വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തതോടെ വീഡിയോ നീക്കം ചെയ്തിരുന്നു. സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മേലധികാരികൾ.നിയമം നടപ്പിലാക്കേണ്ടവർ തന്നെ നിയമം ലംഘിച്ചാൽ എന്തായിരിക്കും അവസ്ഥ. അവർക്ക്ഉ എതിരെയോ കർശന നടപടികൾ സ്വീകരിച്ചേ മതിയാകൂ. അത്തരത്തിൽ ഒരു വാർത്തയാണ് ഇപ്പോൾ ഉത്തര്‍പ്രദേശില്‍ നിന്നും പുറത്തു വരുന്നത്. യൂണിഫോമിലിരിക്കെ ബൈക്കില്‍ അഭ്യാസപ്രകടനം നടത്തിയ പൊലീസ് ഉദ്യോഗസ്ഥനെ സസ്പെൻഡ് ചെയ്തെന്ന വാർത്തയാണിത്.ഘോരക്പൂരിലെ കോണ്‍സ്റ്റബിളായ സന്ദീപ് കുമാര്‍ ചൗബെയെ ആണ് ഈ കൃത്യം നടത്തിയ പേരിൽ സസ്പെൻഡ് ചെയ്തിരിക്കുന്നത്.കഴിഞ്ഞ ദിവസം ബൈക്ക് അഭ്യാസപ്രകടനത്തിന്‍റെ വീഡിയോ ചൗബെ തന്‍റെ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു. വീഡിയോക്ക് താഴെ നിരവധി പേരാണ് ഉദ്യോഗസ്ഥനെ വിമര്‍ശിച്ച് രംഗത്തെത്തിയത്. വീഡിയോയില്‍ സന്ദീപ് പൊലീസ് യൂണിഫോം ധരിച്ച് റേസിംഗ് ബൈക്കില്‍ അഭ്യാസ പ്രകടനങ്ങള്‍ നടത്തുന്നത് കാണാം.
ശത്രുക്കളെ ഭയമില്ലേ എന്ന് ഒരു പെണ്‍കുട്ടി ചോദിക്കുന്നതും വീഡിയോയില്‍ ഉള്‍പ്പെടുത്തിയിരുന്നു. ശത്രുക്കളെ ഭയക്കേണ്ടതില്ല, ആരെയെങ്കിലും ഭയക്കണമെങ്കില്‍ ദൈവത്തെ മാത്രം ഭയപ്പെട്ടാല്‍ മതിയെന്നും ചിലന്തികളെയും പ്രാണികളെയും ഭയക്കുന്നതില്‍ അര്‍ത്ഥമില്ലെന്നുമായിരുന്നു ചോദ്യത്തോട് ഉദ്യോഗസ്ഥന്‍റെ മറുപടി.വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തതോടെ വീഡിയോ നീക്കം ചെയ്തിരുന്നു. സംഭവത്തില്‍ ഉദ്യോഗസ്ഥനെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും യൂണിഫോമിനോടുള്ള അനാദരവാണ് നടത്തിയതെന്നും എസ്.എസ്.പി ഡോ. സൗരവ് ഗ്രോവര്‍ പറഞ്ഞു. അപ്പോൾ നിയമം എല്ലാവർക്കും ബാധകമാണെന്നത് കൂടി തെളിയിക്കുകയാണ് ഈ സംഭവം.

