ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത ഉമ്മൻ ചാണ്ടിയെപ്പോലൊരാളെ അവഹേളിക്കുമ്പോൾ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തിൽ നിന്നു കൊണ്ട് എങ്ങനെയാണ് പ്രതികരിക്കാതിരിക്കുന്നതെന്നും ബിന്ദു ചോദിക്കുന്നു.അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ സമൂഹ മാധ്യമത്തിലൂടെ അധിക്ഷേപിച്ച് കൊണ്ട് നടന്‍ വിനായകൻ രംഗത്ത് വന്നിരുന്നു. ഇതിനെ വിമർശിച്ച് സമൂഹത്തിന്റെ വിവിധ ഭാഗത്ത് നിന്നും വിമർശനങ്ങൾ ഉയർന്നു വന്നു കൊണ്ടിരിക്കുകയാണ്. ഇതിനു പിന്നാലെയാണ്. വിനായകന്റെ ചിത്രം കത്തിച്ച് മഹിളാ കോൺഗ്രസ് പ്രവർത്തക ബിന്ദു ചന്ദ്രൻ വി രംഗത്ത് വന്നിരിക്കുന്നത്. ഇതിനെതിരെ ഒന്നല്ല ഒൻപതിനായിരം കേസ് വന്നാലും സഹിക്കുമെന്നും ജയിലിൽ കിടക്കാൻ തയാറാണെന്നും ബിന്ദു ചന്ദ്രൻ വീഡിയോ പങ്കുവച്ച് പറഞ്ഞു. ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത ഉമ്മൻ ചാണ്ടിയെപ്പോലൊരാളെ അവഹേളിക്കുമ്പോൾ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തിൽ നിന്നു കൊണ്ട് എങ്ങനെയാണ് പ്രതികരിക്കാതിരിക്കുന്നതെന്നും ബിന്ദു ചോദിക്കുന്നു. വിനായകന്റെ ചിത്രം കത്തിക്കുന്ന വീഡിയോയും ബിന്ദു ഫേസ്ബുക്കിൽ പങ്കുവച്ചു. നമ്മുടെ ഏവരുടെയും പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ് ഈ ലോകത്തിൽ നിന്നും വിട പറഞ്ഞിട്ട് ഏതാനും മണിക്കൂറുകളെ ആയിട്ടുള്ളൂ. എല്ലാ രാഷ്ട്രീയപാർട്ടികളിലെ നേതാക്കളും അദ്ദേഹത്തിന് അനുശോചനം അറിയിച്ചു. ഒരു മനുഷ്യർപോലും കുഞ്ഞൂഞ്ഞിനെതിരെ ഒന്നും പറയില്ല. എല്ലാ ശത്രുക്കളോടും അദ്ദേഹം ക്ഷമിക്കാറാണ് പതിവ്.
ആർക്കും ഒരു ദ്രോഹവും ചെയ്യാത്ത നമ്മുടെ സ്വന്തം കുഞ്ഞൂഞ്ഞിനെ ഒരാൾ അവഹേളിക്കുമ്പോൾ ഈ ഇന്ത്യൻ നാഷ്ണൽ കോൺഗ്രസ് എന്ന പ്രസ്ഥാനത്തിൽ നിന്നുകൊണ്ട് എങ്ങനെയാണ് പ്രതികരിക്കാതിരിക്കുന്നത്. എല്ലാവരും പ്രതികരിച്ചു കഴിഞ്ഞു. നിങ്ങളുടെ അനുഗ്രഹത്തോടെ കർമം നിർവഹിക്കുകയാണ്. എടോ വിനായകൻ ഇതിന്റെ പേരിൽ ഒന്നല്ല ഒൻപതിനായിരം കേസ് വന്നാലും ഞാൻ സഹിക്കും. ഞങ്ങളുടെ കുഞ്ഞൂഞ്ഞിനു വേണ്ടി.കണ്ണേ കരളേ കുഞ്ഞൂഞ്ഞേ.ഞങ്ങളുടെ നെഞ്ചിലെ റോസാ പൂവേ.’’–ബിന്ദു ചന്ദ്രൻ വി. കുറിച്ചു. ഫെയ്സ്ബുക് ലൈവിലൂടെയായിരുന്നു ഉമ്മൻ ചാണ്ടിക്കെതിരെ വിനായകൻ അധിക്ഷേപ പരാമർശങ്ങൾ നടത്തിയത്. ആരാണ് ഈ ഉമ്മൻ ചാണ്ടി, ഉമ്മൻ ചാണ്ടി ചത്തു, എന്തിനാണ് മൂന്ന് ദിവസം അവധി എന്നൊക്കെയാണ് ഫേസ്ബുക്ക് ലൈവിലൂടെ വിനായകൻ ചോദിച്ചത്. ‘ആരാണ് ഈ ഉമ്മൻ ചാണ്ടി, എന്തിനാടോ മൂന്ന് ദിവസൊക്കെ, നിർത്തിയിട്ട് പോ പത്രക്കാരോടാണ് പറയുന്നത്.
ഉമ്മൻ ചാണ്ടി ചത്ത് അതിന് ഞങ്ങൾ എന്ത് ചെയ്യണം എന്റെ അച്ഛനും ചത്തു നിങ്ങളുടെ അച്ഛനും ചത്തു. അതിനിപ്പോ ഞങ്ങളെന്ത് ചെയ്യണം. നല്ലവനാണെന്ന് നിങ്ങൾ വിചാരിച്ചാലും ഞാൻ വിചാരിക്കില്ല. കരുണാകരന്റെ കാര്യം നോക്കിയാൽ നമ്മക്കറിയില്ലെ ഇയാൾ ആരോക്കെയാണെന്ന്’ വിനായകൻ ലൈവിൽ വന്നു ചോദിച്ചു.വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ചര്‍ച്ചയായതിന് പിന്നാലെ താരം പോസ്റ്റ് പിൻവലിച്ചു. എന്നാല്‍, അതിനകം വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ഷെയര്‍ ചെയ്യപ്പെട്ടു. വ്യാപക പ്രതിഷേധമാണ് വിനായകനെതിരെ ഉയരുന്നത്. അതേസമയം വിനായകൻ ഈ വിഷയത്തിൽ പ്രതികരണം ഒന്നും നടത്തിയിട്ടില്ല.
