില്ലേലും നമ്മുടെ പിറന്നാൾ നമ്മൾ ആഘോഷിക്കും. ഈ ലോകത്ത് എല്ലാവരും ഇങ്ങനെ ഒക്കെ തന്നെയാണ്. പലരും തങ്ങളുടെ ചങ്ങാതിമാര്‍ക്കും ഈ ജന്മ ദിനത്തില്‍ സര്‍പ്രൈസ് ഒരുക്കാറുണ്ട്.

എന്നാല്‍ ചില ആളുകള്‍ ഈ അവസരങ്ങളില്‍ ഒക്കെ ആഘോഷത്തിന്റെ പേരിൽ അതിരു കടക്കാറുണ്ട്. അത് മറ്റുള്ളവര്‍ക്ക് ബുദ്ധുമുട്ടായി മാറാറുമുണ്ട്. ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകുന്ന ഒരു പിറന്നാള്‍ ആഘോഷവും ആ ഗണത്തില്‍ പെടുന്നതാണ്.

Advertisement. Scroll to continue reading.

ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട ഈ വീഡിയോയിലുള്ളത് ഉത്തര്‍പ്രദേശിലെ നോയിഡയിലെ ഒരു ജന്മദിനാഘോഷമാണ്. ദൃശ്യങ്ങളില്‍ കുറച്ച്‌ യുവാക്കള്‍ അവരില്‍ ഒരാളുടെ പിറന്നാള്‍ ആഘോഷിക്കുന്നത് കാണാം.

റോഡ് ബ്ലോക്ക് ആക്കിയാണ് ഇവരുടെ ആഘോഷം. പടക്കംപൊട്ടിച്ചാണ് ആഘോഷം. വാഹനത്തിന്‍റെ ബോണറ്റില്‍ കേക്കുകള്‍ നിരത്തിവച്ചിരിക്കുന്നതും കാണാം. ദൃശ്യങ്ങള്‍ വ്യാപകമായി പ്രചരിച്ചതോടെ നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്ത് എത്തിയിട്ടുണ്ട്. 

Advertisement. Scroll to continue reading.

“ഇതത്ര നല്ല ആഘോഷമല്ല; നാട്ടില്‍ നിയമം എന്ന ഒന്നുണ്ടെന്ന് ഇവര്‍ അറിയേണ്ടതല്ലെ’ എന്നാണൊരാള്‍ കുറിച്ചത്. എന്തായാലും സംഭവം വിവാദമായതോടെ പോലീസ് നടപടികള്‍ സ്വീകരിച്ചതായാണ് വിവരം. പൊതുജനത്തിന് പൊല്ലാപ്പ് സൃഷ്ടിക്കാതെ വിശേഷപ്പെട്ട ദിനങ്ങളെ ആഘോഷിച്ച്  അവിസ്മരണീയമാക്കാൻ എല്ലാവരും ശ്രെമിക്കണം.

Advertisement. Scroll to continue reading.

You May Also Like

Advertisement