തെന്നിന്ധ്യയിൽ നിരവധി ആരാധകരുള്ള ഒരു ഹീറോ തന്നെ ആണ് ചിയാൻ വിക്രം, തന്റെ 12 )൦ വയസ്സിലെ ഒരു അപകടം വളരെ വലിയ ഒന്നായിരുന്നു അതിൽ നിന്നും കര കയറി ഇന്ന് ഈ നിലയിൽ എത്തിയത്, ആ സംഭവത്തെ കുറിച്ച് തുറന്നു പറയുകാണ് നടൻ. ചെറുപ്പത്തിൽ സംഭവിച്ച ഒരു അപകടം തന്റെ വലുത് കാൽ ആണ് തളർത്തി കളഞ്ഞത്, 12 മത്തെ വയസിൽ സംഭിവിച്ച അപകടം ഒരു വലിയ അപകടം തെന്നെ ആയിരുന്നു വിക്രം പറയുന്നു.

തന്റെ സുഹൃത്തിനൊപ്പം ഒരു ബൈക്കിൽ യാത്ര ചെയ്യുമ്പോൾ ആണ് ഈ അപകടം ഉണ്ടായത്, അപകടത്തിൽ തന്റെ വലുത് കാലിനെ പരിക്ക് പറ്റി, കാൽ തളരുകയും ചെയ്യ്തു, കാൽ മുറിച്ചു മാറ്റണമെന്ന് ഡോക്ടറുമാർ പറഞ്ഞു എന്നാൽ ‘അമ്മ സംമ്മതിച്ചില്ല. അമ്മക്ക് ഒരു വിശ്വാസം ഉണ്ടായിരുന്നു ഞാൻ പ്രതിസന്ധികളെ തരണം ചെയ്യ്തു മുന്നോട്ട് എത്തുമെന്ന്, ശരിയാണ് അതുപോലെ സംഭവിച്ചു വിക്രം പറയുന്നു.

നാലുവര്ഷത്തിനിടയിൽ കാലിനു 23 സര്ജറി ചെയ്യ്തു, മൂന്ന് വര്ഷം താൻ വീൽ ചെയറിൽ കഴിഞ്ഞു. പിന്നീട് 1 വര്ഷം ഊന്നു വടിയുടെ സഹായത്തോടെ ഉന്തി നടന്നു. ഒരുപാടു വേദനകളോടെ ആയിരുന്നു അന്ന് താൻ ഓരോ ചുവടും മുന്നോട്ട് വെച്ചത്. അന്ന് ഡോക്ടറുമാർ പറഞ്ഞത് അപകടത്തിൽ സംഭവിച്ച ഈ കാലിനു രണ്ടു ശതമാനം മാത്രമാണ് ആയുസ്സ് ഉള്ളതെന്നു. ആ ഒരു ഘട്ടത്തിൽ നിന്നുമാണ് താൻ ഇന്ന് ഇവിടം വരെ എത്തിയത് വിക്രം പറയുന്നു.