Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

തങ്കലാനിൽ വിക്രത്തിന് ഡയലോഗ് ഇല്ലേ? വിശദീകരണവുമായി മാനേജർ

പ്രഖ്യാപന ദിവസം മുതലേ ആരാധകരും സിനിമ പ്രേമികളും ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് വിക്രമിനെ നായകനാക്കി പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ‘തങ്കലാൻ’. വിക്രമിന്റെ ഇതുവരെ കാണാത്ത രൂപഭാവങ്ങളും താരവും പാ രഞ്ജിത്തും ആദ്യമായി ഒന്നിക്കുന്ന സിനിമ എന്നതെല്ലാമായിരുന്നു ചർച്ചയാവാനുള്ള പ്രധാന കാരണം. വിക്രത്തിന്‍റെ വരാനിരിക്കുന്ന ചിത്രം ഇതുവരെ അദ്ദേഹം നടത്തിയ ഏത് മേക്കോവറുകളേക്കാളും മുകളില്‍ നില്‍ക്കും.  സിനിമയുടെ ​ടീസർ പുറത്തിറങ്ങിയതോടെ ആരാധകരും ആവേശത്തിലാണ്.  ‘തങ്കലാൻ’ ടീസർ തെന്നിന്ത്യൻ പ്രേക്ഷകരെ ഒന്നടങ്കം ഞെട്ടിച്ചിരുന്നു. ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന ടീസറിൽ ഡയലോഗുകളൊന്നുമില്ലാതെയാണ് വിക്രം പ്രത്യക്ഷപ്പെട്ടത്. അതിനിടെ സിനിമയിൽ തനിക്ക് ഡയലോഗുകളൊന്നുമില്ലെന്ന വിക്രത്തിന്റെ വെളിപ്പെടുത്തലും ആശയക്കുഴപ്പത്തിന് ഇടയാക്കി. ഹൈദരാബാദിൽ നടന്ന ടീസർ ലോഞ്ച് ചടങ്ങിനിടെ മാധ്യമങ്ങളോട് സംസാരിക്കവെയാണ് തങ്കലാനിൽ തന്റെ കഥാപാത്രത്തിനു ഡയലോഗുകളൊന്നുമില്ലെന്ന് വിക്രം പറഞ്ഞത്.  ഇത് ആരാധകരുടെ ഇടയിൽ സിനിമയെക്കുറിച്ചുള്ള മറ്റുപല ചർച്ചകൾക്കും വഴി വച്ചു. തങ്കലാൻ അവാർഡ് സിനിമ പോലെ ആകുമെന്നായിരുന്നു വിമർശനം. ഇപ്പോഴിതാ ഈ വിഷയത്തിൽ വിശദീകരണവുമായി വിക്രത്തിന്റെ മാനേജര്‍ രംഗത്തെത്തിയിരിക്കുന്നു.

തങ്കാലനിൽ ചിയാൻ സാറിന് ഡയലോഗ് ഇല്ല എന്നതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ഉയർന്ന ആശയക്കുഴപ്പം ശ്രദ്ധയിൽ പെട്ടിരുന്നു. അതിന് വ്യക്തത വരുത്തുന്നു, തങ്കാലാനിൽ ലൈവ് സിങ്ക് സൗണ്ടാണ് നൽകിയിരിക്കുന്നത്. സിനിമയിൽ തീർച്ചയായും വിക്രം സാറിന് ഡയലോഗുകൾ ഉണ്ട്. ഒരു റിപ്പോർട്ടർ വിക്രം സാറിനോട് സിനിമയിൽ ഡയലോഗുണ്ടോ എന്ന് ചോദിച്ചപ്പോൾ ടീസറി’ൽ തനിക്ക് ഡയലോഗില്ല എന്ന് വിക്രം സർ തമാശ രൂപേണ പറഞ്ഞതാണ്.’’–വിക്രത്തിന്റെ മാനേജരായ സൂര്യനാരായണന്റെ വാക്കുകൾ.
ചരിത്രത്തോടൊപ്പം മിത്ത് ചേർത്ത്, കെജിഎഫ് പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രം പാ.രഞ്ജിത്താണ് സംവിധാനം ചെയ്യുന്നത്. കഥാപാത്രത്തിനായുള്ള വിക്രമിന്റെ തയ്യാറെടുപ്പുകൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള മേക്കിങ് വീഡിയോ നേരത്തേ പുറത്തിറക്കിയിരുന്നു. കോലാർ സ്വർണ ഖനി പശ്ചാത്തലമായി അണിയിച്ചൊരുക്കിയ പീരിയോഡിക്കൽ ആക്ഷൻ ചിത്രമാണ് തങ്കലാൻ. വിക്രം ആരാധകരേയും സിനിമാ പ്രേമികളേയും പിടിച്ചിരുത്തുന്ന എല്ലാ ഘടകങ്ങളും ചിത്രത്തിലുണ്ടാവുമെന്ന സൂചനയാണ് ടീസറിൽ നിന്ന് വ്യക്തമാകുന്നത്.

