വൈറലായ വീഡിയോയുടെ തുടക്കത്തില്‍ ഷല്‍മലി അമ്മയുടെ എതിര്‍വശത്ത് ക്യാമറയ്ക്ക് അഭിമുഖമായാണ് ഇരിക്കുകയാണ്. അമ്മ പ്രരംഭ സ്വരങ്ങള്‍ പാടാന്‍ തുടങ്ങുമ്പോള്‍ അവള്‍ തിരുത്തുന്നു. സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ട ഒരു കൊച്ചു മിടുക്കിക്കുട്ടിയാണ് ഷല്‍മലി. വളരേ നാളുകള്‍ക്കു ശേഷം ഇപ്പോഴിതാ ഷല്‍മലിയുടെ മറ്റൊരു വീഡിയോയാണ് സമൂഹമാധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. അനന്ത് കുമാർ എന്ന ട്വിറ്റര്‍ ഉപയോക്താവാണ്‌ ഈ വീഡിയോ പങ്കു വെച്ചിരിക്കുന്നത്. വൈറലായ വീഡിയോയുടെ തുടക്കത്തില്‍ ഷല്‍മലി അമ്മയുടെ എതിര്‍വശത്ത് ക്യാമറയ്ക്ക് അഭിമുഖമായാണ് ഇരിക്കുകയാണ്. അമ്മ പ്രരംഭ സ്വരങ്ങള്‍ പാടാന്‍ തുടങ്ങുമ്പോള്‍ അവള്‍ തിരുത്തുന്നു. തെറ്റിയതെവിടെയെന്ന് ചോദിക്കുമ്പോള്‍ ആ കൊച്ച്‌ മിടുക്കി അമ്മയ്ക്ക് സ്വരസ്ഥാനങ്ങള്‍ തരുത്തി കൊടുക്കുന്നു. ഇന്ന സ്ഥലത്ത് ഹമ്മിംഗ് വേണണെന്നും ‘ഗമക’ ആണെന്നും ഷല്‍മലി തിരുത്തുന്നു. വീഡിയോ പങ്കുവച്ച്‌ കൊണ്ട് അനന്ദ് കുമാര്‍ ഇങ്ങനെ എഴുതി. ‘ഇതുപോലെയുള്ള മ്യൂസിക്കല്‍ നോട്ടുകള്‍ പടിച്ച്‌ തന്റെ അമ്മയെ പോലും തിരുത്തുന്നു. ഈ കൊച്ചു മിടുക്കിക്ക് സാധാരണമായ സ്വര ബോധമുണ്ടെന്നാണ് വീഡിയോ കണ്ട പലരും അഭിപ്രായപ്പെടുന്നത്.

നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വീഡിയോ വൈറലായത്. ഇത്രയും ചെറിയ കുട്ടിക്ക് എങ്ങനെയാണ് ഇത്രയും അത്ഭുതകരമായ രീതിയില്‍ പാടാന്‍ കഴിയുന്നതെന്ന് നിരവധി പേര്‍ അതിശയം പ്രകടിപ്പിച്ചു. ശ്രദ്ധയോടെ തെറ്റ് തിരുത്താനും അസാമാന്യമായ കൃത്യതയോടെ സംഗീതത്തിന്റെ സ്വരസ്ഥനങ്ങള്‍ പാടാനും അവള്‍ക്ക് കഴിയുന്നു. നിരവധി പേര്‍ അവളെ ‘സ്വര കോകില’ എന്ന് വിശേഷിപ്പിച്ചു. പ്രധാന മന്ത്രി ഉള്‍പ്പെടെ എല്ലാവരെയും തന്റൈ പിയാനോ കഴിവുകള്‍ കൊണ്ട് ആകർഷിച്ച കൊച്ചു മിടുക്കി ഷല്‍മലി തീര്‍ച്ചയായും എന്തെങ്കിലും പ്രത്യേകത കൊണ്ട് അനുഗ്രഹീതയാണ് എന്ന് തന്നെ പറയണം.’ ചിലര്‍ ഷല്‍മാലിയുടെ അച്ഛനമ്മമാരെ അഭിനന്ദിച്ചു. അവള്‍ക്ക് ഇനിയൊരു പരിശീലനത്തിന്റെ ആവശ്യമില്ലെന്നാണ് ഭൂരിഭാഗം ആളുകളും അഭിപ്രായപ്പെട്ടത്. നിരവധി പേരാണ് ഷൽമലിയുടെ വീഡിയോ കാണുകയും പങ്കു വെയ്ക്കുകയും ചെയ്യുന്നത്.