സീരിയലിലും, സിനിമയിലും ഒരുപിടി കഥാപാത്രങ്ങൾ ചെയ്യ്തു കൊണ്ട് പ്രേക്ഷകർക്ക്‌ സുപരിചിതനായ നടൻ ആണ് വിജയൻ കാരന്തൂർ. കഴിഞ്ഞ അഞ്ചു വര്ഷം കൊണ്ട് കരൾ രോഗ ചികത്സയിൽ ആയിരുന്നു അദ്ദേഹം. ഇപ്പോൾ  അദ്ദേഹത്തിന്റെ രോഗം അതിന്റെ മൂർധന്യാവസ്ഥയിൽ ആയി തീർന്നു. ഇപ്പോൾ അതിന്റെ ഏക പരിഹാരം കരൾ മാറ്റിവെക്കൽ മാത്രം ആണ് അതിനു വേണ്ടിയുള്ള സഹായ അഭ്യർത്ഥനയിൽ ആണ് താരം.

ഇപ്പോൾ  കരൾ മാറ്റിവെക്കലിന്റെ ഭാഗമായി ഒരു ദാതാവിനെ കണ്ടെത്തി തരണം അതിനു വേണ്ടി  സഹായിക്കണം എന്ന് അദ്ദേഹം സോഷ്യൽ മീഡിയയിലൂടെ പറഞ്ഞിരിക്കുകയാണ്. താരത്തിന്റെ ഈ പോസ്റ്റ് നിരവധി പേരാണ് ഷെയർ ചെയ്യ്തിരിക്കുന്നത്. നാടകാഭിനയത്തിലൂടെ ആയിരുന്നു താരം സിനിമകളിലും, സീരിയലിലും എത്തിയിരിക്കുന്നത്. മരം എന്ന ചിത്രത്തിലൂടെ ആണ് അദ്ദേഹം ആദ്യമായി അഭിനയ രംഗത്തേക്ക്  ചുവടു വെക്കുന്നത്. പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറിയ വേഷങ്ങൾ ഇതിനോടകം ചെയ്യ്തു കഴിഞ്ഞു.

ഇപ്പോൾ താരം തന്റെ ഫേസ്ബുക് പേജിലൂടെ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ..പ്രിയപ്പെട്ടവരേ, കഴിഞ്ഞ അഞ്ചു വർഷമായി ഞാൻ ഗുരുതരമായ കരൾ രോഗത്താൽ ബുദ്ധിമുട്ടനുഭവിച്ചു വരികയാണ്. ചികിത്സയ്ക്കായി നല്ലൊരുതുക ചെലവിടേണ്ടിയും വന്നു. കഴിഞ്ഞ മൂന്നു മാസമായി രോഗം മൂർദ്ധന്യാവസ്ഥയിലാണ്.കരൾ മാറ്റിവെയ്ക്കുകയാണ് ഏക പോംവഴി, ഒരു കരൾ ദാതാവിനെ കണ്ടെത്തുക എന്ന ഏറെ ശ്രമകരമായ ദൗത്യത്തിൽ തട്ടി എന്റെ ശുഭാപ്തിവിശ്വാസം തകർന്നടിയുന്നു. ആയതിനാൽ ഇത് സ്വന്തം കാര്യമായെടുത്തു കൊണ്ടു ഒരു ദാതാവിനെ കണ്ടെത്താൻ എന്നെ സഹായിക്കുകയും, എന്നെ ജീവിതതലേക്ക് തിരിച്ചു  കൊണ്ടുവരുകയും ചെയ്യണം എന്ന് നിറകണ്ണുകളോടെ ഞാൻ അപേക്ഷിക്കുന്നു ,ഇതാണ് താരം പറയുന്നത്.