മലയാളത്തിലെ യുവ നായകന്മാരായ ഷൈൻ ടോം ചാക്കോ, വിനീത് ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപത്രങ്ങളാക്കി നവാഗതനായ ജയലാൽ ദിവാകരൻ സംവിധാനം ചെയ്യുന്ന കുറുക്കൻ ഉടൻ വരുന്നു. ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷൻ ജോലികൾ ആരംഭിക്കുകയാണ് ഇപ്പോൾ. വര്ണ്ണ ചിത്രയുടെ ബാനറിൽ മഹാ സുബയർ നിർമിക്കുന്ന ചിത്രവും കൂടിയാണ് കുറുക്കൻ. സുരഭി ലക്ഷ്മിക്ക് ദേശീയ പുരസ്‌കാരം നേടിക്കൊടുത്ത മിന്നാമിനുങ്ങ് എന്ന ചിത്രത്തിന്റെ രചയിതാവായ മനോജ്‌ റാംസിങ്ങ് ആണ് തിരക്കഥ, സംഭാഷണം എന്നിവ രചിച്ചിരിക്കുന്നത്.

ചിത്രത്തിൽ അജു വർഗീസും ,ശ്രീനിവാസനും മറ്റൊരു വേഷത്തിൽ എത്തുന്നുണ്ട്. ഫൈസ് സിദ്ദിഖ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഓഗസ്റ് മാസത്തിൽ ആയിരിക്കും കുറുക്കൻ റിലീസിനെത്തുന്നത്. ഈ ചിത്രത്തിന്റെ മറ്റു കാസ്റ്റിംഗ് ഇപ്പോൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.അതിനു മുൻപായി തന്നെ വിനീത് ശ്രീനിവാസനും, ഷൈൻ ടോം ചാക്കോയും മറ്റു ചിത്രങ്ങളുടെ അഭിനയം പൂർത്തീകരിക്കും എന്നാണ് റിപ്പോർട്ട്.

മുകുന്ദനുണ്ണി അസോസിയേറ്റ്‌സ് എന്ന ചിത്രത്തിലാണ് വിനീത് ശ്രീനിവാസൻ ഉടനെ അഭിനയിക്കാൻ പോകുന്നത്. ഷൈൻ ടോം ചാക്കോയുടേതായി ഇനി റിലീസ് ചെയ്യാൻ ഉള്ളത് പട, വെള്ളേപ്പം, തല്ലുമാല, അടി, ജിന്ന്, തമിഴ് ചിത്രം ബീസ്റ്റ്, റോയ് എന്നിവയാണ്. ഇതിൽ ജിന്ന്, ബീസ്റ്റ്, റോയ് എന്നിവ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിലാണ്. ഷൈൻ ടോം ചാക്കോ അഭിനയിച്ച അമൽ നീരദ്, മമ്മൂട്ടി ചിത്രമായ ഭീഷ്മ പർവ്വം ഇപ്പോൾ തീയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്.