ബോളിവുഡ് നടൻ വിക്രാന്തി മാസി വിവാഹിതനായി. വധു ശീതൾ താക്കൂറാണ്. ഇരുവരും ഏറെ വർഷങ്ങളായി പ്രണയത്തിൽ ആയിരുന്നു. വെളിയാഴ്ച്ച ബോംബയിൽ വെച്ച നടന്ന വിവാഹ ചടങ്ങിൽ ഇരുവരുടയും ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ഇരുവരുടയും വിവാഹത്തെ കുറിച്ചുള്ള സംശയങ്ങൾ സോഷ്യൽ മീഡിയിൽ പ്രചരിക്കുന്നുണ്ടയിരുന്നു.20ൽ വിവാഹം നടത്താനായിരുന്നു ഇരുവരുടെയും പ്ലാനെങ്കിലും കോവിഡിന്റെയും ലോക്ക്ഡൗണിന്റെയും പശ്ചാത്തലത്തിൽ വിവാഹം നീളുകയായിരുന്നു.


എന്നാൽ ഈ അടുത്തിടക്ക് ഇവരുടെ ഹൽദി ചടങ്ങുകളുടെ ഫോട്ടോകളും ,വീഡിയോകളും നിരവധി ഫാൻ പേജുകൾ പോസ്റ്റ് ചെയ്യ്തിരുന്നു. ബ്രോക്കൺ ബട്ട് ബ്യൂട്ടിഫുൾ എന്ന വെബ് ഷോയുടെ സെറ്റിൽ വച്ച്ണ് വിക്രാന്ത് മാസിയും ശീതൾ താക്കൂറും കണ്ടുമുട്ടിയത്. അവർ ഡേറ്റിംഗ് ആരംഭിക്കുകയും 2019 നവംബറിൽ വിവാഹനിശ്ചയം നടത്തുകയും ചെയ്തു.

ടെലിവിഷൻ പരമ്പരകളിലൂടെയുണ്ട് വിക്രാന്ത് മാസി അഭിനയത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. വിക്രന്ത് ലൂട്ടേര, ദില്‍ ദഡ്ക്കനേ ദോ, ഹാഫ് ഗേള്‍ഫ്രണ്ട്, ഛപക് എന്നീ സിനിമകളിലൂടെയാണ് വിക്രാന്ത് ശ്രദ്ധ നേടിയത്. എ ഡെത്ത് ഇൻ ദി ഗഞ്ച്, ലിപ്സ്റ്റിക് അണ്ടർ മൈ ബുർക്ക, കാർഗോ, ഡോളി കിറ്റി ഓര്‍ വോ ചമക്തെ സിതാരെ, ജിന്നി വെഡ്സ് സണ്ണി, ഹസീൻ ദില്‍ റൂബ എന്നിവയാണ് വിക്രാന്തിന്റെ മറ്റു പ്രധാന ചിത്രങ്ങൾ.