Connect with us

Hi, what are you looking for?

സിനിമ വാർത്തകൾ

‘എന്റെ മടിയിൽ കിടന്ന് അവൾ മരിച്ചു’; വിജയ് ഇപ്പോഴും ആ ഷോക്കിലാണ്

തമിഴകത്ത് മാത്രമല്ല, കേരളത്തിലും വിദേശത്തും ‘ലിയോ’ സൂപ്പര്‍ ഹിറ്റ് ആണ്. 600 കോടിയിലേക്ക് കുതിക്കുകയാണ്. ഇതോടെ ഇന്ത്യന്‍ സിനിമയില്‍ വിജയ്ക്ക് താരമൂല്യം ഏറിയിരിക്കുകയാണ്. അപ്പോഴും താരത്തിന്റെ മനസില്‍ കരകയറാനാകാത്ത ഒരു വിഷമമുണ്ട് എന്ന് വിജയ്‌യുടെ അച്ഛന്‍ ചന്ദ്രശേഖറും അമ്മ ശോഭ ചന്ദ്രശേഖറും തുറന്നു പറഞ്ഞിട്ടുണ്ട്. താരത്തിന്റെ പിതാവും സംവിധായകനുമായ എസ്.എ ചന്ദ്രശേഖറും ഭാര്യ ശോഭയുമെല്ലാം ആരാധകർക്ക് ഏറെ പരിചിതരാണ്. അഭിമുഖങ്ങളിലൂടെയും മറ്റും ഇരുവരും ആരാധകർക്ക് മുന്നിൽ എത്താറുണ്ട്. പലപ്പോഴും വിജയിയുടെ വിശേഷങ്ങൾ പോലും ആരാധകർ അറിയാറുള്ളത് ഇവരിലൂടെയാണ്. ഇതുവരെ കരകയറാൻ കഴിയാത്തൊരു ദുഃഖം വിജയുടെ മനസിലുള്ളതായി മുൻപൊരിക്കൽ അച്ഛനും അമ്മയും പറഞ്ഞിട്ടുണ്ട്. ഒരേയൊരു സഹോദരി വിദ്യയുടെ വിയോഗമാണ് ആ തീരാദുഃഖം. മൂന്നര വയസിലാണ് അസുഖ ബാധിതയായി വിദ്യ മരിക്കുന്നത്. വിദ്യ മരിക്കുമ്പോൾ വിജയ്ക്ക് പത്ത് വയസ് ആയിരുന്നു പ്രായം. അതിന്റെ ഷോക്കിൽ നിന്നും വിജയ് ഇന്നുവരെയും മുക്തനായിട്ടില്ലെന്നാണ് വിജയിയുടെ അച്ഛൻ ചന്ദ്രശേഖറും അമ്മ ശോഭ ചന്ദ്രശേഖറും പറയുന്നത്.

ഞങ്ങളുടെ ജീവിതത്തിൽ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നത് മകൾ വിദ്യയെ ആണ്. മൂന്നര വയസിൽ ആണ് അവൾ മരിക്കുന്നത്. അവൾ ജീവനോടെ ഉണ്ടായിരുന്നെങ്കിൽ ഞങ്ങളുടെ ജീവിതം അതിമനോഹരം ആയിരുന്നേനെ. ഞങ്ങളുടെ വീട്ടിൽ എല്ലാവരും അവളെ ഒരുപാട് മിസ് ചെയ്യുന്നുണ്ട്. ആ ഷോക്കിൽ നിന്നും വിജയ് ഇതുവരെ മുക്തനായിട്ടില്ല. യഥാർത്ഥത്തിൽ വിദ്യ ജനിച്ചതിന് ശേഷമാണ് ഞങ്ങളുടെ ജീവിതം തന്നെ മാറിമറിഞ്ഞത്. അവളെ ​ഗർഭിണി ആയിരിക്കുമ്പോൾ പതിയെ പതിയെ ഞങ്ങൾ ഉയർന്നുവരിക ആയിരുന്നു. അപ്പോൾ മുതലാണ് പണം കാണാൻ തുടങ്ങിയത്. എല്ലാം തന്നിട്ട് അവൾ അങ്ങ് പോയി. ആ പ്രായത്തിലും അവൾ നന്നായി പാടുമായിരുന്നു. വിജയിയെ ഡെയ് അണ്ണാ എന്നെ വിളിക്കൂ. മരിക്കുന്ന ദിവസം ഷൂട്ടിങ്ങിന് പോകാൻ വേണ്ടി ഞാൻ(ചന്ദ്രശേഖർ) ഇറങ്ങി. പക്ഷേ വിദ്യ എന്റെ കയ്യിൽ പിടിച്ച് പോകണ്ട എന്ന് പറഞ്ഞ് ബഹളം വച്ചു. അപ്പ പോയി വരാം എന്ന് പറഞ്ഞ് എടുത്തു പൊക്കിയതും അവളുടെ വായിൽ നിന്നും ചോര വന്നു. ഡോക്ടർ വന്ന് നോക്കിയപ്പോൾ രക്ഷയില്ലെന്ന് പറഞ്ഞു. എന്റെ മടിയിൽ കിടന്ന് തന്നെ അവൾ മരിച്ചു. വിദ്യാ എന്ന് ഉറക്കെ വിളിച്ചു കൊണ്ട് വിജയ് കരഞ്ഞു. ആ ഷോക്ക് ഇപ്പോഴും വിജയ്ക്ക് ഉണ്ട്. ഒരു ദൈവീക കുഞ്ഞായിരുന്നു അവൾ. ആ പ്രായത്തിലും എല്ലാവർക്ക് വേണ്ടിയും അവൾ പ്രാർത്ഥിക്കുമായിരുന്നു.” – വിദ്യയെ ഓർത്ത് വിജയുടെ അച്ഛനും അമ്മയും പറഞ്ഞു.

