നീത എന്റെ അടുത്ത് വന്നത് ഭർത്താവ് അയച്ച വിവാഹമോചനകേസിന്റെ ഫയലുമായാണ്, വളരെ സുന്ദരിയും ഏതു മനുഷ്യരെയും ആകർഷിക്കുവാൻ കഴിവുള്ള, ഒരു പെൺകുട്ടി ആയിരുന്നു, നീത ആദ്യം തന്നെ ഭർത്താവിന് കുറ്റം പറഞ്ഞുകൊണ്ടാണ്, വിവാഹം കഴിഞ്ഞു 2വർഷമായിട്ടും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുവാൻ കഴിഞ്ഞിട്ടില്ലാ. എന്നാൽ നിരവധി കൗൺസിലിംഗും, തെറാപ്പിയും നടത്തിയിരുന്നു, എന്നാൽ കഥകളുടെ യഥാർത്ഥ ചുരുളഴിഞ്ഞപ്പോൾ നീതയുടെ ഭർത്താവ് എന്റെ മനസ്സിൽ ആദ്യമുണ്ടായിരുന്ന വില്ലൻ പരിവേഷത്തിൽ നിന്നും നായകസ്‌ഥാനത്തേക്ക് മാറി

കാരണം രണ്ടു വർഷം ലൈംഗികമായി ബന്ധപ്പെടുവാൻ കഴിയാതിരുന്നിട്ടും ഈ പെൺകുട്ടിയെ ഉപേക്ഷിക്കാൻ ശ്രമിക്കാതെ വീണ്ടും അവൾക്കു വേണ്ടി കാത്തിരിക്കുവാനും പ്രാർഥിക്കുവാനും അവളുമായി ധ്യാനകേന്ദ്രങ്ങൾ കയറിയിറങ്ങുവാനും ആ യുവാവ് കാണിച്ച മാനസിക പക്വത എന്നെ  ശരിക്കും അത്ഭുതപ്പെടുത്തി.രണ്ടു വര്ഷങ്ങളുടെ നീണ്ട കാലയളവിൽ  നീതയുടെ മാതാപിതാക്കൾ ഇത്തരമൊരു  പ്രശ്നം ചൂണ്ടികാണിച്ചപ്പോൾ പ്രാർത്ഥിക്കുവാനും
ധ്യാനത്തിന് പോകുവാനും മാത്രമാണ് ആവശ്യപ്പെട്ടത് അതെന്നെ  അത്ഭുതപ്പെടുത്തി, ഒരു സെക്സൊളജിസ്റ് ന്റെ ഗൈഡൻസിൽ നീതക്ക്  ഭർത്താവിന് തിരിച്ചു കിട്ടിയേനെ. കാരണം അയാൾ അത്രയും നീതയെ സ്നേഹക്കുന്നുമുണ്ട്

നീതക്ക് ഉണ്ടായിരുന്നത് സെക്സ്ഫോബിയ ആയിരുന്നു,പക്ഷെ വേണ്ടവിധത്തിൽ തിരുത്തലുകൾ വരുത്താൻ മാതാപിതാക്കൾ തയ്യാറാകാതിരുന്നത് അവരുടെ ജീവിതത്തെ പ്രശ്നങ്ങളിലേക്ക് നയിച്ചു. രണ്ടു വർഷമായിട്ടും ലൈo ഗിക ബന്ധത്തിലേർപ്പെടാൻ കഴിയാതെ പോയത് അയാളുടെ  കുടുംബത്തിൽ അറിഞ്ഞപ്പോളാണ് കാര്യങ്ങൾ വിവാഹമോചനത്തിലേക്കെത്തിയത്,എന്നാൽ  മാതാപിതാക്കളുടെ അറിവില്ലായ്മയും തെറ്റിധാരണയും മൂലം നല്ലൊരു ഭർത്താവിനെ  നീതക്ക് നഷ്ടമായി, അഭിഭാഷകയായ എനിക്ക് പോലും പറഞ്ഞു തിരുത്തുവാനൊ, കോംപ്രമൈസ് നു ശ്രമിക്കുവാനോ പറ്റാത്ത വിധത്തിൽ കേസ് എത്തിയിരുന്നു,കണ്ടെസ്റ്റിംഗ് ഡിവോഴ്സ് ൽ നിന്നും
ജോയിന്റ് ഡിവോഴ്സ് ലേക്ക് നയിക്കുകഅവരെ എന്നൊരു എന്നൊരു മാർഗം മാത്രമേ എന്റെ മുമ്പിലുണ്ടായിരുന്നുള്ളു ,അട്വ വിമല ബിനു പറയുന്നു

Vimala Binu @Bimala Baby

കേരള ഹൈക്കോടതി അഭിഭാഷക

Whatsapp :9744534140

 

Adv. Vimala Binu, @ Bimala baby
3rd floor, Edassery building, Banerji road,
Ernakulam
9744534140