മുകള്‍ ഭാഗത്തു നിന്ന് പാറക്കഷണം ഉള്‍പ്പെടെ താഴേക്ക് വീണെങ്കിലും ഷമീറിന്‍റെ ദേഹത്ത് ഇടിച്ചു നിന്നതിനാല്‍ വിനോദിന്‍റെ തലയില്‍ പതിച്ചില്ല.ചില വാർത്തകൾ ഒക്കെ ചങ്കിടിപ്പോടെ മാത്രമേ കേൾക്കാൻ കഴിയൂ. അത്തരത്തിൽ ഉള്ള വാർത്തകൾക്ക് ഇപ്പോൾ ഒരു പഞ്ഞവുമില്ല. അത്തരത്തിൽ റിങ്ങുകള്‍ സ്ഥാപിക്കുന്നതിടെ മണ്ണിടിഞ്ഞ് വീണ് കിണറ്റില്‍ കുടുങ്ങിയ തൊഴിലാളിയെ ഒന്നരമണിക്കൂറിന് ശേഷം സാഹസികമായി രക്ഷപ്പെടുത്തിയ ഒരു വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. കൊല്ലം രാമൻകുളങ്ങര മതേതര നഗറിലെ ഫ്ലാറ്റിന് മുന്നില്‍ കിണര്‍ കുഴിച്ച് റിങ്ങുകള്‍ സ്ഥാപിക്കുമ്പോള്‍ ആണ് അപകടം ഉണ്ടായത്. 42 വയസ്സുകാരനായ കല്ലുംപുറം സ്വദേശി വിനോദ് എന്ന തൊഴിലാളിയാണ് ആണ് അപകടത്തില്‍പെട്ടത്. അഗ്നിശമന സേനയും നാട്ടുകാരും ചേര്‍ന്ന് മണ്ണ് നീക്കിയും വടം ഉപയോഗിച്ച് ദേഹത്ത് കെട്ടി ഉയര്‍ത്തിയും ഏറെ പണിപ്പെട്ടാണ് വിനോദിനെ സുരക്ഷിതനായി കിണറ്റിന് പുറത്തെത്തിച്ചത്. ഫ്ലാറ്റിലെ കുഴല്‍ കിണറില്‍ നിന്ന് വെള്ളം ലഭിക്കാത്ത സാഹചര്യത്തിലാണ് കിണര്‍ നിര്‍മിക്കാൻ തീരുമാനിച്ചതും തിങ്കളാഴ്ച ആരംഭിച്ച നിർമാണം ചൊവ്വാഴ്ചയും തുടര്‍ന്നു. വിനോദിന് പുറമേ മതേതര നഗര്‍ സ്വദേശികളായ ഷെമീര്‍ ഉണ്ണി ബാബു എന്നിവരും കിണര്‍ കുഴിക്കുന്ന ജോലിയിലുണ്ടായിരുന്നു.ഇന്നലെ ഉച്ചക്ക് രണ്ട് മണിയോടെ ഒരു വശത്തെ മണ്ണ് ആദ്യം ചെറിയ തോതിലും തുടര്‍ന്ന് വലിയ തോതിലും ഇടിഞ്ഞ് കിണറ്റിലേക്ക് വീഴുകയായിരുന്നു.
മറ്റുള്ളവര്‍ പെട്ടെന്ന് തന്നെ ഓടിമാറി. ഇതിനിടെ വിനോദിനെ ഏറെക്കുറെ പൂര്‍ണമായും മണ്ണ് മൂടി. ഉടൻ ഷെമീര്‍ ഉള്ളിലേക്കിറങ്ങി വിനോദിന്‍റെ കഴുത്തുവരെയുള്ള ഭാഗത്തെ മണ്ണ് നീക്കി. ഇതിനിടെ മുകള്‍ ഭാഗത്തു നിന്ന് പാറക്കഷണം ഉള്‍പ്പെടെ താഴേക്ക് വീണെങ്കിലും ഷമീറിന്‍റെ ദേഹത്ത് ഇടിച്ചു നിന്നതിനാല്‍ വിനോദിന്‍റെ തലയില്‍ പതിച്ചില്ല. ഷെമീര്‍ തിരികെ കയറിയെങ്കിലും മണ്ണില്‍ പുതഞ്ഞ വിനോദിനെ പുറത്തെടുക്കാൻ കഴിയാത്ത സ്ഥിതിയായിരുന്നു. ഇതിനിടെ ബഹളം കേട്ട് നാട്ടുകാരെത്തി രക്ഷാപ്രവര്‍ത്തനത്തിന് ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് അഗ്നിശമന സേന എത്തി നാട്ടുകാരുടെ സഹായത്തോടെയാണ് പുറത്തെടുത്തത്. കിണറ്റിലേക്ക് മണ്ണിടിഞ്ഞ് വീഴാനുള്ള സാഹചര്യം ഒഴിവാക്കാൻ ഏറെ കരുതലോടെയാണ് മണ്ണ് നീക്കിയത്. പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വിനോദ് അപകട നിലതരണം ചെയ്തതായി ആശുപത്രി അധികൃതര്‍ അറിയിച്ചു. മഴകാലങ്ങളിൽ ഒക്കെ ഇത്തരത്തിലുള്ള ജോലികളിൽ ഏർപ്പെടുന്നവർ കൂടുതൽ ശ്രദ്ധ ചെലുത്തണം എന്നതിന്റെ പ്രാധാന്യം ആണ് ഇത്തരം സംഭവങ്ങൾ വരച്ചു കാട്ടുന്നത്.
