ഓഡ്ഡ്‌ലി ടെറിഫയിങ് എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ഈ വീഡിയോ ഇപ്പോൾ പങ്കു വച്ചിരിക്കുന്നത്. ഒരു ഞണ്ടിന് സമീപമുണ്ടായിരുന്ന വിചിത്രമായ കറുത്ത പശ പോലെയുള്ള ഘടനയോട് കൂടിയ ഒരു ജീവി, ഞണ്ടിനെ വിഴുങ്ങാനുള്ള ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്.ഭൂമിയിലെ ജൈവവൈവിധ്യം അനവധിയാണ്.നാം കാണുന്നതിനും കണ്ടെത്തിയതിനും ഒക്കെ അപ്പുറത്ത് അനേകം ജന്തുജാലങ്ങൾ ഈ ഭൂമിയിൽ ഇന്നുമുണ്ട്. പൂര്‍ണ്ണമായും ഇന്നും മനുഷ്യന് അജ്ഞാതമാണ് ഈ ഭൂലോകം.അപൂർവ ജീവികളെ കണ്ടെത്തിയ വാർത്തകൾ ഒക്കെ പലപ്പോഴും നമ്മള്‍ വാര്‍ത്തകളില്‍ വായിക്കാറുണ്ട്. നാഷണല്‍ ജിയോഗ്രാഫിക് സൊസൈറ്റിയുടെ കണക്കനുസരിച്ച്‌ സമുദ്രത്തിന്‍റെ 80 ശതമാനത്തിലധികം പ്രദേശം മനുഷ്യര്‍ ഒരിക്കല്‍ പോലും പര്യവേക്ഷണം ചെയ്യുകയോ കാണുകയോ ചെയ്തിട്ടില്ല എന്നതാണ്. മുൻപ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ച ഒരു ജീവിയുടെ വീഡിയോ ഇപ്പോൾ വീണ്ടും വൈറൽ ആയിരിക്കുകയാണ്. ഈ ജീവി കാഴ്ചക്കാരെ അത്ഭുതപ്പെടുത്തുകയാണ്. പലരും ആദ്യമായിട്ടായിരുന്നു ഇത്തരമൊരു ജീവിയെ കാണുന്നത്. ഓഡ്ഡ്‌ലി ടെറിഫയിങ് എന്ന ട്വിറ്റര്‍ ഉപയോക്താവാണ് ഈ വീഡിയോ ഇപ്പോൾ പങ്കു വച്ചിരിക്കുന്നത്. ഒരു ഞണ്ടിന് സമീപമുണ്ടായിരുന്ന വിചിത്രമായ കറുത്ത പശ പോലെയുള്ള ഘടനയോട് കൂടിയ ഒരു ജീവി, ഞണ്ടിനെ വിഴുങ്ങാനുള്ള ശ്രമിക്കുന്നതാണ് ദൃശ്യങ്ങളിൽ ഉള്ളത്.

ഓരോ തവണയും ഞണ്ട് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴൊക്കെ ഈ ജീവി ഞണ്ടിന് മുകളിലേക്ക് ഇഴഞ്ഞ് കയറുകയും അതിനെ വിഴുങ്ങാന്‍ ശ്രമിക്കുകയും ചെയ്യുന്നതാണ് വീഡിയോയില്‍ കാണുന്നത്. “ആര്‍ക്കെങ്കിലും ഇത് വിശദീകരിക്കാമോ?” എന്ന് ചോദിച്ച്‌ കൊണ്ടാണ് ഈ വീഡിയോ പങ്കു വച്ചിരിക്കുന്നത്. വീഡിയോ ഇതിനകം മൂന്ന് ദശ ലക്ഷത്തിലധികം പേരാണ് കണ്ടത്. ചിലര്‍ അവർക്ക് അറിയുന്ന യഥാര്‍ത്ഥ വിവരങ്ങളും നിരവധി പേര്‍ തങ്ങളുടെ ഭയവും പങ്കുവയ്ക്കുകയാണ്. ചിലര്‍ സ്‌പൈഡര്‍ മാൻ സീരീസില്‍പ്പെട്ട ആന്‍റീ ഹീറോയായ ‘വെനോമി’നോട് താരതമ്യപ്പെടുത്തി. “ഇത്തരം ഊഹാപോഹങ്ങള്‍ക്കും അഭ്യൂഹങ്ങള്‍ക്കും ഇടയില്‍ ഒരു ഉപയോക്താവ് ഈ ജീവി ഒരു ‘കടല്‍ പരന്ന വിര’യാണെന്ന് വ്യക്തമാക്കി. 2021 ല്‍ ഈ വീഡിയോ വൈറലായിരുന്നു. അന്ന് അതിനു മുമ്പ് ഈ വീഡിയോ യൂട്യൂബില്‍ പങ്കുവയ്ക്കപ്പെട്ടിരുന്നു. ഇതിനിടെയാണ് വീഡിയോ വീണ്ടും കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പങ്കുവയ്ക്കപ്പെട്ടത്. മറൈൻ ബയോളജിസ്റ്റായ അലിസണ്‍ യങ്ങ് വീഡിയോയിലെ കറുത്ത ജീവികള്‍ മാംസഭുക്കുകള്‍ക്ക് പേരുകേട്ട ഒരു പോളിക്ലാഡ് ഫ്ലാറ്റ് വേം ആണെന്ന് വ്യക്തമാക്കി. ഇവയ്ക്ക് കരയില്‍ വലിയ വേഗമില്ലെങ്കിലും കടലില്‍ ഇവ അത്യാവശ്യം വേഗത്തില്‍ സഞ്ചരിക്കും.