സിനിമക്ക് അകത്തും, പുറത്തും ഇന്നും സൗഹൃദം സൂക്ഷിക്കുന്ന രണ്ടു നടന്മാർ ആണ് നിവിൻ പോളിയും, വിനീത് ശ്രീനിവാസനും, വിനീതിന്റെ സിനിമയിലാണ് നിവിൻ അഭിനയത്തിന് തുടക്കം ഇടുന്നതും, ഇപ്പോൾ നിവിനെ കുറിച്ച് വിനീത് പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ  സോഷ്യൽ മീഡിയ ഏറ്റെടുക്കുന്നത്. താൻ സിനിമ സംവിധാന൦ ചെയ്യുന്ന സമയത്തു അസ്സിസ്റ്റന്റിനോട് ദേഷ്യപ്പെടും ആ സമയം നിവിൻ പിന്നിലേക്ക് തിരിഞ്ഞു നില്കും വിനീത് പറയുന്നു

അവൻ തിരഞ്ഞു നിന്നും എന്ത് ചെയ്യുക ആണെന്ന് എനിക്കറിയില്ല. എന്നാൽ നിവിന്റെ ഒരു പഴയ അഭിമുഖ്ത്തിൽ താരം ഇങ്ങനെ പറഞ്ഞിട്ടുണ്ട് വിനീതിന്റെ ദേഷ്യം കാണുമ്പൊൾ തനിക്കു ചിരി വരുമെന്നും, ഞാൻ  ദേഷ്യം കണ്ടു പലപ്പോഴും ചിരിച്ചിട്ടുണ്ടെന്നും നിവിൻ പറയുന്നു, ദേഷ്യം തീരുമ്പോൾ അവൻ വന്നു സോറി പറയുമെന്നും നിവിൻ പറയുന്നു. ഈ ഒരു അഭിമുഖത്തിന്റെ പശ്ചാത്തതിൽ വിനീത് പറയുന്നു ഞാൻ  ദേഷ്യപെടുന്ന സമയത്തു അവൻ അങ്ങനെ മാറി നിന്നും ചിരിക്കുന്നത് കണ്ടിട്ടില്ല, പിന്നെ തിരിഞ്ഞു നിന്നും എന്ത് ചെയ്യുക ആണെന്നു തനിക്കറിയില്ല എന്നും വിനീത് പറയുന്നു

ഞാൻ സംവിധാനം ചെയ്യുന്ന സമയത്തു അസ്സിസ്റ്റന്റെമാരോട് മാത്രമേ ദേഷ്യപെടുകയുള്ളൂ എന്നാൽ ആർട്ടോസ്റ്റുകളോട് ദേഷ്യപ്പെടില്ല, എന്നാൽ കുറച്ചു കഴിഞ്ഞാൽ ഞാൻ ദേഷ്യം മാറ്റി അവരോടു സോറി പറയും വിനീത് ശ്രീനിവാസൻ പറയുന്നു ,ഞാൻ ദേഷ്യം കാണിക്കുന്നത് ചിലപ്പോൾ എന്തെങ്കിലും സാങ്കേതിക പ്രവർത്തനങ്ങളുടെ എന്തെങ്കിലും ബുദ്ധിമുട്ടു ഉണ്ടാകുന്ന സമയത്തു ആണ് അപ്പോൾ എനിക്ക് വെപ്രാളവും  ടെൻഷനും ഉണ്ടാകുംഅങ്ങനെ വരുമ്പോൾ മാത്രം ആണ് എനിക്ക് ദേഷ്യം ഉണ്ടാകുന്നത് വിനീത് പറയുന്നു