ഒരു അമേരിക്കന്‍ ട്രിപ്പിന്റെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെ നടി തെസ്‌നി ഖാനെ പറ്റിച്ച കഥ പറയുകയാണ് നടനും, സംവിധായകനുമായ  വിനീത് കുമാർ.വര്‍ഷങ്ങള്‍ക്ക് മുമ്പ് അമേരിക്കയില്‍ സംഘടിപ്പിച്ച പരിപാടിയില്‍ രമ്യ നിഖില്‍, പൊന്നമ്മ ബാബു, തെസ്‌നി ഖാന്‍, വിനീത് കുമാര്‍ തുടങ്ങി ഒരു വലിയ താരനിര തന്നെ ഉണ്ടായിരുന്നു. അന്ന് ഫ്‌ളൈറ്റില്‍ വെച്ച് തെസ്‌നി ഖാനെ പ്രാങ്ക് ചെയ്തതെന്ന് വിനീത് കുമാർ  പറയുന്നത്.ആരെ വിളിച്ച് പറ്റിക്കുമെന്ന് നോക്കിയപ്പോഴാണ് തെസ്‌നി ചേച്ചി പൊന്നമ്മ ചേച്ചിയോട് സംസാരിക്കുന്നത് കാണുന്നത്. ബാക്കി എല്ലാവരും ഉറങ്ങുകയാണ്.

അങ്ങനെ തെസ്‌നി ഖാനെ ഞാന്‍ വിളിച്ചു. ഈ ഫോണിന്റെ റെഡ് ലൈറ്റ് ഇങ്ങനെ മിന്നുകയുള്ളു. ശബ്ദമുണ്ടാക്കില്ല. അങ്ങനെ തെസ്‌നിഖാനെ വിളിച്ച് ഇംഗ്ലീഷില്‍ ഞാന്‍ ക്യാപ്റ്റന്‍ ആണെന്ന് പറഞ്ഞു, ഇത് തെസ്‌നി ഖാന്‍ അല്ലേ,ഷാരൂഖ് ഖാന്റെ പെങ്ങള്‍ ആണോ എന്ന് ചോദിച്ചു. നോ എന്ന് പറഞ്ഞു, പിന്നെ ചോദിച്ചു, നിങ്ങള്‍ എന്തിനാണ് ഇങ്ങനെ ശബ്ദമുണ്ടാക്കുന്നത് ? ഇനി ശബ്ദമുണ്ടിക്കിയാല്‍ നിങ്ങള്‍ക്കെതിരെ പരാതി കൊടുക്കുമെന്ന് പറഞ്ഞു

അത് കഴിഞ്ഞ് നിങ്ങള്‍ ടെററിസ്റ്റ് ആണോ എന്ന് ചോദിച്ചു. അല്ല ആര്‍ടിസ്റ്റാണെന്ന് തെസ്‌നി ഖാന്റെ മറുപടി. അങ്ങനെ മിണ്ടാതിരിക്കാന്‍ പറഞ്ഞു കോള്‍ കട്ട് ചെയ്തു, എന്താണ് സംഭവിച്ചതെന്ന് പിന്നെ പൊന്നമ്മ ചേച്ചിയാണ് തന്നോട് പറയുന്നതെന്നും നടൻ പറയുന്നു , തെസ്‌നിയുടെ മുഖം ഒക്കെ വല്ലാതെ മാറി . അയ്യോ എന്നൊക്കെയുള്ള ആക്ഷന്‍ ഒക്കെ കാണിക്കുന്നുണ്ട്. എയര്‍പോര്‍ട്ടിലിറങ്ങിയാല്‍ എന്നെ പിടിക്കും എന്നും പറഞ്ഞു, ഒരു കാര്യം ചെയ്യാം നമുക്ക് ഒന്നും മിണ്ടാതെ കിടന്നുറങ്ങാം എന്ന് പറഞ്ഞ് തെസ്‌നി ഖാന്‍ കിടന്നുറങ്ങി  എന്നാണ് പൊന്നമ്മ ബാബു പറഞ്ഞത്. അവിടെ എത്തുന്നത് വരെ തെസ്‌നി ഖാൻ മിണ്ടിയിട്ടില്ലെന്ന് വിനീത് കുമാർ പറയുന്നു. ഇപ്പോള്‍ തന്റെ സിനിമയില്‍ അഭിനയിച്ച ഷൈജു അന്ന് തനിക്കൊപ്പമുണ്ടായിരുന്നു. ഈ ഷൈജുവാണ് വിളിച്ച് പറ്റിച്ചതെന്നാണ് തെസ്‌നി ഖാൻ കരുതിയത്. അപ്പോഴും താനാണ് പറ്റിച്ചതെന്ന് പറയാനൊത്തില്ല,ഈ സമയം ഞാന്‍ ഇംഗ്ലീഷില്‍ പുറത്താരെങ്കിലും ഉണ്ടെങ്കില്‍ വരണം എന്ന് പറഞ്ഞു. ഇത് കേട്ടപ്പോഴാണ് തെസ്‌നി ഖാൻ തിരിഞ്ഞ് നോക്കുന്നത്. അന്ന് കേട്ട അതേ ശബ്ദം. അങ്ങനെയാണ് താന്‍ പിടിക്കപ്പെടുന്നതെന്നും വിനീത് കുമാര്‍ പറഞ്ഞു