വന്‍ യുദ്ധ രംഗങ്ങളും ചിത്രത്തിന്‍റെ ടീസറില്‍ കാണാം.  അത്യാഗ്രഹം വിനാശത്തിലേക്ക് നയിക്കും, രക്തയുദ്ധങ്ങള്‍ സ്വതന്ത്ര്യത്തിലേക്ക് നയിക്കും, ദൈവ മകന്‍റെ ഉദയം എന്നീ ക്യാപ്ഷനുകള്‍ ടീസറില്‍ എഴുതി കാണിക്കുന്നുണ്ട്.  തമിഴ്, മലയാളം, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലായി ‘ ‘തങ്കലാൻ’ 2024 ജനുവരി 26ന് തിയറ്ററുകളിലെത്തും. പാർവതി തിരുവോത്തും മാളവികാ മോഹനനുമാണ് നായികമാർ. പശുപതി, ഹരികൃഷ്ണൻ അൻപുദുരൈ, പ്രീതി കരൺ, മുത്തുകുമാർ തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കൾ. നച്ചത്തിരം നഗർകിറത് എന്ന ചിത്രത്തിന് ശേഷം പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ചിത്രമാണ് തങ്കലാൻ. സംവിധായകൻ പാ രഞ്ജിത്തും തമിഴ് പ്രഭും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. അഴകിയ പെരിയവൻ സംഭാഷണവും എ കിഷോർ കുമാർ ഛായാഗ്രഹണവും നിർവഹിക്കുന്നു. എസ്.എസ്. മൂർത്തിയാണ് കലാ സംവിധാനം. ജി.വി പ്രകാശ് കുമാറാണ് സംഗീതസംവിധാനം. കെ.യു. ഉമാദേവി, അരിവ്, മൗനൻ യാത്രിഗൻ എന്നിവരുടേതാണ് വരികൾ

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

ഏ ഴുവര്‍ഷത്തോളം തമിഴ് സിനിമ കാത്തിരിക്കുന്ന ചിത്രമാണ്  ചിയാൻ വിക്രമിന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സ്പൈ ത്രില്ലർ ധ്രുവനച്ചത്തിരം. ഇന്ന്  നിശ്ചയിച്ചിരുന്ന ചിത്രത്തിന്‍റെ റിലീസ് മാറ്റിവച്ചിരിക്കുന്നു എന്നതാണ് ആരാധകരെ നിരാശരാക്കുന്ന   വാര്‍ത്ത. സംവിധായകന്‍...

സിനിമ വാർത്തകൾ

തെന്നിന്ധ്യയിൽ നിരവധി ആരാധകരുള്ള ഒരു ഹീറോ തന്നെ ആണ് ചിയാൻ വിക്രം, തന്റെ 12 )൦ വയസ്സിലെ ഒരു അപകടം വളരെ വലിയ ഒന്നായിരുന്നു അതിൽ നിന്നും കര കയറി ഇന്ന് ഈ...

കേരള വാർത്തകൾ

ഡെഡിക്കേഷന്റെയും മേക്കോവറുകളുടെയും പുത്തൻ തലങ്ങൾ ആരാധകർക്ക് സമർപ്പിക്കാറുള്ള ഒരു നടൻ ആണ് ചിയാൻ വിക്രം . ചിയാന്റെ എല്ലാ കഥാപാത്രങ്ങളെയും പ്രേക്ഷകർ ഇരു കയ്യും നീട്ടി സ്വീകരിക്കാറുമുണ്ട് . എന്നാൽ പുതിയ മേക്കോവറിൽ...

സിനിമ വാർത്തകൾ

തൃഷ നായികയായി എത്തുന്ന  ചിത്രമാണ് ‘രാങ്കി’. ‘എങ്കെയും എപ്പോതും’ എന്ന ഹിറ്റ് സിനിമയിലൂടെ ശ്രദ്ധേയനായ എം ശരവണനാണ് ‘രാങ്കി’ സംവിധാനം ചെയ്‍തത്. വളരെ മികച്ച രീതിയിൽ ഉള്ള  പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളില്‍ നിന്ന്...

Advertisement