അതെ സമയം കരിയറിന്റെ തുടക്കത്തിൽ തന്നെ പരിഹസിച്ചവരെ കൊണ്ടെല്ലാം പിൽക്കാലത്ത് കയ്യടിപ്പിച്ച താരമാണ് ദളപതി വിജയ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ‘ലിയോ’ തീര്‍ത്ത ഗംഭീര വിജയത്തിന്റെ തിളക്കത്തിലാണ് വിജയ്. ഓണ്‍ സ്‌ക്രീനിലെ പ്രകടനവും വിജയവും പോലെ തന്നെ വിജയിയുടെ ഓഫ് സ്‌ക്രീന്‍ ജീവിതവും എന്നും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ ലിയോ തീര്‍ത്ത ഗംഭീര വിജയത്തിന്റെ തിളക്കത്തിലാണ് വിജയ്. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രം വന്‍ വിജയമായി മാറിയിരിക്കുകയാണ്. പുതിയ റെക്കോർഡുകൾ എഴുതിച്ചേർത്ത് ചിത്രം പ്രദർശനം തുടരുകയാണ്.

Advertisement. Scroll to continue reading.

You May Also Like

സിനിമ വാർത്തകൾ

കിംഗ് ഖാനും ദളപതിയും ഒന്നിക്കുന്നു; അറ്റ്ലി ചിത്രത്തിനായുള്ള കാത്തിരിപ്പ്കാമിയോ റോളില്‍ മാത്രമായി വിജയെ ഒതുക്കാനാവില്ല, ഇരുവരും ഒന്നിക്കുന്ന ചിത്രം തന്റെ സ്വപ്‌നമാണെന്നും അറ്റ്‌ലി പറഞ്ഞിരുന്നു. 2023ൽ ഷാരൂഖ് മടങ്ങി വന്നതിന് ശേഷമുള്ള രണ്ടാമത്തെ...

സിനിമ വാർത്തകൾ

ഓരോ വ്യക്തികൾക്കും അവരവരുടേതായ ഇഷ്‌ടങ്ങൾ ഉണ്ട്. നമ്മുടെ ആരാധന മൂർത്തികളെ തിരഞ്ഞെടുക്കുന്ന കാര്യത്തിലും ഈ ഇഷ്‌ടങ്ങളും താല്പര്യങ്ങളും ഒക്കെ വലിയ രീതിയിൽ പ്രതിഫലിക്കാറുമുണ്ട്. അതുപോലെ തന്നെ ഈ ഇഷ്‌ടങ്ങൾ ഒക്കെ ചില സമയങ്ങളിൽ...

സിനിമ വാർത്തകൾ

തെന്നിന്ത്യന്‍ സിനിമയില്‍ സമീപകാലത്ത് ഏറ്റവുമധികം പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രമാണ് ലിയോ. പ്രഖ്യാപന സമയം മുതലുള്ള ആരാധകരുടെ കാത്തിരിപ്പിന് ഇന്ന് അവസാനമായിരിക്കുകയാണ്. ഹൈപ്പ് മൂലം പ്രേക്ഷകരിലുണ്ടാക്കിയ അമിത പ്രതീക്ഷ ചിത്രത്തിന് വിനയാകുമോ...

സിനിമ വാർത്തകൾ

ലോകേഷ്ക നകരാജ് സംവിധാനം ചെയ്യുന്ന ലിയോ ഒക്ടോബര്‍ 19നാണ് റിലീസ് ചെയ്യുന്നത്. വലിയ ബജറ്റില്‍ ഒരുങ്ങുന്ന സിനിമക്കായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. സാധാരണയായി സിനിമകള്‍  റിലീസിനു മുൻപ്  ഹൈപ്പ് നേടുന്നത് പല കാരണങ്ങളാലാവാം....

Advertisement