ഹൃത്വിക് സെയ്ഫ് ചിത്രം വിക്രം വേദ നൂറിലധികം രാജ്യങ്ങളിൽ പ്രദർശനത്തിനൊരുങ്ങുന്നു. ലോകമെമ്പാടുമുള്ള നൂറിലധികം രാജ്യങ്ങളിൽ ചിത്രം റിലീസ് ചെയ്യും.

ഈ മാസം 30നാണ് ചിത്രം റിലീസ് ചെയ്യുന്നത്. തമിഴിൽ സൂപ്പർ ഹിറ്റായിരുന്ന ചിത്രം ഹിന്ദിയിലും എത്തിനിൽക്കുകയാണ്. ഹൃത്വിക് റോഷനും സെയ്ഫ് അലി ഖാനുമാണ് മുഖ്യ വേഷത്തിൽ എത്തുന്നത്.

ഹിന്ദിയിൽ ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് നീരജ് പാണ്ഡയാണ്. രാധിക ആപ്‌തെ,രോഹിത് സറഫ്,ഷരീബ് ഹാഷ്മി തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.